For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം ആരോഗ്യത്തിന് മികച്ചത് പക്ഷേ വിത്ത് ആയുസ്സെടുക്കും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇടക്കിടെയുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ നമ്മുടെ ശരീരം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് കഴിക്കേണ്ടത് എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നത് ശ്രദ്ധേയമാണ്. ഇതില്‍ തന്നെ പഴങ്ങള്‍ എപ്പോഴും മികച്ചതാണ്. എന്നാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണോ അല്ലയോ എന്നത് തിരിച്ചറിയേണ്ടതാണ്. ചില പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ചെറിയ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

Fruits Seeds

ചില പഴങ്ങള്‍ക്കുള്ളിലെ വിത്തുകളാണ് ഇത്തരത്തില്‍ അപകടം ഉണ്ടാക്കുന്നത്. ഏതൊക്കെയാണ് ഈ വിത്തുകള്‍ എന്നും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ഏതൊക്കെയെന്നും നമുക്ക് നോക്കാം. പലപ്പോഴും വിത്തുകള്‍ എന്ന് പറയുന്നത് ഒരു സൂപ്പര്‍ഫുഡ് ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിനുള്ള ചില ദോഷങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്. ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നതിന് അപ്പുറം അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ചില ദോഷങ്ങളെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. ചില വിത്തുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇവ പലപ്പോഴും വിഷത്തിന് സമാനമായ ഫലമാണ് ഉണ്ടാക്കുന്നത്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആപ്പിള്‍ വിത്തുകള്‍

ആപ്പിള്‍ വിത്തുകള്‍

ആപ്പിളിന്റെ വിത്തുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് അല്‍പം ദോഷം നല്‍കുന്നതാണ്. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നൊരു ചൊല്ല് തന്നെ ഉണ്ട്. നിറയെ പോഷകമൂല്യങ്ങളുള്ളതാണ് ആപ്പിള്‍. എന്നാല്‍ ആപ്പിളിന്റെ വിത്തുകള്‍ ഒരു കാരണവശാലും കഴിക്കരുത് എന്നതാണ് സത്യം. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത് എന്ന് നോക്കാം. കാരണം ഇവയില്‍ വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ആപ്പിളിന്റെ വിത്തില്‍ അമിഗ്ഡലിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. നിങ്ങള്‍ ആപ്പിള്‍ വിത്തുകള്‍ കഴിക്കുകയും ചവയ്ക്കുകയും ചെയ്യുമ്പോള്‍, ഈ സംയുക്തം ഹൈഡ്രജന്‍ സയനൈഡ് പുറപ്പെടുവിക്കുകയും ഇത് അപകടത്തിിന് കാരണമാകുകയും ചെയ്യുന്നു. പക്ഷേ കിലോഗ്രാം ആപ്പിളില്‍ 1.52 മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് കഴിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ അപകടം സംഭവിക്കുന്നത്.

ലിച്ചി വിത്തുകള്‍

ലിച്ചി വിത്തുകള്‍

ലിച്ചി എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. പക്ഷേ ഇതിന്റെ വിത്തുകള്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല. കാരണം ശരീരത്തിന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള വിഷമുള്ള പ്രകൃതിദത്ത വിഷവസ്തുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അത് കൂടാതെ ലിച്ചിയുടെ വിത്തുകളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം അമിനോ ആസിഡും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ പ്രമേഹത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലരിലും മസ്തിഷ്‌ക വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.

റോ കിഡ്‌നി ബീന്‍സ്

റോ കിഡ്‌നി ബീന്‍സ്

അസംസ്‌കൃത കിഡ്‌നി ബീന്‍സില്‍ ഫൈറ്റോഹെമാഗ്ലൂട്ടിനിന്‍ എന്ന രാസവസ്തു ഉയര്‍ന്ന അളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്താണുക്കള്‍ കട്ട പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നല്ലതുപോ ലെ വേവിച്ചതിന് ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് വയറിന് അസ്വസ്ഥതയും വയറിളക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇത് കൂടൂതല്‍ അപകടകരമായി മാറുന്നതിനുള്ള സാധ്യത പിന്നീട് ഉണ്ടാവുന്നു.

തക്കാളി വിത്തുകള്‍

തക്കാളി വിത്തുകള്‍

നമ്മുടെ പല കറികളിലും അവിഭാജ്യ ഘടകമാണ് തക്കാളി. എന്നാല്‍ തക്കാളി കഴിക്കുന്നത് ആരോഗ്യത്തിന് ചെറിയ തോതില്‍ ഒരു പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. കാരണം കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിച്ച് വേണം തക്കാളി കഴിക്കുന്നതിന്. കാരണം കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടുന്നതിന് കാരണമാകുന്ന ഓക്‌സലേറ്റിന്റെ സാന്നിധ്യം തക്കാളിയുടെ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സാധാരണ കഴിക്കുന്ന അളവിലെങ്കില്‍ ഇത് പ്രശ്‌നമുണ്ടാക്കുന്നില്ല. വലിയ അളവില്‍ തക്കാളി കഴിക്കുമ്പോള്‍ മാത്രമേ ഇത്തരം പ്രശ്‌നം ഉണ്ടാവുന്നുള്ളൂ.

മറ്റ് വിത്തുകള്‍

മറ്റ് വിത്തുകള്‍

ഇത് കൂടാതെ മറ്റ് ചില വിത്തുകളിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആപ്രിക്കോട്ട്, പ്ലംസ്, ചെറി, പീച്ച് എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്. ഇവയിലെല്ലാം തന്നെ സയനോജെനിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ പഴങ്ങള്‍ കഴിക്കുമ്പോള്‍ അവയുടെ വിത്തുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇവ ആരോഗ്യത്തിന് ദോഷകരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. ഇവയും മുകളില്‍ പറഞ്ഞ പഴങ്ങളും എല്ലാം കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മുട്ടുവേദന കഠിനമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഏഴയലത്ത് വേണ്ടമുട്ടുവേദന കഠിനമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഏഴയലത്ത് വേണ്ട

most read:യൂറിക് ആസിഡ് കുറക്കാന്‍ ചിറ്റമൃതിലെ പൊടിക്കൈ സുരക്ഷിതം

Read more about: fruits പഴം
English summary

Fruits Seeds You Should Never Eat In Malayalam

Here in this article we are sharing some fruits seeds you should never eat in malayalam. Take a look
Story first published: Wednesday, July 13, 2022, 17:59 [IST]
X
Desktop Bottom Promotion