For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ബി 12 വേണ്ടി കഴിക്കേണ്ടതും കഴിക്കരുതാത്തതും

|

വിറ്റാമിന്‍ ബി 12 എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വിറ്റാമിന്‍ ആണ്. ഇത് നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് പേശികള്‍ക്ക് ആരോഗ്യവും തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനവും ആണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബി 12 വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും വിറ്റാമിന്‍ ബി 12 മികച്ച പങ്ക് വഹിക്കുന്നു. ഇത് കൂടാതെ ഡിഎന്‍എയുടെ നിയന്ത്രണത്തിനും ജലത്തില്‍ ലയിക്കുന്ന ഈ വിറ്റാമിന്‍ അനിവാര്യമാണ്. അതുകൊണ്ട് തന്ന ഈ വിറ്റാമിന്റെ കുറവ് പലപ്പോഴും ശരീരത്തില്‍ അപകടകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Foods You Should Eat And Avoid if You Have a B12

സാധാരണ ഗതിയില്‍ വിറ്റാമിന്‍ ബി 12-ന്റെ അഭാവം ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതിന് ഇടയാക്കുകയും അനീമിയ പോലുള്ള അനാരോഗ്യകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ട് നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ബി 12 ആവശ്യമാണ്. എന്തൊക്കെയാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ ലക്ഷണങ്ങള്‍

വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ ലക്ഷണങ്ങള്‍

നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി 12-ന്റെ അളവ് കുറവെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇത് ഗുരുതരമായി മാറുന്നതിന് മുന്‍പ് കൃത്യമായി പരിഹാരം കാണേണ്ടതാണ്. ബലഹീനത, ക്ഷീണം, അല്ലെങ്കില്‍ തലകറക്കം, ഹൃദയമിടിപ്പ്, ശ്വാസതടസ്സം, മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ, പേശികളിലെ ബലഹീനത, അല്ലെങ്കില്‍ നടത്തത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം പെരുമാറ്റ വ്യതിയാനം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

വിറ്റാമിന്‍ ബി 12 കുറവുള്ളവര്‍ കഴിക്കേണ്ടത്

വിറ്റാമിന്‍ ബി 12 കുറവുള്ളവര്‍ കഴിക്കേണ്ടത്

എന്തൊക്കെ ഭക്ഷണങ്ങളാണ് വിറ്റാമിന്‍ ബി 12 കുറവുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രധാനമായും മൃഗ ഉല്‍പ്പന്നങ്ങളില്‍ ആണ് വിറ്റാമിന്‍ ബി 12 കൂടുതലായി കാണപ്പെടുന്നത്. സസ്യാഹാരങ്ങളില്‍ ഇതിന്റെ അളവ് വളരെ കുറവായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് സസ്യാഹാരം കഴിക്കുന്നവരില്‍ വിറ്റാമിന്‍ ബി 12-ന്റെ അളവ് വളരെ കുറവെന്ന് പറയുന്നത്. അതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

മാംസം, സമുദ്രവിഭവങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ചീസ്, ടോഫു, തേങ്ങ, ധാന്യങ്ങള്‍, സോയ, മുട്ട എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഒരു പരിധി വരെ ഇവയെല്ലാം വിറ്റാമിന്‍ ബി 12 നല്‍കുന്നുണ്ട്. ഇത് കൂടാതെ വാഴപ്പഴം, ആപ്പിള്‍, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ പരിപ്പ് എന്നിവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12-ന്റെ അപര്യാപ്തത ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ചീര കഴിക്കാം

ചീര കഴിക്കാം

ചീര എത്രത്തോളം ആരോഗ്യകരമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ്. ഇത് കൂടാതെ ബിറ്റ്‌റഊട്ടും നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് നിര്‍ബന്ധമായും ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചെറുപയര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ വിറ്റാമിന്‍ ബി 12 കുറവുണ്ടെങ്കില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

ഭക്ഷണത്തില്‍ നിന്നും നമ്മുടെ ശീലങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് എന്തുകൊണ്ടും കഫീന്‍ കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മദ്യം എന്നിവ. എന്നാല്‍ എന്തൊക്കെ കഴിച്ചിട്ടും നിങ്ങളില്‍ നിന്ന് ഈ പ്രശ്‌നം വിട്ടുമാറിയില്ലെങ്കില്‍ ഡോക്ടറെ കാണുകയോ അല്ലെങ്കില്‍ സപ്ലിമെന്റുകളിലോ ബി 12 കഴിക്കാന്‍ ഡോക്ടറഉടെ നിര്‍ദ്ദേശപ്രകാരം ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12 ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ടാറ്റൂ ചെയ്തവരെങ്കില്‍ ഇന്‍ഫക്ഷനെക്കുറിച്ചും അറിയണംടാറ്റൂ ചെയ്തവരെങ്കില്‍ ഇന്‍ഫക്ഷനെക്കുറിച്ചും അറിയണം

അസിഡിറ്റിക്ക് പരിഹാരം ചുരുങ്ങിയ സമയത്തിനുള്ളില്‍അസിഡിറ്റിക്ക് പരിഹാരം ചുരുങ്ങിയ സമയത്തിനുള്ളില്‍

English summary

Foods You Should Eat And Avoid if You Have a B12 Deficiency In Malayalam

Here in this article we are sharing some foods you should eat and avoid if you have vitamin B12 deficiency in malayalam. Take a look.
Story first published: Saturday, May 14, 2022, 19:10 [IST]
X
Desktop Bottom Promotion