For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് കടിഞ്ഞാണിടും സൂപ്പർ ഭക്ഷണങ്ങൾ

|

പ്രമേഹം എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് വളരെയധികം വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ അത് നിങ്ങളിൽ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രമേഹം കുറക്കുകയും ചെയ്യുകയുള്ളൂ. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളും ഉണ്ടാവുന്നത് പ്രമേഹത്തിൽ നിന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പ്രായമാകുന്നതോടെ പ്രമേഹവും പ്രഷറും എല്ലാം ബാധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.

<strong>Most read: തലയിലും കഴുത്തിലും ക്യാൻസർ വർദ്ധിക്കുന്നു, കാരണം </strong>Most read: തലയിലും കഴുത്തിലും ക്യാൻസർ വർദ്ധിക്കുന്നു, കാരണം

എന്നാൽ പ്രമേഹത്തിന് പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും മധുരം തന്നെയാണ് എന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും മധുരത്തിന്റെ അളവിലല്ല പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യം ഇരിക്കുന്നത്. കാരണം മധുരം എത്ര കുറച്ചാലും പിന്നീട് കഴിക്കുന്ന ഭക്ഷണത്തിൻറെ കാര്യത്തിലും അൽപംശ്രദ്ധ അത്യാവശ്യമായി വേണ്ടതാണ്. മധുരം എന്ന് പറഞ്ഞാൽ അത് പഞ്ചസാര മാത്രമല്ല. പലർക്കും ചായയിൽ മധുരമിട്ടില്ലെങ്കിലും മറ്റ് മധുരപലഹാരങ്ങൾ ഒരു മടിയുമില്ലാതെ കഴിക്കുന്നത് കാണാം. എന്നാൽ ശർക്കര, തേൻ, വെല്ലം, കരുപ്പെട്ടി എന്നിവയെല്ലാം പ്രമേഹത്തിന്റെ കാര്യത്തിൽ അൽപം സ്വാതന്ത്ര്യം കൂടുതലുള്ളവയാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടതും കഴിക്കേണ്ടതും ഇവയെല്ലമാണ്.

ഭക്ഷണത്തിന് മുൻപ്

ഭക്ഷണത്തിന് മുൻപ്

ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീർത്ത് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിൽ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിൻറെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. എങ്കിൽ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

പഴങ്ങൾ

പഴങ്ങൾ

പഴങ്ങൾ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിർത്താൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. പലരും മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന കിഴങ്ങ് വർഗ്ഗങ്ങൾ പലപ്പോഴും പ്രമേഹം വർദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തിൽ ഒരിക്കലും സംഭവിക്കുന്നില്ല. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നൽകുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഓട്സ്

ഓട്സ്

ഓട്സ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് നിങ്ങള്‍ തിരിച്ചറിയണം. കാരണം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഇത് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച് നിർത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

നട്സ്

നട്സ്

ആരോഗ്യത്തിന്റെ കാര്യത്തിൽ നട്സ് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വീട്ടിലിരുന്ന തന്നെ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന വഴികളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്.

English summary

Foods to lower insulin and blood sugar levels at home

The diet can play an essential role in managing diabetes. Here are some foods to lower insulin and blood sugar levels at home . Check it out.
Story first published: Wednesday, August 14, 2019, 17:21 [IST]
X
Desktop Bottom Promotion