For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍

|

അനീമിയ അഥവാ വിളര്‍ച്ച എന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരാവുന്നൊരു അവസ്ഥയാണ്. എന്നാല്‍, കുട്ടികളില്‍ ഇത് വലിയതോതില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 58.5% പേരും വിളര്‍ച്ച ബാധിച്ചവരാണെന്ന് കണക്കുകള്‍ പറയുന്നു. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ, പുനരുത്പാദിപ്പിക്കാന്‍ കഴിയാത്ത വിധം തുടര്‍ച്ചയായി ചുവന്ന രക്താണുക്കള്‍ നഷ്ടപ്പെടുക, രക്താണുക്കള്‍ നശിക്കുക എന്നിവയാണ് വിളര്‍ച്ചയുടെ പൊതുവായ കാരണങ്ങള്‍. ഉത്‌സാഹക്കുറവ്, കിതപ്പ്, തലവേദന, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള വിളര്‍ച്ച ചില ഘട്ടങ്ങളില്‍ ഹൃദയസ്തംഭനത്തിനു വരെ വഴിവച്ചേക്കാം. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ആവശ്യമുള്ളത്രയും ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലാത്തതിനാല്‍ വിളര്‍ച്ചയുണ്ടാകുന്നു.

Most read: രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാMost read: രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാ

ശ്വാസകോശ അവയവങ്ങളില്‍ നിന്ന് ഓക്‌സിജനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് രക്തത്തിലെ ഹീമോഗ്ലോബിന്‍. രക്തത്തിന് നിറം നല്‍കുന്ന പിഗ്മെന്റാണിത്. രക്തത്തില്‍ സാധാരണ ഹീമോഗ്ലോബിന്‍ നില കൈവരിക്കാന്‍ ഇരുമ്പിന്റെ അളവ് നിലനിര്‍ത്തേണ്ടതുണ്ട്. ശരീരത്തില്‍ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നിരവധി എന്‍സൈമുകളുടെ ഒരു സംയോജനമാണിത്. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അതിന്റെ ഒപ്റ്റിമല്‍ ലെവല്‍ അത്യന്താപേക്ഷിതമാണ്. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിന്‍ നേടാന്‍ കഴിയും. കുട്ടികളില്‍ ആവശ്യമായ ഇരുമ്പിന്റെ അളവ് അവരുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.

ഇരുമ്പിന്റെ അളവ്

ഇരുമ്പിന്റെ അളവ്

പ്രായം 0-6 മാസം: പ്രതിദിനം 0.27 മില്ലിഗ്രാം (മില്ലിഗ്രാം)

പ്രായം 6-12 മാസം: പ്രതിദിനം 11 മില്ലിഗ്രാം

1-3 വയസ്സ്: പ്രതിദിനം 7 മില്ലിഗ്രാം

4-8 വയസ് പ്രായമുള്ളവര്‍: പ്രതിദിനം 10 മില്ലിഗ്രാം

മാസം തികയാതെ ജനിക്കുന്ന അല്ലെങ്കില്‍ കുറഞ്ഞ ഭാരത്തോടെ ജനിക്കുന്ന ശിശുക്കള്‍ക്ക് ആരോഗ്യകരമായ ഭാരം ഉള്ളവരേക്കാള്‍ കൂടുതല്‍ ഇരുമ്പ് ആവശ്യമാണ്. ആവശ്യത്തിന് ഇരുമ്പ് നേടുന്നതിനായി നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

മാംസം

മാംസം

മാംസാഹാരങ്ങളില്‍ വലിയ അളവില്‍ ഹേം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് ബീഫിന്റെ കരളും. 3 ഔണ്‍സ് ബീഫ് കരളില്‍ 5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ടര്‍ക്കി ഇറച്ചിയും ഇരുമ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ കുട്ടികള്‍ക്ക് നില്‍കുമ്പോള്‍ കൊഴുപ്പ് ഭാഗങ്ങളില്‍ ഇരുമ്പ് വളരെ കുറവായതിനാല്‍ മാംസത്തിന്റെ കൊഴുപ്പ് ഭാഗം നീക്കംചെയ്യുക.

Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍

നിങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ധാന്യങ്ങളും ഓട്‌സും. ദൈനംദിന ആവശ്യഗതയുടെ 100 ശതമാനം ഇരുമ്പും നിങ്ങള്‍ക്ക് ധാന്യങ്ങളില്‍ നിന്ന് നേടാവുന്നതാണ്. ഒരു കപ്പ് പ്ലെയിന്‍ ഓട്‌സില്‍ 3.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണങ്ങളില്‍ ധാന്യങ്ങള്‍ അല്ലെങ്കില്‍ ഓട്മീല്‍ എന്നിവ ഉള്‍പ്പെടുത്തുക.

പയര്‍വര്‍ഗങ്ങള്‍

പയര്‍വര്‍ഗങ്ങള്‍

നിങ്ങളുടെ കുട്ടികള്‍ മാംസാഹാരം കഴിക്കുന്നില്ലെങ്കില്‍ വിഷമിക്കേണ്ട. ഇരുമ്പിന്റെ ആവശ്യകത നിറവേറ്റാന്‍ പയര്‍വര്‍ഗങ്ങള്‍ സഹായിക്കും. സോയാബീന്‍സ്, ലിമ ബീന്‍സ്, പയറ്, മറ്റ് ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ്, ഫൈബര്‍, മറ്റ് അവശ്യ വിറ്റാമിനുകള്‍ ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അര കപ്പ് വെളുത്ത പയര്‍ 4 മില്ലിഗ്രാം ഇരുമ്പ് നല്‍കുന്നു.

Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

ചീര

ചീര

ഇരുണ്ട പച്ച ഇലക്കറികളായ കാലെ, ബ്രൊക്കോളി, ചീര എന്നിവ ഇരുമ്പ് നേടാനുള്ള മികച്ച മാര്‍ഗങ്ങളാണ്. അര കപ്പ് പാകം ചെയ്ത ചീരയില്‍ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഡ്രൈ ഫ്രൂട്ട്‌സ്

ഡ്രൈ ഫ്രൂട്ട്‌സ്

ഉണക്കമുന്തിരി പോലുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഇഷ്ടപ്പെടാത്ത കുട്ടികള്‍ കുറവായിരിക്കും. ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഇരുമ്പിന്റെ ഉത്തേജനം നല്‍കാനും മലബന്ധം തടയാന്‍ സഹായിക്കാനും ഡ്രൈ ഫ്രൂട്ട്‌സ് ഗുണം ചെയ്യുന്നു. കാല്‍ കപ്പ് ഉണക്ക മുന്തിരിയില്‍ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഇരുമ്പ് ഉള്‍പ്പെടെയുള്ള ധാതുക്കളുടെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. കാല്‍ കപ്പ് മത്തങ്ങ വിത്തില്‍ 2.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

മുട്ട

മുട്ട

ഇരുമ്പ് ഉള്‍പ്പെടെയുള്ള അവശ്യ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമാണ് മുട്ട. ഒരു മുട്ടയില്‍ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് മുട്ട പൊരിച്ചോ പുഴുങ്ങിയോ കറികളാക്കിയോ നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നാടന്‍ മുട്ടകള്‍ തിരഞ്ഞെടുക്കുക.

ഗ്രീന്‍ പീസ്

ഗ്രീന്‍ പീസ്

ഗ്രീന്‍ പീസില്‍ പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ഇത്. അവ തയ്യാറാക്കാനും എളുപ്പമാണ്, കൂടാതെ പല വിഭവങ്ങളുമായി യോജിപ്പിക്കാനും കഴിയും. അര കപ്പ് ഗ്രീന്‍ പീസ് 1 മില്ലിഗ്രാം ഇരുമ്പ് നല്‍കുന്നു. ഗ്രീന്‍ പീസ് ചെറിയ കുട്ടികള്‍ക്ക് ചിലപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയേക്കാം. അതിനാല്‍ നന്നായി ഉടച്ചു മാത്രം ഇത് കുട്ടികള്‍ക്ക് നല്‍കുക.

Most read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റംMost read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

ട്യൂണ

ട്യൂണ

കലോറിയും കൊഴുപ്പും കുറഞ്ഞ മത്സ്യമായ ട്യൂണ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. മറ്റ് പ്രധാന പോഷകങ്ങളായ പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. മൂന്ന് ഔണ്‍സ് ട്യൂണയില്‍ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

English summary

Foods to Increase Haemoglobin Levels in Children

Haemoglobin is the pigment that gives blood its colour. To attain normal haemoglobin level in the blood, iron levels need to be maintained. Lets see the foods to increase haemoglobin level in children.
X
Desktop Bottom Promotion