For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല കൊളസ്ട്രോളിന് ഈ ഭക്ഷണങ്ങൾ‌ നിർബന്ധം

|

നല്ല കൊളസ്ട്രോളാണ് ശരീരത്തിന് ആവശ്യമുള്ള ഒന്ന്. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യം അനുസരിച്ച് പലപ്പോഴും എല്ലാവരുടേയും ശരീരത്തിൽ നല്ല കൊളസ്ട്രോളിന് പകരം ചീത്ത കൊളസ്ട്രോളാണ് ഉണ്ടായിരിക്കുക. എന്നാൽ ഇത് ആരോഗ്യത്തിന് നൽകുനു്ന വെല്ലുവിളികൾ ചെറുതല്ല.

ആരോഗ്യ സംരക്ഷണത്തിന് ശരീരത്തിന് ആവശ്യം നല്ല കൊളസ്ട്രോളാണ്. ഇത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് അൽപം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. കാരണം നമ്മുടെ ഭക്ഷണ ശീലത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ആരോഗ്യം വർദ്ധിക്കുകയുള്ളൂ.

Most read: ഹൈ കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂMost read: ഹൈ കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

നല്ല കൊളസ്ട്രോൾ രക്തത്തിൽ കൂടിയിരിക്കുന്നത് തന്നെയാണ് ഏറ്റവും അത്യാവശ്യം. സ്ത്രീകളിൽ 50-ൽ കൂടുതലും പുരുഷൻമാരിൽ 50ഉം ആണ് നല്ല കൊളസ്ട്രോൾ വേണ്ടത്. എന്നാൽ പലരിലും അളവിൽ കുറവാണ് ഉണ്ടാവുന്നത്. ഇത് തിരിച്ചറിയേണ്ടതാണ്. എന്നാൽ എങ്ങനെ നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ എച്ച് ഡി എൽ കൂട്ടാം എന്ന് പലർക്കും അറിയുകയില്ല. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് പല ഭക്ഷണങ്ങളും സഹായിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് ഒലീവ് ഓയിൽ. ഇത് ദിവസവും അൽപം കഴിക്കുന്നതിലൂടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നുണ്ട്. സാലഡ്, സോസ് എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ അത് ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ എന്ന കാര്യം രക്തത്തിലെ എച്ച് ഡി എല്ലിന്‍റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും.

ഓറഞ്ച്

ഓറഞ്ച്

പഴവർഗ്ഗങ്ങളിൽ പ്രധാനി തന്നെയാണ് ഓറഞ്ച് . ദിവസവും കഴിക്കുന്നതിലൂടെ അതിലുള്ള വിറ്റാമിൻ സി നിങ്ങളിലെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് . പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓറഞ്ച് എന്ന കാര്യത്തിൽ സംശയം വേണ്ട.

ആപ്പിൾ

ആപ്പിൾ

ആപ്പിൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് ഒരു ആപ്പിൾ കഴിക്കുന്നത് നൽകുന്ന ഗുണം ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അത് ചീത്ത കൊളസ്ട്രോൾ പൂർണമായും ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്‍റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ധാന്യങ്ങൾ

ധാന്യങ്ങൾ

ധാന്യങ്ങൾ ഭക്ഷണ ശീലത്തിന്‍റെ ഭാഗമാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണമാണ് നൽകുന്നത്. എന്നാൽ പലപ്പോഴും ധാന്യങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പൂർണമായും ഇല്ലാതാവുന്നുണ്ട്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ധാന്യങ്ങൾ സ്ഥിരമാക്കിയാവും കുഴപ്പമില്ല. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട് ധാന്യങ്ങള്‍.

 ആവക്കാഡോ

ആവക്കാഡോ

നല്ല കൊഴുപ്പ് ആവക്കാഡോയിൽ ധാരാളം ഉണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നുണ്ട് എന്നും ആവക്കാഡോ. നമ്മുടെ പഴവിപണിയിൽ അൽപം അപരിചിതത്വം ഈ പഴത്തിന് തോന്നുമെങ്കിലും ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും മുന്നിൽ തന്നെയാണ് ആവക്കാഡോ.

 മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കടൽ മത്സ്യങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

നട്സ് എത്രത്തോളം ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് എന്ന കാര്യം പലരും വിസ്മരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ആയുർദൈര്‍ഘ്യം വരെ വർദ്ധിപ്പിക്കുന്നതിന് കശുവണ്ടിപ്പരിപ്പ് മികച്ചതാണ്. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൃത്യമാക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് കശുവണ്ടിപ്പരിപ്പ്.

പഴം

പഴം

പഴം കഴിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും എന്ത് പഴം എന്നുള്ളത് പലരുടേയും ചോദ്യമാണ്. വാഴപ്പഴം ഇക്കാര്യത്തില്‍ എന്നും ഒരു അൽപം മുന്നിലാണ്. ധാരാളം പൊട്ടാസ്യം ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ദിവസവും മൂന്ന് പഴമെങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക.

English summary

Foods to Increase Good Cholesterol

Here in this article we have listed some of the foods to increase Good cholesterol. Read on.
Story first published: Friday, December 6, 2019, 17:51 [IST]
X
Desktop Bottom Promotion