For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

|

ലോകത്തെ മരണങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ അധികമായി കണ്ടിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരില്‍ പോലും സാധാരണമാണ്. അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ് ഇതിന് മുഖ്യ കാരണം. എന്നാല്‍, ഹൃദയാഘാതമുണ്ടായതിനുശേഷവും നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാനാകും. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ നിങ്ങളുടെ ശരീരം നല്ല നിലയില്‍ നിലനിര്‍ത്താനും ഭാവിയില്‍ ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

Most read: ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടംMost read: ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

ഹൃദയാഘാതത്തിന് ശേഷം ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാന്‍ പാടില്ല. പൊതുവേ നിങ്ങള്‍ പൂരിത കൊഴുപ്പുകള്‍, പഞ്ചസാര, സോഡിയം എന്നിവ കഴിക്കുന്നത് കുറയ്ക്കണം. ഹൃദയാഘാതത്തിനുശേഷം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുക. ഒരിക്കല്‍ ഹൃദയാഘാതം വന്നവരാണ് നിങ്ങളെങ്കില്‍ അതിനുശേഷം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാണ്.

ബേക്കറി ഭക്ഷണങ്ങള്‍

ബേക്കറി ഭക്ഷണങ്ങള്‍

ഹൃദയാഘാതം വന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഡയറ്റ് ചാര്‍ട്ടില്‍ നിന്ന് ബേക്കറി ഭക്ഷണങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍, കേക്ക്, കുക്കീസ്, പേസ്ട്രി തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയുടെ സാന്നിധ്യം കാരണം, ഇത്തരം ബേക്കറി സാധനങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്രീം മുതലായവയില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ തോന്നുന്നുവെങ്കില്‍, പഴങ്ങള്‍ കഴിക്കുക.

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍

ഹൃദയാഘാതത്തിനു ശേഷം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഫ്രൈഡ് ഫുഡിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഫ്രൈ ചെയ്ത ഭക്ഷണം ഒഴിവാക്കുന്നത് ഭാവിയില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇവയിലെ പൂരിതവും ട്രാന്‍സ് ഫാറ്റും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ നീക്കുക. പകരം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒലിവ് ഓയിലില്‍ വീടുകളില്‍ തന്നെ തയാറാക്കിയ ഭക്ഷണം കഴിക്കുക.

Most read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതി

ഉപ്പിട്ട നട്‌സ്

ഉപ്പിട്ട നട്‌സ്

നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കണമെങ്കില്‍, ഭക്ഷണത്തിലെ ഉപ്പ് അതായത് സോഡിയം കഴിക്കുന്നത് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് പോഷക സമ്പുഷ്ടമായ നട്‌സ്. പക്ഷേ ഉപ്പിട്ട നട്‌സ് ഒരിക്കലും കഴിക്കരുത്. ഇവ ഹൃദയത്തെ നശിപ്പിക്കും. അതിനാല്‍, ലഘുഭക്ഷണങ്ങള്‍ അടങ്ങിയ നട്‌സ് വാങ്ങുന്നതിനുമുമ്പ്, അവയുടെ ലേബല്‍ വായിച്ച് സോഡിയത്തിന്റെ അളവ് മനസിലാക്കുക. ഉപ്പില്ലാത്തതോ സോഡിയം കുറഞ്ഞതോ ആയ ലഘുഭക്ഷണങ്ങള്‍ കഴിക്കുക.

പ്രോസസ് ചെയ്ത മാംസം

പ്രോസസ് ചെയ്ത മാംസം

പ്രോസസ് ചെയ്ത മാംസങ്ങളില്‍ സോഡിയവും നൈട്രേറ്റുകളും കൂടുതലാണ്. ഇത്തരം മാംസം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കുംMost read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

മില്‍ക്ക് ചോക്ലേറ്റ്

മില്‍ക്ക് ചോക്ലേറ്റ്

മില്‍ക്ക് ചോക്ലേറ്റില്‍ ഡാര്‍ക്ക് ചോക്ലേറ്റിനേക്കാള്‍ ധാരാളം പഞ്ചസാരയും കൊഴുപ്പും ഉണ്ട്. ഒരിക്കല്‍ ഹൃദയാഘാതം വന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ചോക്ലേറ്റ് കഴിക്കാന്‍ തോന്നുകയാണെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ളേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

സോഡ

സോഡ

നിങ്ങള്‍ക്ക് സോഡ കുടിക്കാന്‍ ഇഷ്ടമാണെങ്കില്‍, ഹൃദയാഘാതം വന്നുമാറിയാല്‍ ഈ ശീലം ഉപേക്ഷിക്കുക. സോഡയില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ദിവസവും സോഡ കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനുപുറമെ, സോഡയില്‍ പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്

കഫീന്‍, എനര്‍ജി ഡ്രിങ്ക്

കഫീന്‍, എനര്‍ജി ഡ്രിങ്ക്

അമിതമായി ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കാന്‍ കാരണമാകും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത 53% കുറയ്ക്കാം. ജങ്ക് ഫുഡ്, പിസ്സ, ബര്‍ഗറുകള്‍ എന്നിവയില്‍ കൊഴുപ്പും സോഡിയവും കലോറിയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, ഹൃദയാഘാതത്തിന് ശേഷം നിങ്ങളുടെ ഡയറ്റ് ചാര്‍ട്ടില്‍ ഇവയ്ക്ക് ഒരു സ്ഥാനവും നല്‍കരുത്.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

അധികമായി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ബ്രെഡ്, പാസ്ത, ബിസ്‌കറ്റ്, ചിപ്‌സ്, സമൂസ, പിസ്സ, ബര്‍ഗര്‍ തുടങ്ങിയ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഈ അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

സോഡിയം

സോഡിയം

ഹൃദയാഘാതത്തിനു ശേഷം, ഭക്ഷണത്തിലെ സോഡിയം അല്ലെങ്കില്‍ ഉപ്പിന്റെ അളവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. അമിതമായി സോഡിയം കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു പഠനമനുസരിച്ച്, ദിവസവും 5 ഗ്രാം ഉപ്പ് കഴിക്കുന്നത് നല്ല ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണ് എന്നാണ്.

English summary

Foods To Avoid Eating After a Heart Attack in Malayalam

Here’s a list of top foods to avoid eating after a heart attack. Take a look.
Story first published: Tuesday, August 31, 2021, 12:57 [IST]
X
Desktop Bottom Promotion