For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തശുദ്ധീകരണത്തിനും ശരീരത്തിലെ വിഷം പുറന്തള്ളുന്നതിനും ഭക്ഷണം മാത്രം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പലപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നല്ല രക്തയോട്ടത്തിന് ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തശുദ്ധീകരണത്തിനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റ് ഇവിടെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 വിരലിലെ ചെമ്പ് മോതിരത്തിന്റെ ശക്തി നിസ്സാരമല്ല; ദിവസവും ധരിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടി വിരലിലെ ചെമ്പ് മോതിരത്തിന്റെ ശക്തി നിസ്സാരമല്ല; ദിവസവും ധരിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടി

ഈ ലേഖനത്തില്‍ നിങ്ങളുടെ രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്ന ചില ഭക്ഷണങ്ങള്‍ ഞങ്ങള്‍ പങ്കിടുന്നു. ഒന്ന് നോക്കൂ. ഒരു തരത്തില്‍ തന്നെ. ഒരു തരത്തില്‍ തന്നെ. നിങ്ങളുടെ രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞ് ഇനി മുതല്‍ അത് കഴിക്കുന്നതിന് ശ്രദ്ധിക്കൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ശരീരത്തിലെ പ്രധാന ഘടകമാണ് രക്തം. അതാണ് ജീവിതത്തെ പിന്തുണയ്ക്കുന്നത്. രക്തം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നിങ്ങളുടെ രക്തം സ്വാഭാവികമായി വൃത്തിയാക്കുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇതാ.

വെളുത്തുള്ളി

വെളുത്തുള്ളി

നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിനുള്ള അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരമാണ് പച്ച വെളുത്തുള്ളി. വിഷാംശങ്ങളില്‍ നിന്ന് കരളിനെ സംരക്ഷിച്ച് വെളുത്തുള്ളി രക്തത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ എല്ലാ വിഭവങ്ങളിലും വെളുത്തുള്ളി ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിലുണ്ടാക്കുന്ന മാറ്റം നിസ്സാരമല്ല.

ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വെറുംവയറ്റില്‍ നാരങ്ങ നീര് കുടിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കാനും കരളിനെ വിഷമയമാക്കാതിരിക്കാനുമുള്ള ഒരു മികച്ച മാര്‍ഗമാണ്. ഏതെങ്കിലും ഭക്ഷണത്തേക്കാള്‍ കൂടുതല്‍ നാരങ്ങാനീരില്‍ നിന്ന് കരള്‍ കൂടുതല്‍ എന്‍സൈമുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ചെറുനാരങ്ങ. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കുരുമുളക്

കുരുമുളക്

കുരുമുളകിലെ ക്യാപ്സൈസിന്‍ രക്ത ശുദ്ധീകരണ സ്വഭാവമുള്ളതിനാല്‍ ശരീരത്തെ വിഷവസ്തുക്കളെ അകറ്റാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് കുരുമുളക്. എല്ലാ വിധത്തിലും എല്ലാ ദിവസവും ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും രക്തം ശുദ്ധീകരിക്കാനും കുരുമുളക് മികച്ചതാണ്.

മഞ്ഞള്‍

മഞ്ഞള്‍

സുഗന്ധവ്യഞ്ജനത്തില്‍ സജീവമായ ഒന്നാണ് മഞ്ഞള്‍. ഇതില്‍ കുര്‍ക്കുമിന്‍ എന്ന വസ്തു അടങ്ങിയിരിക്കുന്നു, അത് അതിശയകരമായ ഡിടോക്‌സിഫൈയിംഗ് സവിശേഷതകള്‍ ഉള്ളതാണ്. ഇത് ശരീരത്തില്‍ രക്തം ശുദ്ധീകരിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രക്തശുദ്ധീകരണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇവ ശീലമാക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണത്തിനും കുടിക്കുന്ന വെള്ളത്തില്‍ വരെ മഞ്ഞള്‍ ചേര്‍ക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

രക്തത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന സജീവമായ ശുദ്ധീകരണ ഏജന്റ് ഇതില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ബീറ്റ്‌റൂട്ടിനെ ഒഴിവാക്കി നിര്‍ത്തേണ്ടതില്ല. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍തത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. സ്ഥിരമായി കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ തര്‍ക്കം വേണ്ട

മല്ലി ഇല

മല്ലി ഇല

നിരവധി ആരോഗ്യ ഗുണങ്ങള്‍ മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തപ്രവാഹത്തില്‍ അവസാനിക്കുന്ന മെര്‍ക്കുറിയും മറ്റ് ഹെവി ലോഹങ്ങളും ഒഴിവാക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ഇലക്കറികളിലെ ക്ലോറോഫില്‍ രക്തത്തെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വെള്ളം

വെള്ളം

സാധാരണ വെള്ളം ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ഒന്നാണ്. ഇത് രക്തത്തിന്റെ പിഎച്ച് നിലനിര്‍ത്താന്‍ സഹായിക്കുകയും രക്തത്തിന്റെ വിസ്‌കോസിറ്റി നിലനിര്‍ത്തുകയും വിഷവസ്തുക്കളെ അനായാസം നീക്കം ചെയ്യുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളെ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തം വൃത്തിയാക്കാന്‍ സ്വാഭാവികമായും ഉപയോഗിക്കുന്ന മാര്‍ഗ്ഗം നല്ലതാണ്. നിങ്ങളുടെ ശരീരത്തിന് ഹാനികരമായേക്കാമെന്നതിനാല്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കും.

English summary

Foods That Naturally Cleanse your Blood

Here in this article we are sharing some foods that naturally cleanse your blood. Take a look.
Story first published: Saturday, May 22, 2021, 18:03 [IST]
X
Desktop Bottom Promotion