For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

|

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഒരു മാര്‍ഗമാണ് നല്ല ഭക്ഷണം കഴിക്കുക എന്നത്. അതുപ്രകാരം, പലരും വിവിധ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നു. പോഷകസമ്പുഷ്ടമായ ഒരു ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും. കൊറോണ വൈറസ് മഹാമാരിക്കാലത്ത് ഓരോരുത്തരും ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. രോഗകാരികളായ അണുക്കളില്‍ നിന്ന് രക്ഷനേടാന്‍ രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നു.

Most read: വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read: വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

എന്നാല്‍, ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് നേരെ വിപരീതമായി വന്നേക്കാം. ഇത്തരം ആഹാരം അധികമായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വളര്‍ത്തുന്നതില്‍ തടസ്സം നിന്നേക്കാം. ആരോഗ്യത്തോടെയിരിക്കാന്‍ നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന സാധനങ്ങളെ നാം മറക്കുന്നു. പോഷകങ്ങള്‍ കുറവുള്ള പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്ന് അറിഞ്ഞിരിക്കുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനായി നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, ഇത് അധികമാകാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നത് പരിമിതപ്പെടുത്തുക. അതുവഴി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല മാറ്റം കാണാനാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ട്യൂമര്‍ നെക്രോസിസ് ആല്‍ഫ, സി-റിയാക്ടീവ് പ്രോട്ടീന്‍, ഇന്റര്‍ലൂക്കിന്‍ -6 തുടങ്ങിയ കോശജ്വലന പ്രോട്ടീനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര അളവ് നിങ്ങളുടെ കുടലിന്റെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് പിന്നീട് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും നിങ്ങളുടെ ശരീരത്തെ എളുപ്പത്തില്‍ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യും.

ഉപ്പ്

ഉപ്പ്

ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്നാണ് ഉപ്പ്. ചിപ്‌സുകള്‍, ബേക്കറി ഇനങ്ങള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ ധാരാളം ഉപ്പ് നിറഞ്ഞിരിക്കുന്നു. ശരീരത്തില്‍ വളരെയധികം ഉപ്പ് കയറ്റുന്നത് വീക്കം വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധത്തെ തകര്‍ക്കുകയും ചെയ്യുന്നു. രോഗപ്രതിരോധവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തെ തടയാനും ഉപ്പ് കാരണമാകുന്നു. കുടല്‍ ബാക്ടീരിയകളെ ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉപ്പ് ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

Most read:അണുക്കളെ അകറ്റാം ആരോഗ്യത്തോടെ തുടരാം; മഴക്കാലത്ത് ചെയ്യേണ്ടത്‌Most read:അണുക്കളെ അകറ്റാം ആരോഗ്യത്തോടെ തുടരാം; മഴക്കാലത്ത് ചെയ്യേണ്ടത്‌

ഫ്രൈ ചെയ്ത ഭക്ഷണം

ഫ്രൈ ചെയ്ത ഭക്ഷണം

ഫ്രൈ ചെയ്ത അല്ലെങ്കില്‍ വറുത്ത ഭക്ഷണ സാധനങ്ങളില്‍ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം തന്മാത്രകള്‍ കൂടുതലാണ്. ഇവ നിങ്ങളുടെ കോശങ്ങളുടെ തകരാറുകള്‍ കാരണമാകും. ഇവ വീക്കത്തിന് കാരണമാവുകയും, ശരീരത്തിലെ ആന്റിഓക്സിഡന്റ് സംവിധാനങ്ങള്‍, കോശങ്ങള്‍, കുടല്‍ ബാക്ടീരിയകള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുവഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെയും ദുര്‍ബലപ്പെടുത്തും. ഫ്രഞ്ച് ഫ്രൈസ്, പൊടാറ്റോ ചിപ്‌സ്, ഫ്രൈഡ് ചിക്കന്‍, ഫ്രൈഡ് ബേക്കണ്‍ തുടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

അമിതമായ കഫീന്‍

അമിതമായ കഫീന്‍

കാപ്പിയിലെയും ചായയിലെയും ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം സംരക്ഷിക്കും. എന്നാല്‍ വളരെയധികം കഫീന്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ദോഷമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷിയില്‍ കുറവ് വരുത്തുകയും ചെയ്യും. രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന്, കഫീന്‍ പാനീയങ്ങള്‍ കുറയ്ക്കുക. ഒരു നല്ല രാത്രി ഉറക്കം വേണമെങ്കില്‍ നിങ്ങള്‍ ഉറങ്ങുന്നതിന് ആറ് മണിക്കൂറിനുള്ളില്‍ ചായ, കോഫി എന്നിവ കഴിക്കരുത്.

Most read:കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്Most read:കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്

മദ്യം

മദ്യം

മദ്യം വലിയ അളവില്‍ കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷകരമാണ്. മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ന്യുമോണിയ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിനാല്‍, രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ നിങ്ങളുടെ മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക.

ഒമേഗ -6 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

ഒമേഗ -6 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

നിങ്ങളുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ഒമേഗ -6, ഒമേഗ -3 കൊഴുപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ ഇവ അധികമാകരുത്. അമിതവണ്ണമുള്ളവരില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമേഗ -6 കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാകുകയും ആസ്ത്മ, അലര്‍ജിക് റിനിറ്റിസ് പോലുള്ള ചില അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്

ആരോഗ്യത്തിന് ദോഷകരമാകുന്ന പല ഘടകങ്ങളുമായും ഫാസ്റ്റ് ഫുഡ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദോഷമായി ബാധിച്ചേക്കാം. ഫാസ്റ്റ്ഫുഡ് വീക്കം വര്‍ദ്ധിപ്പിക്കുകയും കുടല്‍ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായും ബാധിക്കും.

English summary

Foods That May Weaken Your Immune System in Malayalam

Here we are discussing the common foods that must be avoided in order to keep our immunity up and tight. Take a look.
X
Desktop Bottom Promotion