Just In
- 54 min ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
- 3 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 4 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 8 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- Automobiles
ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല് എന്തുചെയ്യണം? ഒപ്പം കാരണങ്ങളും
- News
ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും
- Movies
ഉപ്പ ഇല്ല എന്ന് അറിയിക്കാതെയാണ് മക്കളെ വളര്ത്തുന്നത്; എനിക്കൊരു പനി വന്നാലും അവര്ക്ക് പേടിയാ!
- Sports
അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള് ഉയര്ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
പ്രോസ്റ്റേറ്റ് കാന്സര് വരാതെ തടയാം; ഇവ കഴിക്കൂ
കാന്സര് എന്നത് ഏറെ സങ്കീര്ണമായൊരു രോഗമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തില് ആരും കാന്സറിന്റെ പിടിയില് അകപ്പെട്ടേക്കാം. ശാസ്ത്രം എത്രത്തോളം വളര്ന്നാലും കാന്സറിന്റെ കാര്യത്തിലെത്തുമ്പോള് ഒന്നു മടിച്ചു നില്ക്കും. ശരീരത്തിന്റെ പല ഭാഗങ്ങളെയും കാന്സര് പിടികൂടുന്നു. അതിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്സര്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴയാണ് പ്രോസ്റ്റേറ്റ് കാന്സറായി പരിണമിക്കുന്നത്.
Most
read:
ഇനി
വെറും
ചായ
വേണ്ട;
മള്ബറി
ചായ
കുടിക്കൂ
നമ്മുടെ രാജ്യത്ത് പുരുഷന്മാരില് കാന്സറിനു സാധ്യതയുള്ള നാല് പ്രധാന ഭാഗങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രായം വര്ധിക്കുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്സറിനുള്ള സാധ്യതയും വര്ധിക്കുന്നു. മിക്ക കേസുകളിലും 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത്തരം കാന്സര് കണ്ടുവരുന്നത്. എന്നാല് ചെറുപ്പത്തില് തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലൂടെ നിങ്ങള്ക്ക് പ്രോസ്റ്റേറ്റ് കാന്സറിനുള്ള സാധ്യത തടയാവുന്നതാണ്. ചില ഭക്ഷണങ്ങള് കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു.

പ്രോസ്റ്റേറ്റ് കാന്സര് എന്ത് ?
പുരുഷന്മാരില് മാത്രം കണ്ടുവരുന്നതാണിത്. പുരുഷന്മാരില് പ്രത്യുത്പാദനത്തിനു സഹായിക്കുന്ന പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെയായാണ് ഇത് കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴയാണ് പ്രോസ്റ്റേറ്റ് കാന്സറായി പരിണമിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില് തന്നെയാണ് മുഴ വളരാറ്. എന്നാല് മുഴ പുറത്തായാല് ഇവ സമീപ അവയവങ്ങളിലേക്കും എല്ലുകളിലേക്കും വ്യാപിക്കുന്നു. പ്രോസ്റ്റേറ്റ് കാന്സറിനെ സങ്കീര്ണമാക്കുന്നതും ഇതാണ്. പ്രോസ്റ്റേറ്റ് കാന്സര് സാധ്യത കുറയ്ക്കാന് സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള് ഇതാ.

ബ്രൊക്കോളി
ബ്രോക്കോളി, കോളിഫഌര്, കാബേജ്, കോളാര്ഡ് ഗ്രീന്സ്, കാലെ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള് കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്സറിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്ഗമാണെന്ന് ആരോഗ്യ വിദഗ്ദ്ധര് അഭിപ്രായപ്പെടുന്നു. ക്രൂസിഫറസ് പച്ചക്കറികളില് കാര്ബോഹൈഡ്രേറ്റ് കുറവാണ്, അവ കാന്സറുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ അവയില് ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായുണ്ട്. അത് കോശ മാറ്റങ്ങളെ തടയുന്നു.
Most
read:പ്രാരംഭ
പ്രമേഹം:
തിരിച്ചറിഞ്ഞില്ലെങ്കില്
ആപത്ത്

സാല്മണ്
മെഡിറ്ററേനിയന് ഡയറ്റ് പിന്തുടരുന്ന ആളുകള്ക്ക് പ്രോസ്റ്റേറ്റ് കാന്സര് വരാനുള്ള സാധ്യത കുറവാണെന്ന് ന്യുട്രീഷ്യന്മാര് അഭിപ്രായപ്പെടുന്നു. മെഡിറ്ററേനിയന് ഭക്ഷണത്തിലെ പ്രധാനമായ ഒന്നാണ് മത്സ്യം. പ്രോസ്റ്റേറ്റ് ക്യാന്സറിനെ പ്രതിരോധിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്, പോളിഅണ്സാച്ചുറേറ്റഡ് കൊഴുപ്പുകള് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സാല്മണ്, മത്തി, അയല, തുടങ്ങിയ മത്സ്യങ്ങള്.

ബ്രസീല് നട്സ്
പ്രോസ്റ്റേറ്റ് കാന്സര് ചെറുക്കാനായി അവശ്യം വേണ്ട ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളില് ഒന്നാണ് സെലിനിയം. പ്രായം വര്ധിക്കുന്നതനുസരിച്ച് ശരീരത്തില് സെലിനിയത്തിന്റെ അളവ് കുറയുന്നു. പഠനങ്ങള് കാണിക്കുന്നത് ഉയര്ന്ന അളവില് സെലിനിയം ഉള്ള പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്സര് വരാനുള്ള സാധ്യത കുറവാണെന്നാണ്. സെലീനിയത്തിന്റെ സമ്പന്നമായ ഉറവിടമാണ് ബ്രസീല് നട്സ്.

തക്കാളി
പ്രോസ്റ്റേറ്റ് കാന്സറിനെ തടയുന്ന ലൈക്കോപീന്, കരോട്ടിനോയ്ഡ് എന്നിവ തക്കാളിയില് അടങ്ങിയിരിക്കുന്നു. ആഴ്ചയില് 10 തക്കാളി കഴിക്കുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്സറിനുള്ള സാധ്യത 18 ശതമാനം കുറയ്ക്കാന് കഴിയുമെന്ന് ഒരു പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. അസംസ്കൃതമോ അല്ലെങ്കില് വേവിച്ചതോ ആയ തക്കാളി കഴിക്കുന്നത് പ്രയോജനകരമാണ്.
Most
read:ആണായി
പിറന്നാല്
ആരോഗ്യത്തിന്
കഴിക്കേണ്ടത്
ഇത്

വാല്നട്ട്
വാല്നട്ട് അല്ലെങ്കില് വാല്നട്ട് ഓയില് ഉള്പ്പെടുന്ന ഒരു ഭക്ഷണക്രമം പ്രോസ്റ്റേറ്റ് കാന്സര് വളര്ച്ചയെ കുറയ്ക്കുന്നതായും പ്രോസ്റ്റേറ്റ് കാന്സറുമായി ബന്ധപ്പെട്ടിരിക്കുന്ന ഐ.ജി.എഫ് 1 എന്ന ഹോര്മോണിന്റെ അളവ് കുറയ്ക്കുന്നതായും ജേണല് ഓഫ് മെഡിസിനല് ഫുഡ് കണ്ടെത്തിയിട്ടുണ്ട്. വാല്നട്ടില് കാര്ബോഹൈഡ്രേറ്റ് കുറവാണ്, എന്നാല് ഇവയില് ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡുകള് കൂടുതലായി അടങ്ങിയിട്ടുണ്ട്.

സിട്രസ് പഴങ്ങള്
കാന്സറും ഓക്സിഡേറ്റീവ് സമ്മര്ദ്ദവും തമ്മില് ബന്ധപ്പെട്ടു കിടക്കുന്നു. ഓക്സിഡേറ്റീവ് സമ്മര്ദ്ദത്തെ ചെറുക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളില് ചിലതാണ് ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ സിട്രസ് പഴങ്ങള്. ഇവ ആന്റി ഓക്സിഡന്റുകള് കൂടുതലുള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളവയുമാണ്.

കോഫി
കാപ്പി കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാന്സര് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്. കാപ്പിയില് ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടില്ല, എന്നാല് പഞ്ചസാരയെ കൂടുതല് കാര്യക്ഷമമായി ഉപാപചയമാക്കാന് കോഫി സഹായിക്കും. ഇതിലൂടെ കാന്സര് വരാനുള്ള സാധ്യത കുറച്ചുകൊണ്ടുവരുന്നു. കോഫി കുടിക്കാത്തവര്ക്ക് ഗ്രീന് ടീ പരിഗണിക്കാവുന്നതാണ്.
Most
read:7
ദിവസം
രാവിലെ
ഒരു
ഗ്ലാസ്
ജീരക
വെള്ളം;
മാറ്റം

ഗ്രീന് ടീ
ആയിരക്കണക്കിനു വര്ഷങ്ങളായി ആളുകള് ആരോഗ്യഗുണങ്ങള്ക്കായി ഗ്രീന് ടീ ഉപയോഗിക്കുന്നു. കാന്സറിനെ ബാധിക്കുന്ന ഫലങ്ങള് പരിശോധിച്ച് ഗവേഷകര് ഗ്രീന് ടീയില് നിരവധി പഠനങ്ങള് നടത്തി. ട്യൂമര് വളര്ച്ച, സെല് നാശം, ഹോര്മോണ് സിഗ്നലിംഗ് എന്നിവയെ സ്വാധീനിക്കുന്നതിലൂടെ ഗ്രീന് ടീയിലെ പ്രത്യേക സംയുക്തങ്ങള് പ്രോസ്റ്റേറ്റ് കാന്സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു.

കാരറ്റ്
ആഴ്ചയില് മൂന്ന് തവണ കാരറ്റ് കഴിക്കുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്സര് വരാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് യൂറോപ്യന് ജേണല് ഓഫ് ന്യൂട്രീഷ്യനില് നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. കാരറ്റ്, മത്തങ്ങ എന്നിവ വിറ്റാമിന് എയിലേക്ക് പരിവര്ത്തനം ചെയ്യപ്പെടുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള കരോട്ടിനോയ്ഡ് എന്ന ബീറ്റാ കരോട്ടിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ.

മാതളനാരങ്ങ
മാതളനാരങ്ങയില് ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് കാന്സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷണങ്ങള് സൂചിപ്പിക്കുന്നു. മാതളനാരങ്ങ ജ്യൂസിലെ ഘടകങ്ങള് കാന്സര് കോശങ്ങളുടെ ചലനത്തെ തടയാനും അസ്ഥിയിലേക്കുള്ള പ്രോസ്റ്റേറ്റ് കാന്സറിന്റെ മെറ്റാസ്റ്റാസിസിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാസ സിഗ്നലിലേക്കുള്ള ആകര്ഷണം ദുര്ബലമാക്കുമെന്നും കാലിഫോര്ണിയ സര്വകലാശാലയില് നടത്തിയ പഠനത്തില് കണ്ടെത്തിയിട്ടുണ്ട്.