For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം ഒരു നിശ്ശബ്ദ കൊലയാളി; ഈ പൊട്ടാസ്യം ഭക്ഷണം നല്‍കും രക്ഷ

|

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനമാണ് ഭക്ഷണനിയന്ത്രണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം, സോഡിയത്തിന്റെ പ്രഭാവം കുറയ്ക്കുമെന്നതാണ് ഇതിന് കാരണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് പറയാറുണ്ട്. ഉപ്പ് നിങ്ങളുടെ രക്തപ്രവാഹത്തില്‍ സോഡിയം വര്‍ദ്ധിപ്പിക്കുകയും ബാലന്‍സ് തകര്‍ക്കുകയും ചെയ്യുന്നു. ഇത് വൃക്കകളുടെ വെള്ളം നീക്കം ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു. വൃക്കകളിലേക്ക് എത്തുന്ന രക്തക്കുഴലുകളിലെ അധിക ആയാസം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമായേക്കാം.

Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ സോഡിയം നഷ്ടപ്പെടും. പൊട്ടാസ്യം നിങ്ങളുടെ രക്തക്കുഴലുകളുടെ ഭിത്തികളിലെ പിരിമുറുക്കം ലഘൂകരിക്കുന്നു. അങ്ങനെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, 120/80 ന് മുകളിലുള്ള രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക് ഭക്ഷണത്തിലൂടെ പൊട്ടാസ്യം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നിരുന്നാലും, ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ ഡോക്ടറെ സമീപിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന പൊട്ടാസ്യം അടങ്ങിയ മികച്ച ഭക്ഷണങ്ങള്‍ ഇതാ.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം എങ്ങനെ സഹായിക്കും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം എങ്ങനെ സഹായിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നു. നിങ്ങള്‍ കൂടുതല്‍ പൊട്ടാസ്യം കഴിക്കുമ്പോള്‍ മൂത്രത്തിലൂടെ സോഡിയം പുറംതള്ളപ്പെടുന്നു. നിങ്ങളുടെ രക്തക്കുഴലുകളുടെ ധമനികളില്‍ പിരിമുറുക്കം കുറച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. 120/80 ന് മുകളിലുള്ള രക്തസമ്മര്‍ദ്ദമുള്ള മുതിര്‍ന്നവരില്‍ ഭക്ഷണത്തിലൂടെ പൊട്ടാസ്യം വര്‍ദ്ധിപ്പിക്കുന്നത് അത്യാവശ്യമാണ്. എന്നാല്‍ വൃക്കരോഗമുള്ളവരില്‍ പൊട്ടാസ്യം ദോഷകരമാണ്, കാരണം പൊട്ടാസ്യം ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ വൃക്കരോഗമുള്ള രക്തസമ്മര്‍ദ്ദം കൂടിയ രോഗികള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

പൊട്ടാസ്യവും ഭക്ഷണക്രമവും

പൊട്ടാസ്യവും ഭക്ഷണക്രമവും

ശരാശരി മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പൊട്ടാസ്യം പ്രതിദിനം 4,700 മില്ലിഗ്രാം ആണ്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ഭക്ഷണങ്ങളും മത്സ്യങ്ങളും പൊട്ടാസ്യത്തിന്റെ നല്ല പ്രകൃതിദത്ത ഉറവിടങ്ങളാണ്. ഉദാഹരണത്തിന്, ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 420 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്, അര കപ്പ് മധുരക്കിഴങ്ങില്‍ 475 മില്ലിഗ്രാം പൊട്ടാസ്യം നിങ്ങള്‍ക്ക് ലഭിക്കുന്നു.

Also read:ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവുംAlso read:ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും

പൊട്ടാസ്യം ഭക്ഷണങ്ങള്‍

പൊട്ടാസ്യം ഭക്ഷണങ്ങള്‍

ആപ്രിക്കോട്ട്, ആപ്രിക്കോട്ട് ജ്യൂസ്, അവോക്കാഡോ, തണ്ണിമത്തന്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പില്ലാത്ത തൈര്, മുന്തിരി, ഇലകള്‍, പരവ മത്സ്യം, ട്യൂണ, കൂണ്‍, ഓറഞ്ച്, പയര്‍, ഉരുളക്കിഴങ്ങ്, പഌ, ഉണക്കമുന്തിരി, ഈന്തപ്പഴം, ചീര, തക്കാളി തുടങ്ങിയവ. സോഡിയത്തിലൂടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഫലങ്ങള്‍ കുറയ്ക്കാന്‍ പൊട്ടാസ്യം സഹായകമാകുമെങ്കിലും, കൂടുതല്‍ പൊട്ടാസ്യം കഴിക്കുന്നത് അല്‍പം അപകടമാണ്. വൃക്ക സംബന്ധമായ അസുഖമുള്ളവര്‍ക്ക് വളരെയധികം പൊട്ടാസ്യം ദോഷകരമാണ്.

Most read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ലMost read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല

വാഴപ്പഴം

വാഴപ്പഴം

നിങ്ങള്‍ക്ക് എവിടെയും എപ്പോളും എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. രക്താതിമര്‍ദ്ദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വാഴപ്പഴം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന വാഴപ്പഴം നിങ്ങളുടെ വിശപ്പകറ്റാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണമാണ്. കൂടുതല്‍ നേരം വിശപ്പുരഹിതമായി നിങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫൈബറും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

Also read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍Also read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍

ഇലക്കറികള്‍

ഇലക്കറികള്‍

ആരോഗ്യമുള്ള ഒരു ശരീരത്തിനായി ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ചേര്‍ക്കാന്‍ പതിവായി ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളില്‍, പ്രത്യേകിച്ച് ചീരയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. സലാഡുകള്‍ മുതല്‍ ജ്യൂസ് വരെ നിങ്ങള്‍ക്ക് ഈ ഭക്ഷ്യ ഇലകള്‍ ഉപയോഗിച്ച് തയാറാക്കാം.

Most read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയുംMost read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

തൈര്

തൈര്

കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് തൈര്. ആരോഗ്യകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. രക്താതിമര്‍ദ്ദം ഉള്ളവര്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണമാണ് തൈര്. സ്വാഭാവിക തൈര് തിരഞ്ഞെടുക്കുക, നിങ്ങള്‍ മധുരമുള്ള തൈര് ഒഴിവാക്കാനും ശ്രദ്ധിക്കുക.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ഈ വേനല്‍ക്കാല ഫലത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ നല്ല അളവില്‍ ലൈകോപീന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, അമിനോ ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. സോഡിയവും കലോറിയും കുറവാണ് തണ്ണിമത്തനില്‍.

English summary

Foods High In Potassium Can Help Fight Blood Pressure

Here are some potassium rich foods you can add to your diet to reduce high blood pressure. Take a look.
X
Desktop Bottom Promotion