Just In
- 1 min ago
ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 1 hr ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- 2 hrs ago
ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍
- 2 hrs ago
2047-ഓടെ അരിവാള്‍ രോഗമില്ലാതാക്കും- ധനമന്ത്രി: എന്താണ് അരിവാള്‍ രോഗം അറിയേണ്ടതെല്ലാം
Don't Miss
- Sports
കളി നിര്‍ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര്‍ താരം
- News
ബജറ്റ് 2023: ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന് ഇ.ടി, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ
- Movies
സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
- Automobiles
ഒരു ബൈക്കും രണ്ട് ഇവികളും; വിപണി ഭരിക്കാന്‍ ഈ മാസമെത്തുന്ന ടൂവീലറുകള്‍
- Finance
ബജറ്റ് 2023; ആദായ നികുതിയിൽ വലിയ ഇളവുകൾ; നികുതി സ്ലാബുകളിൽ മാറ്റം; കൃഷിക്കും സ്റ്റാർട്ടപ്പിനും കരുതൽ
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കരുത് അപകടമാണ്
മഴക്കാലം വന്നെത്തി. അതുകൊണ്ട് തന്നെ ഇനി മുതല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മങ്കിപോക്സും, കൊവിഡും, മഴക്കാല രോഗങ്ങളും എല്ലാം ചേര്‍ന്ന് അപകടകരമായ അവസ്ഥയിലേക്കാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഓര്‍ത്തുവെക്കേണ്ടതാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില അവസരങ്ങളില്‍ പ്രതിരോധ ശേഷി വളരെയധികം കുറയുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാവുന്നതാണ്. കാരണം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത്. നമ്മുടെ ആരോഗ്യം നിലനിറുത്താനും രോഗസാധ്യത ഒഴിവാക്കാനും നമ്മള് കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടി കഴിക്കാന്‍ പാടില്ലാത്ത ചേര്‍ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചാണ് ഈ ലേഖനം.

ഇലക്കറികള്‍
ഇലക്കറികള്‍ കഴിക്കണം എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ മഴക്കാലം ഇലക്കറികളുടെ കാര്യത്തില്‍ അല്പം ശ്രദ്ധയാവാം. കാരണം ചീര, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ മഴക്കാലത്ത് പരമാവധി ഒഴിവാക്കണം. കാരണം ഇവയില്മ ഴക്കാലം ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മഴക്കാലം എന്ന് പറയുന്നത് ഇലക്കറികളില്‍ പലതരം ബാക്ടീരിയകളെയും ഫംഗസുകളേയും ഉള്‍ക്കൊള്ളാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്. മഴക്കാലത്ത് ഇവക്ക് വളരാനുള്ള അന്തരീക്ഷം ഇലക്കറികളില്‍ ഉണ്ടാവുന്നു. അതുകൊണ്ട് കഴിക്കുകയാണെങ്കില്‍ തന്നെ ഇവ തനിയേ കഴിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് കിഴങ്ങ് വര്ഗ്ഗത്തതോടൊപ്പം ഇട്ട് പാകം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല വൃത്തിയാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവ നല്ലതുപോലെ ഉപ്പുവെള്ളത്തില്‍ കഴുകുക. കൂടാതെ നല്ലതുപോലെ പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മത്സ്യവും കടല്‍ വിഭവങ്ങളും
മഴക്കാലം കടല്‍ വിഭവങ്ങളും അല്പം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇവയുടെ പ്രചനന കാലത്ത് നാം ഇത്തരം മത്സ്യങ്ങളേയും കടല്‍വിഭവങ്ങളേയും പിടികൂടി ഭക്ഷിക്കുന്നത് വംശനാശത്തിനുള്ള സാധ്യതയുണ്ടാക്കുന്നു. അത് മാത്രമല്ല ഇവയില്‍ പലപ്പോഴും മുട്ടകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും കൃത്യമായി വേവിക്കാതെ കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ അണുബാധയോ വയറു വേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. പരിസ്ഥിതി സംബന്ധമായ പറയുകയാണെങ്കില്‍ ഇവ കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത് ഇവയുടെ വംശവര്‍ദ്ധനവിന് സഹായിക്കുന്നു.

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം
മഴക്കാലത്ത് മാത്രമല്ല ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അമിതമായി എരിവും എണ്ണമയവും കഴിക്കുന്നത് ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ മഴക്കാലത്ത് ആണെങ്കില്‍ ഇത് അല്പം കൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കാരണം ഇത് നമ്മുടെ ദഹന വ്യവസ്ഥയെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ഈ സമയം നമ്മുടെ ദഹനം പലപ്പോഴും പതുക്കെയാണ് നടക്കുന്നത്. കൂടാതെ ഒരു തവണ ഇവയെല്ലാം വറുക്കാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ അത് വിഷലിപ്തമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മഴക്കാല ഭക്ഷണങ്ങളായി ഇവയൊന്നും വേണ്ട.

മുറിച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങള്‍
ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്ന ഒരു സമയം തന്നെയാണ് മഴക്കാലം. അതുകൊണ്ട് തന്നെ കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ജലദോഷം പോലുള്ള അണുബാധ പരത്തുന്ന രോഗങ്ങള്‍ നിങ്ങളെ പിടികൂടുന്നതിന് അധിക സമയം വേണ്ട. ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തില്‍ തന്നെയാണ് ശ്രദ്ധ ചെലുത്തേണ്ടത്. അതിനാല്‍ പഴവും മറ്റും തൊലികളഞ്ഞോ മുറിച്ചോ വെച്ചിട്ടുണ്ടെങ്കില്‍ അത് മലിനമാവുന്നതിനും ഈച്ചയും മറ്റും വരുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിലുപരി പച്ചക്കറികള്‍ വാങ്ങിച്ചാലും നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉപയോഗിക്കാനും ശ്രദ്ധിക്കണം.

സ്ട്രീറ്റ് ഫുഡ്
നല്ല മഴയില്‍ പാനീപൂരിയോ ഗോള്ഗപ്പയോ ഒക്കെ കഴിക്കാന്‍ താല്‍പ്പര്യം കാണിക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇത് അത്ര നല്ല ശീലമല്ല എന്നതാണ്. കാരണം ഇത്തരം ഭക്ഷണങ്ങള്‍ പൊതുസ്ഥലത്ത് മലിനമായ സ്ഥലത്ത് മഴക്കാലത്ത് ഉണ്ടാക്കുന്നത് കഴിച്ചാല്‍ അത് വയറിന് അസ്വസ്ഥത ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇത് കഴിച്ചേ പറ്റൂ എന്നാണെങ്കില്‍ വീട്ടിലുണ്ടാക്കി കഴിക്കണം. ഇത് കൂടാതെ ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ നിരത്തുകളില്‍ നിന്ന് മഴക്കാലത്ത് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ശ്രാവണ
മാസത്തില്‍
നോണ്‍വെജ്
വേണ്ടെന്നതിന്റെ
കാരണം
ഇതാണ്
most read:പിസിഓഎസ്, ആര്‍ത്തവ ക്രമക്കേട്, വന്ധ്യത; എല്ലാത്തിനും പരിഹാരം ഈ യോഗ