For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

|

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ അതിനെ എങ്ങനെ പരിഹരിക്കണം എന്ന് അറിയാതെ നില്‍ക്കുകയാണ് ആരോഗ്യ രംഗവും. നിന്ന നില്‍പ്പില്‍ ആളുകള്‍ രോഗബാധിതരാവുകയും ആരോഗ്യപ്രവര്‍ത്തകര്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥ അതിഭീകരമാണ്. നാള്‍ക്കുനാള്‍ ചെല്ലുമ്പോള്‍ നമുക്ക് ചുറ്റും തുറക്കുന്നത് ഭയത്തിന്റെ കണ്ണുകള്‍ മാത്രമാണ്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയാകട്ടെ നിയന്ത്രണാതീതമായി കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ലോകത്ത് ഇത് വരെ 182000-ല്‍ അധികം പേര്‍ക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ഏകദേശം 3000-ത്തിന് അടുത്തുണ്ട്. ഈ അവസ്ഥയില്‍ വൈറസ് ബാധ തടയുന്നതിന് വേണ്ടി വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് അമേരിക്ക.

സ്വയംലക്ഷണത്തിനു മുന്‍പ് പകരുമോ കൊറോണ?സ്വയംലക്ഷണത്തിനു മുന്‍പ് പകരുമോ കൊറോണ?

First Clinical Trial Of Covid-19 Vaccine Begins

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് വളരെയധികം വെല്ലുവിളികളാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ആരോഗ്യരംഗവും നെട്ടോട്ടമോടുകയാണ്. കോവിഡ് -19 എന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിനായി വാക്‌സിന്‍ പരീക്ഷണം അമേരിക്ക ആരംഭിച്ച് കഴിഞ്ഞു. മനുഷ്യരില്‍ നേരിട്ട് പരീക്ഷിച്ചാണ് ഇത് ഉറപ്പ് വരുത്തുന്നത്. വാഷിംഗ്ടണിലെ ഗവേഷണ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ നാല് പേരില്‍ പരീക്ഷിച്ച് കഴിഞ്ഞു എന്നാണ് പറയുന്നത്.

യുഎസിലെ സിയാറ്റിലാണ് മരുന്ന് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷണം വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുക്കും ഇത് ലഭ്യമാവാന്‍ എന്നാണ് പറയുന്നത്. മാത്രമല്ല മറ്റ് പാര്‍ശ്വഫലങ്ങള്‍ രേഖപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഇത് കൂടുതല്‍ ആളുകളിലേക്ക് പരീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. രോഗകാരണമാകുന്ന വൈറസിന്റെ ജനിതക കോപ്പിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ mRNA-1273 എന്നാണ് പറയുന്നത്. കേംബ്രിഡ്ജിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേര്‍ണയുമായി ചേര്‍ന്നാണ് ഇത്തരം ഒരു വാക്‌സിന്‍ പരീക്ഷണത്തിന് അമേരിക്ക് തയ്യാറായത്.

First Clinical Trial Of Covid-19 Vaccine Begins

18-55 വരെ പ്രായമുള്ള 45 പേരിലാണ് ആദ്യ ഘട്ടം എന്ന നിലക്ക് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇതില്‍ ആദ്യ പരീക്ഷണം തിങ്കളാഴ്ച നടത്തിക്കഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ആറാഴ്ചയോളം സമയം എടുക്കും എന്നതാണ്. എങ്കിലും എത്രയും പെട്ടെന്ന് ഫലം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19 എതിരായ വാക്‌സിന്‍ ആദ്യാമായാണ് മനുഷ്യരില്‍ തന്നെ നേരിട്ട് പരീക്ഷിക്കുന്നത്. ഇത് കൂടാതെ ലോകമെങ്ങും വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിന് വേണ്ടി പരീക്ഷണം നടത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ഇത് കൂടാതെ കൊറോണവൈറസിന്റെ ഉറവിടമായ ചൈനയില്‍ നിന്നും ഒരു കൂട്ടം ഡോക്ടര്‍മാരും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ട്ി മുന്നിട്ടിറങ്ങുന്നുണ്ട്.

English summary

First Clinical Trial Of Covid-19 Vaccine Begins

The first clinical trial of covid-19 vaccine begins in USA. Read on.
X
Desktop Bottom Promotion