Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കര്ക്കിടകത്തിലെ മുരിങ്ങയിലയിലെ കെട്ടുകഥകള്....
മുരിങ്ങ ആരോഗ്യപരമായ ഏറെ ഗുണങ്ങള് അടങ്ങിയ ഒന്നാണ്. മുരിങ്ങയുടെ ഇലയും കായുമെല്ലാം നാം കറികളായി ഉപയോഗിയ്ക്കുന്നു. ഇതിന്റെ തോലടക്കം ആരോഗ്യപരമായ പല കാര്യങ്ങള്ക്കും ഉപയോഗിയ്ക്കുന്നവ തന്നെയാണ്.
പല രോഗങ്ങള്ക്കുമുള്ള നല്ലൊരു മരുന്നാണ് മുരിങ്ങയില. ഇതില് വൈറ്റമിന് എ,ബി,സി,ഡി, ഇ എന്നിവ കൂടിയ തോതില് അടങ്ങിയിട്ടുണ്ട്. കണ്ണിനും എല്ലിനും തലച്ചോറിനും ഹൃദയത്തിനുമെല്ലാം ആരോഗ്യകരമായ ഒരു ചേരുവയാണിത്. പ്രോട്ടീനും കാല്സ്യവും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങിയ ഒന്ന്.
ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ഈന്തപ്പഴം ലേഹം
എന്നാല് കര്ക്കിടകത്തില് മുരിങ്ങയിലയ്ക്കു ചീത്തപ്പേരേറെ കിട്ടിയിട്ടുണ്ട്. കര്ക്കിടകത്തില് ഇതിനു കട്ടുണ്ടാകും, അതായത് കയ്പുണ്ടാകും എന്നു പണ്ടു കാലത്തുള്ളവര് പറയാറുണ്ട്. ഇതു കര്ക്കിടക മാസത്തില് കഴിച്ചാല് വിഷമാണെന്നും പൊതുവേ ഇപ്പോള് പ്രചരണം നടക്കുന്നുമുണ്ട്. പണ്ടു കാലത്തെ തലമുറയില് നിന്നും കൈ മാറി വന്ന ഒരു വിവരമാണിതെന്നു വേണം, പറയുവാന്.
എന്നാല് കര്ക്കിടകത്തില് വാസ്തവത്തില് മുരിങ്ങയില വിഷമയമാകുമോ, ഇതു ദോഷമോ എന്നുള്ള ആശയക്കുഴപ്പും ഇപ്പോഴത്തെ പലര്ക്കുമുണ്ട്. ഇത്തരം കഥകള്ക്കു പുറകില് ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ഇതിനെ സംബന്ധിച്ചുളള ചില വാസ്തവങ്ങള് നിങ്ങള് അറിയൂ.

മുരിങ്ങ
മുരിങ്ങ സാധാരണ പണ്ടു കാലത്തു നാം വളര്ത്താറ് കിണറിന്റെ കരയിലാണ്. ഇത് കിണറിലെ വെള്ളത്തിലെ വിഷം വലിച്ചെടുക്കാന് വേണ്ടിയാണെന്നുമാണ് പൊതുവേ കേട്ടുകേള്വി. എന്നാല് മുരിങ്ങ കിണറ്റില് കരയില് വച്ചു പിടിപ്പിച്ചിരുന്നത് പെട്ടെന്നു വെള്ളം കിട്ടുന്ന ഒരു സ്ഥലം എന്ന രീതിയിലാണ്. വെള്ളവും അത്യാവശ്യം സൂര്യപ്രകാശവും കിട്ടിയാല് പെട്ടെന്നു വളര്ന്നു കായ്ഫലം തരുന്ന ഒന്നാണിത്. ഇതാണ് കിണറിനു സമീപം ഇതു വയ്ക്കാന് കാരണമാകുന്നത്. അല്ലാതെ ഇതു വിഷം വലിച്ചെക്കുമെന്നതിനല്ല.

വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം
ധാരാളം വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം അടങ്ങിയ ഇത് പാവങ്ങളുടെ ഇറച്ചി എന്നാണ് അറിയപ്പെടുന്നത്. അതായത് മാംസഭക്ഷണത്തിനു തുല്യമായ പോഷകങ്ങള് ഇതില് അടങ്ങിയിട്ടുണ്ട്.

കര്ക്കിടകത്തില്
കര്ക്കിടകത്തില് പത്തിലക്കറികള് കഴിയ്ക്കുന്നതു നല്ലതാണ്. ഇതില് പോലും മുരിങ്ങയുടെ പേരുള്പ്പെടുത്തിയിട്ടില്ല. മുരിങ്ങയിലയില് സെല്ലുലോസ് എന്ന ഒരു ഘടകമുണ്ട്. ഇലകളില് കാണുന്ന ഒരു ഘടകം. ഇതിനെ ദഹിപ്പിയ്ക്കണമെങ്കില് സെല്ലുലേസ എന്ന നമ്മുടെ ശരീരത്തിലെ എന്സൈമിനേ കഴിയൂ. എന്നാല് ഇതു നമ്മുടെ ശരീരത്തില് ഇല്ല. എന്നാല് മുരിങ്ങയില വേവിച്ചു കഴിയ്ക്കുമ്പോള് ഇതിലെ സെല്ലുലേസ് കുറേയെല്ലാം നമ്മുടെ ശരീരത്തില് ആഗിരണം ചെയ്യപ്പെടും. ബാക്കിയുള്ളവ മലത്തിലൂടെ പുറത്തു പോകും. മുരിങ്ങയില കഴിച്ചാല് പിറ്റേന്നു മലത്തിലൂടെ നാരുകളും മുരിങ്ങയിലയുടെ അംശങ്ങളും പുറത്തു പോകുന്നതായി കാണാം. കര്ക്കിടകത്തിലെ ബാക്കി പത്തിലകളില് ഇത്രയംെ സെല്ലുലോസ് ഇല്ല. ഇതു കൊണ്ട് ഇവ ദഹിയ്ക്കുവാനും ബുദ്ധിമുട്ടില്ല.

മഴക്കാലമാണ്
കര്ക്കിടകത്തില് ഇതു കഴിയ്ക്കരുതെന്നു പറയാനുള്ള മറ്റൊരു കാരണമുണ്ട്. മഴക്കാലമാണ്, ഇതു കൊണ്ട് വയറിനുള്ള ദഹനശേഷി കുറയും. വയര് സംബന്ധമായ രോഗങ്ങള്ക്കും സാധ്യതയേറെയാണ്. പനി പോലുള്ളവയ്ക്കും. ഇത്തരം ഘട്ടത്തില് മുരിങ്ങയില കഴിച്ചാല് ദഹിയ്ക്കാന് പ്രയാസം നേരിടും. ഇതാണ് കര്ക്കിടകത്തില് മുരിങ്ങയില വിഷം, കഴിയ്ക്കരുത് എന്ന രീതിയില് പ്രചാരണം വരാന് ഒരു കാരണം.

മറ്റൊരു കാരണം
മറ്റൊരു കാരണം ഇതില് നിയിസിമൈന് പോലുള്ള ചില ഘടകങ്ങള് അടങ്ങിയിട്ടുണ്ട്. ഇത്തരം ചില കെമിക്കലുകള് നല്ല ശോധനയ്ക്കു സഹായിക്കും. വയറിളക്കം പോലുള്ള സമയത്ത് ഇതു കഴിച്ചാല് ഈ പ്രശ്നം കൂടുതലാകും. ഇതു പോലെ കര്ക്കിടകത്തില് പെട്ടെന്നു ദഹിയ്ക്കുന്ന ഭക്ഷണമാണ് ശരീരത്തിന് കൂടുതല് എനര്ജി കിട്ടാന് വേണ്ടി കഴിയ്ക്കേണ്ടത്. അതായത് ഈ സമയത്ത് കൊഴുപ്പുള്ള ഭക്ഷണം കഴിയ്ക്കാം. കഞ്ഞിയില് നെയ്യു പോലുള്ളവ ചേര്ക്കുന്നത് ഇതു കൊണ്ടാണ്.

എന്നാല് മുരിങ്ങയില
എന്നാല് മുരിങ്ങയില കൊഴുപ്പു ശരീരം വലിച്ചെടുക്കുന്നതു തടയുന്നു. ഇതാണ് കൊളസ്ട്രോള് പ്രശ്നങ്ങളുള്ളവര് മുരിങ്ങയില കഴിയ്ക്കുന്നതു നല്ലതാണെന്നും തടി കുറയ്ക്കാന് മുരിങ്ങയില നല്ലതാണെന്നുമെല്ലാം പറയുന്നത്. എന്നാല് കര്ക്കിടക മാസത്തില്, തണുപ്പു കാലത്ത് ഇതു കഴിച്ചാല് ശരീരം കൊഴുപ്പിനെ വലിച്ചെടുക്കുന്നത് ഇതു തടയും, ഇതു കൊണ്ടു തന്നെ ശരീരത്തിന് കൂടുതല് എനര്ജി കൊഴുപ്പില് നിന്നും ഉല്പാദിപ്പിയ്ക്കാന് സാധിയ്ക്കാതെ വരികയും ചെയ്യും. കര്ക്കിടക മാസത്തില് മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നതിന്റെ ഒരു ശാസ്ത്രീയ കാരണം ഇതാണ്.

വയറിന് പ്രശ്നങ്ങളില്ലെങ്കില്
വയറിന് പ്രശ്നങ്ങളില്ലെങ്കില്, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള് ഇല്ലെങ്കില്, വയറിളക്കം പോലുള്ള പ്രശ്നങ്ങളില്ലെങ്കില് കര്ക്കിടക മാസത്തിലും കഴിയ്ക്കാവുന്നതേയുള്ളൂ. മാത്രമല്ല, ഇല കഴിക്കാനാണ് ബുദ്ധിമുട്ടെങ്കില് ഇത് ഉണക്കി വീട്ടില് തന്നെ പൊടിച്ച് ഈ പൊടി ഭക്ഷണത്തില് ചേര്ത്തു കഴിയ്ക്കാം. ആരോഗ്യപരമായ ഗുണങ്ങള് ലഭിയ്ക്കും, വയറിനു കാര്യമായ പ്രശ്നങ്ങള് ഉണ്ടാകുകയുമില്ല.