For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദ ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ ലഘുവ്യായാമങ്ങള്‍ ചെയ്യൂ

|

ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ് ക്യാന്‍സര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളില്‍ മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതാണ് സ്തനാര്‍ബുദം. രോഗാവസ്ഥയില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുക എന്നതാണ്. എന്നാല്‍ തന്നെ ഒരു പരിധി വരെ നമുക്ക് രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ക്യാന്‍സര്‍ എന്ന രോഗാവസ്ഥ നിങ്ങളെ ബാധിക്കുമ്പോള്‍ തന്നെ അത് നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. എന്നാല്‍ രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കി അതില്‍ നിന്ന് മുക്തി നേടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നതാണ്.

Recovery After Breast Cancer

ഭക്ഷണക്രമവും ആരോഗ്യകരമായ മാറ്റങ്ങളും കൊണ്ട് വരുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാകര്യം. ഭക്ഷണക്രമവും വ്യായാമവും ഉള്‍പ്പടെയുള്ളവ കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് സ്ത്രീകളെ വളരെയധികം മാനസികമായി തളര്‍ത്തുന്നു. സ്തനാര്‍ബുദത്തില്‍ ശസ്ത്രക്രിയ സ്ത്രീകളുടെ ശരീരത്തെ വളരെയധികം ബാധിക്കുന്നു. എന്നാല്‍ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. സ്തനാര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകള്‍ക്ക് വേഗത്തില്‍ രോഗമുക്തി നേടുന്നതിന് വേണ്ടി ചില ലഘുവ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്. എന്നാല്‍ എന്ത് വ്യായാമം ചെയ്യുമ്പോഴും നിങ്ങളുടെ ഡോക്ടറോട് കൃത്യമായ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. എപ്പോഴാണ് വ്യായാമം ചെയ്യാന്‍ തുടങ്ങേണ്ടത്, എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്യണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം നിങ്ങളുടെ ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍

ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍

ശ്വസന വ്യായാമം എന്തുകൊണ്ടും നല്ലതാണ്. ഇത് സാധാരണ ചെയ്യുന്നവരിലും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നിങ്ങളുടെ നെഞ്ചിലെ ചലനം കൃത്യമാക്കുന്നതിനും ഇത് പുന:സ്ഥാപിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. ഒരു ദീര്‍ഘ ശ്വാസം എടുത്ത് 10 സെക്കന്‍ഡ് ശ്വാസം പിടിച്ച് നിര്‍ത്തുക. പിന്നീട് വായയിലൂടെ പതിയേ ശ്വസിക്കുക. ഇത് പത്ത് തവണ ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് ഇരുന്നും കിടന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ രോഗാവസ്ഥയില്‍ നിന്ന് രോഗമുക്തി നേടുന്നതിനും സഹായിക്കുന്നു.

വടി ഉപയോഗിച്ചുള്ള വ്യായാമം

വടി ഉപയോഗിച്ചുള്ള വ്യായാമം

സ്തനാര്‍ബുദ രോഗികള്‍ക്കുള്ള റേഡിയേഷന്‍ തെറാപ്പി പലപ്പോഴും സ്ത്രീകളില്‍ അവരുടെ തോളിന്റെ ചലനത്തെ പ്രശ്‌നത്തിലാക്കുന്നു. ഈ വ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ തോളിലെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിലത്ത് മലര്‍ന്ന് കിടക്കുക. തുടര്‍ന്ന് രണ്ട് കൈകള്‍ കൊണ്ടും വടി ഉയര്‍ത്തിപ്പിടിക്കുക. ശേഷം കിടന്ന് കൊണ്ട് തന്നെ ഈ വടി മുകളിലേക്ക് ഉയര്‍ത്തി 5 സെക്കന്‍ഡ് പിടിച്ച് പതുക്കെ താഴേക്ക് കൊണ്ടുവരിക. ഇതേ വ്യായാമം പത്ത് തവണ ദിനവും ചെയ്യുക. ഇത് തോളുകളുടെ ആരോഗ്യവും കരുത്തും ചലനവും തിരിച്ച് പിടിക്കുന്നതിന് സഹായിക്കുന്നു.

എല്‍ബോ വിങിംങ്

എല്‍ബോ വിങിംങ്

നെഞ്ചുകളുടേയും തോളുകളുടേയും വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട വ്യായാമമാണ് ഇത്. കാരണം ശസ്ത്രക്രിയക്ക് ശേഷം നിങ്ങളുടെ നെഞ്ചിന്റേയും തോളുകളുടേയും വഴക്കം പ്രശ്‌നത്തിലാവുന്നു. ഇത് വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് കൈകള്‍ തലക്ക് പുറകില്‍ വെക്കുക. ശേഷം കൈകള്‍ ചിറകുകളുടെ ആകൃതിയില്‍ വെച്ച് പതുക്കെ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഓരോ 1-2 മിനിറ്റിലും 5 സെറ്റുകള്‍ ചെയ്യുക. ഇത് നിങ്ങളുടെ നെഞ്ചിന്റേയും തോളുകളുടേയും ചലനം കൃത്യമാക്കുന്നു.

ഷോള്‍ഡര്‍ ബ്ലേഡ് സ്‌ക്വീസ്

ഷോള്‍ഡര്‍ ബ്ലേഡ് സ്‌ക്വീസ്

ഷോള്‍ഡര്‍ ബ്ലേഡ് സ്വ്കീസ് വ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ അസ്വസ്ഥതകള്‍ക്കും ഷോള്‍ഡര്‍ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഒരു കസേരയില്‍ ഇരിക്കുക. രണ്ട് കൈകളും രണ്ട് വശത്തായി വെക്കുക. പിന്നീട് നിങ്ങളുടെ കൈമുട്ട് ചെറുതായി വളച്ച് കൈപ്പത്തികള്‍ താഴേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ വെക്കുക. പിന്നീട് നിങ്ങളുടെ ഷോള്‍ഡര്‍ ബ്ലേഡുകള്‍ മുന്നോട്ടുള്ള ദിശയിലേക്ക് നീക്കുക. തിരിച്ച് വീണ്ടും പഴയ സ്ഥാനത്തേക്ക് വെക്കുക. അഞ്ച് സെക്കന്റ് നേരം ഇത് ചെയ്യാവുന്നതാണ്. ഇത് ശസ്ത്രക്രിയക്ക് ശേഷമുള്ള അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.

വാള്‍ ക്ലിംമ്പിങ്

വാള്‍ ക്ലിംമ്പിങ്

വാള്‍ ക്ലിംമ്പിങ് ചെയ്യുന്നതും ശസ്ത്രക്രിയക്ക് ശേഷമുള്ള അസ്വസ്ഥതകളെ കുറക്കുകയും പെട്ടെന്ന് രോഗമുക്തിക്ക് സഹായിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഭിത്തിക്ക് അഭിമുഖമായി നില്‍ക്കുക. ശേഷം രണ്ട് കൈകളും ചുമരില്‍ വെക്കുക. ശേഷം കൈകള്‍ മുകളിലേക്ക് പതുക്കെ കയറുന്നത് പോലെ ചെയ്യുക. കൈകള്‍ പൂര്‍ണമായും നീട്ടിയ ശേഷം ആ സ്ഥലത്ത് തന്നെ 5-10 സെക്കന്‍ഡ് നേരം വെക്കണം. പിന്നീട് വിശ്രമിക്കുക. ഈ വ്യായാമം 7-10 തവണ ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ എന്ത് വ്യായാമം ശസ്ത്രക്രിയക്ക് ശേഷം ചെയ്യുന്നതിന് ശ്രമിക്കുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ചെയ്യാന്‍ ശ്രമിക്കരുത്. കാരണം ഇത് ഗുണത്തിന് പകരം ദോഷമാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത്തരം വ്യായാമങ്ങള്‍ ശീലിക്കുക.

മുപ്പതുകളില്‍ എല്ലിന് പണികിട്ടുന്നവര്‍ ഇവരാണ്: അല്‍പം ശ്രദ്ധയില്‍ പ്രശ്‌നപരിഹാരംമുപ്പതുകളില്‍ എല്ലിന് പണികിട്ടുന്നവര്‍ ഇവരാണ്: അല്‍പം ശ്രദ്ധയില്‍ പ്രശ്‌നപരിഹാരം

ഗോമുഖാസനം ചെയ്യണം: ശരീരത്തിന് വഴക്കവും ഒതുക്കവും കൈക്കുള്ളില്‍ഗോമുഖാസനം ചെയ്യണം: ശരീരത്തിന് വഴക്കവും ഒതുക്കവും കൈക്കുള്ളില്‍

English summary

Exercises For Faster Recovery After Breast Cancer Surgery In Malayalam

Here in this article we are sharing some exercises for faster recovery after breast cancer surgery in malayalam. Take a look.
X
Desktop Bottom Promotion