For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാൻസർ സാധ്യത അടുത്ത്പോലുംവരില്ല,‍ഇങ്ങനെയെങ്കില്‍

|
Everyday Habits That Can Reduce Your Cancer Risk | BoldskyMalayalam

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിന്‍റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തതിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറിൽ ഒരാൾക്ക് ക്യാൻസർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് പലരും തിരിച്ചറിയാൻ വൈകുന്നതാണ് മരണ നിരക്ക് വർദ്ധിപ്പിക്കുന്നത്.

ക്യാൻസർ ഭീതിയിൽ ലോകം വിറക്കുമ്പോഴും ഇതിനെ എങ്ങനെ നേരിടാം എന്ന് അറിയാത്ത പലരും നമുക്ക് ചുറ്റും ഉണ്ട്. എങ്ങനെ ക്യാൻസറിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.

Most read: മല്ലി തിളപ്പിച്ച വെള്ളത്തിൽ തടി, പ്രമേഹം ഒതുക്കാംMost read: മല്ലി തിളപ്പിച്ച വെള്ളത്തിൽ തടി, പ്രമേഹം ഒതുക്കാം

ചില ശീലങ്ങൾ ജീവിതത്തിൽ തുടര്‍ന്ന് പോന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങൾ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ്. ക്യാൻസറിൻറെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല.

വെയ്റ്റ് ലിഫ്റ്റിംങ്

വെയ്റ്റ് ലിഫ്റ്റിംങ്

വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ക്യാൻസർ സാധ്യതയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുടലിലെ ക്യാൻസറിനേയും കിഡ്നിയിലെ ക്യാൻസറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിൻറെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരില്‍ ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.

ഇഞ്ചി വെളുത്തുള്ളി കഴിക്കാം

ഇഞ്ചി വെളുത്തുള്ളി കഴിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് കൃത്യമായി മനസ്സിലാക്കിയാൽ അത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തിൽ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉൾപ്പെടുത്തി നോക്കൂ. ഇത് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാൻസർ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്.

വെള്ളം ധാരാളം കുടിക്കാം

വെള്ളം ധാരാളം കുടിക്കാം

എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് വെള്ളം. അത് കുടിക്കാതിരിക്കുമ്പോൾ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡർ ക്യാൻസർ ഇത്തരത്തിൽ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡർ ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി.

രാത്രി ഭക്ഷണം കൃത്യമാക്കുക

രാത്രി ഭക്ഷണം കൃത്യമാക്കുക

രാത്രിയിൽ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് രോഗങ്ങളിലേക്കും അവിടെ നിന്ന് ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാൻ ശ്രദ്ധിക്കുക. ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ സാധ്യതകൾ നിങ്ങളുടെ അടുത്ത് പോലും വരില്ല കൃത്യസമയത്തെ ഭക്ഷണശീലം. ക്യാൻസർ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാൻ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

 ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം നിലനിർത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ തന്ന ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാൽ ക്യാൻസർ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളിൽ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോൾ അത് നിങ്ങളില്‍ ക്യാന്‍സർ സാധ്യത വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും വേണം.

English summary

Everyday habits that can reduce your cancer risk

In this article we are discussing about the everyday habits that can reduce your cancer risk. Read on.
Story first published: Tuesday, October 1, 2019, 16:43 [IST]
X
Desktop Bottom Promotion