For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭേദമായാലും ചര്‍മ്മത്തിലെ വെല്ലുവിളി

|

കൊറോണവൈറസ് എന്ന അവസ്ഥയോടൊപ്പം ജീവിക്കുന്നതിന് നാം ഇപ്പോള്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ കൊവിഡ് ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. COVID-19 വൈറസ് മനുഷ്യശരീരത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ആന്തരാവയവങ്ങളില്‍ പോലും സ്വാധീനം ചെലുത്തുന്നുണ്ട്. സാധാരണയായി കൊറോണവൈറസ് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആണ് കാരണമാകുന്നത്.

സാനിറ്റൈസര്‍ ഒറിജിനലാണോ, അറിയാന്‍ പരീക്ഷണംസാനിറ്റൈസര്‍ ഒറിജിനലാണോ, അറിയാന്‍ പരീക്ഷണം

എന്നാല്‍ പ്രായമായവര്‍ക്കും രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യസ്ഥിതികള്‍ ഉള്ളവര്‍ക്കും ഇത് പ്രത്യേകിച്ച് അപകടകരമാണ്. ഇപ്പോള്‍ നടത്തിയ പുതിയ പഠനത്തില്‍, COVID-19 ഉള്ള ചില രോഗികള്‍ക്ക് അവരുടെ പ്രാഥമിക അണുബാധ ഇല്ലാതായതിന് ശേഷം വളരെക്കാലം ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനീറിയോളജിയുടെ 29-ാമത് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പഠനപ്രകാരം ദീര്‍ഘകാലം കൊവിഡ് ഉള്ളവരില്‍ പലപ്പോഴും ചര്‍മ്മരോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പഠനങ്ങള്‍ ഇങ്ങനെ

പഠനങ്ങള്‍ ഇങ്ങനെ

യുഎസിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്, COVID-19 ദീര്‍ഘകാലമായി പ്രതിസന്ധി സൃഷ്ടിക്കുന്നവരില്‍ ചര്‍മ്മരോഗത്തിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ഗവേഷണത്തിന്റെ ഭാഗമായി 2020 എപ്രിലില്‍ കോവിഡുമായി ബന്ധപ്പെട്ട് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ്. ഇന്റര്‍നാഷണന്‍ ലീഡ് ഓഫ് ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റീസും അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയും ചേര്‍ന്നാണ് ഇത്തരം ഒരു പഠനത്തിന് തുടക്കമിട്ടത്.

പഠനമനുസരിച്ചുള്ള ഫലം

പഠനമനുസരിച്ചുള്ള ഫലം

പഠനമനുസരിച്ച് അഞ്ചാംപനിക്ക് സമാനമായ തിണര്‍പ്പാണ് ശരീരത്തില്‍ ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാവുന്നത്. ഏഴ് മുതല്‍ 28 ദിവസം വരെ ഇത്തരം രോഗാവസ്ഥകള്‍ രോഗികളില്‍ ഉണ്ടായിട്ടുണ്ട്. ആയിരത്തോളം കൊവിഡ് രോഗികളെ പരിശോധിച്ചപ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട് എന്ന് മനസ്സിലായത്. തിണര്‍പ്പ്, ചൊറിച്ചില്‍ എന്നിവ തന്നെയാണ് ആദ്യ ലക്ഷണം. 15 മുതല്‍ 70 ദിവസം വരെ നീണ്ടുനില്‍ക്കാം. 39 രാജ്യങ്ങളില്‍ നിന്നുള്ള ആകെ 224 കേസുകളിലും 90 ലബോറട്ടറി സ്ഥിരീകരിച്ച കേസുകളിലും, രോഗലക്ഷണ കാലയളവിനെക്കുറിച്ചുള്ള വിവരങ്ങള്‍, രോഗലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം 12 ദിവസമാണ്.

ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

പഠനത്തില്‍ പറയുന്നത് പ്രകാരം ചുണങ്ങു പോലുള്ള പ്രശ്‌നങ്ങള്‍ ഏഴു ദിവസവും നാല് ദിവസവും നീണ്ടുനിന്നു. ഇതാകട്ടെ COVID-19 ഉള്ള രോഗികള്‍ക്ക് പരമാവധി ദൈര്‍ഘ്യം 28 ദിവസമാണ്. ചെതുമ്പലുകളും കുരുക്കളും പോലുള്ള അസ്വസ്ഥതകളാണ് പലരിലും ഉണ്ടാവുന്നത്. ചില രോഗികളില്‍ കാല്‍പ്പാദങ്ങളില്‍ തടിപ്പ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. കൊവിഡ് ടോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

കാലുകളുടെയും കൈകളുടെയും ചുവപ്പും വീക്കവും,

കാലുകളുടെയും കൈകളുടെയും ചുവപ്പും വീക്കവും,

കാലുകളുടെയും കൈകളുടെയും ചുവപ്പും വീക്കവും, പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. COVID-19 എന്ന് സംശയിക്കപ്പെടുന്ന രോഗികളില്‍ 15 ദിവസവും ലാബ് സ്ഥിരീകരിച്ച കേസുകളില്‍ 10 ദിവസവും ആണ് പറയുന്നത്. പെര്‍നിയോ / ചില്‍ബ്ലെയിന്‍ ഉള്ള ആറ് രോഗികള്‍ കാല്‍വിരല്‍ ലക്ഷണങ്ങളുള്ള 60 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്നവരായിരുന്നു, രണ്ട് ലാബ് സ്ഥിരീകരിച്ച രോഗികള്‍ക്ക് 130 ദിവസത്തില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. വിരലുകളില്‍ ചര്‍മ്മം ചുവന്ന് തടുക്കുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യാവസ്ഥകളെ സൂചിപ്പിക്കുന്നതാണ്.

അവഗണിക്കരുത്

അവഗണിക്കരുത്

ഒരിക്കലും കൊവിഡ് 19 ചികിത്സ തേടുന്നവര്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ പുറത്ത് പോവുമ്പോള്‍ സാനിറ്റൈസര്‍ തടവുന്നതിനും മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. രോഗത്തെ തോല്‍പ്പിക്കുന്നതിന് നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ തന്നെയാണ്. അതിന് ശേഷം മാത്രമാണ് മരുന്നുകളേയും മറ്റും കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ടത്.

English summary

Effects of Coronavirus on the Skin: Symptoms and Risks

Here in this article we are discussing about the effects of coronavirus on the skin. Check out the symptoms and risks in malayalam. Read on.
X
Desktop Bottom Promotion