For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അൽപം കറുവപ്പട്ടയിൽ എത്രപഴകിയ പ്രമേഹവും ഇളകും

|

പ്രമേഹം ഇന്നത്തെ കാലത്ത് അൽപം കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലരേയും ആശങ്കയിൽ ആക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് രോഗത്തെ വിളിച്ച് വരുത്തുന്നത് നമ്മുടെ തന്നെ ശീലങ്ങളാണ്. ജങ്ക്ഫുഡുകളും, കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും എല്ലാം പലപ്പോഴും ജീവിത ശൈലി രോഗങ്ങള്‍ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹം കൂടിയ അവസ്ഥയിൽ പലപ്പോഴും അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്.

Most read:പെട്ടെന്ന് തടി കുറയണോ,എങ്കിൽ ഈ മൂന്ന് സൂപ്പ് മതിMost read:പെട്ടെന്ന് തടി കുറയണോ,എങ്കിൽ ഈ മൂന്ന് സൂപ്പ് മതി

കറുവപ്പട്ട ഇത്തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതിന് വേണ്ടി കറുവപ്പട്ട എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ആണ് ശ്രദ്ധിക്കേണ്ട കാര്യം. കറുവപ്പട്ട ഉപയോഗിക്കുമ്പോൾ അത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ തരത്തിൽ കറുവപ്പട്ട ഉപയോഗിക്കുമ്പോഴാണ് നിങ്ങൾക്ക് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം കൊണ്ട് നമുക്ക് പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. രണ്ട് കഷ്ണം കറുവപ്പട്ട ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത് ഒരു രാത്രിക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് രാവിലെ വെറും വയറ്റിൽ വേണം കുടിക്കാൻ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ഫലപ്രദമായ ഒരു വഴിയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. കറുവപ്പട്ട വെള്ളത്തിൽ നമുക്ക് പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കാവുന്നതാണ്. അധികം കറുവപ്പട്ട ഇടാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇത് കയ്പ്പ് രുചിക്ക് കാരണമാക്കുന്നുണ്ട്.

പഞ്ചസാരക്ക് പകരം കറുവപ്പട്ട

പഞ്ചസാരക്ക് പകരം കറുവപ്പട്ട

പഞ്ചസാര ഉപയോഗിക്കുന്നിടത്തൊക്കെ നമുക്ക് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചെറിയ രീതിയിൽ ഉള്ള മധുരം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം ചായയിലും കാപ്പിയിലും എല്ലാം നമുക്ക് ഒരു കഷ്ണം കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. ഡെസേർട്ട് തയ്യാറാക്കുമ്പോഴും ഹല്‍വ, ബര്‍ഫി എന്നിവയിൽ എല്ലാം നമുക്ക് അല്‍പം കറുവപ്പട്ട ചേർക്കാവുന്നതാണ്. മധുരത്തിന് പകരം കറുവപ്പട്ട ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഈ പ്രമേഹമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ ഉപയോഗിക്കുന്നതും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഒരു മസാല ചായ തയ്യാറാക്കി കഴിച്ചാൽ തന്നെ നമുക്ക് പ്രമേഹമെന്ന വില്ലനെ പൂർണമായും തുരത്താവുന്നതാണ്. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ അത് പ്രമേഹത്തെ മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളേയും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ഒന്നോ രണ്ടോ കറുവപ്പട്ട ചായ കഴിക്കുന്നതിലൂടെ പ്രമേഹത്തെ പൂർണമായും നിയന്ത്രിക്കാവുന്നതാണ്.

ഓട്സും കറുവപ്പട്ടയും

ഓട്സും കറുവപ്പട്ടയും

ഓട്സും അൽപം കറുവപ്പട്ടയും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഓട്സ് തയ്യാറാക്കി കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് പ്രമേഹത്തിൽ നിന്ന് മോചനം നൽകുന്നുണ്ട്. അതിൽ കറുവപ്പട്ട കൂടി ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓട്സ് കറുവപ്പട്ട മിക്സ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങൾ നൽകുന്നുണ്ട്.

കറികളിൽ ചേർക്കാം

കറികളിൽ ചേർക്കാം

തയ്യാറാക്കുന്ന കറികളിൽ കറുവപ്പട്ട ചേർക്കുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കറികളിൽ എന്നും അൽപം കറുവപ്പട്ട ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല എന്ന കാര്യം ഓർമ്മയിൽ വെക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ ദിവസവും കറുവപ്പട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. 3-6 ഗ്രാം വരെ നമുക്ക് കറുവപ്പട്ട അനുവദനീയമായ ഒന്നാണ്. ഇതിൽ കൂടുതൽ ആവുമ്പോൾ അത് ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മലബന്ധം, ചെറിയ രീതിയിലുള്ള ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം.

English summary

Effective Ways To Use Cinnamon For Diabetes

Here in this article we are discussing about the effective ways to use cinnamon for diabetes. Read on.
X
Desktop Bottom Promotion