Just In
- 3 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 4 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 5 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 5 hrs ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
Don't Miss
- News
ജാര്ഖണ്ഡിലെ ധന്ബാദില് വന് തീപ്പിടുത്തം, 14 മരണം, മരിച്ചവരില് 3 കുട്ടികളും
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
മഴക്കാലത്തെ തണുപ്പ് സന്ധികള്ക്ക് പ്രശ്നം; സന്ധിവേദന തടയാന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
തണുത്ത കാലാവസ്ഥ എന്നത് സന്ധിവാത രോഗികള്ക്ക് അല്പം കഠിനമായ കാലമാണെന്ന് അറിയാമല്ലോ? തണുപ്പ് അടുക്കുന്തോറും സന്ധികളിലെ വേദന അസഹനീയമാകും. മഴക്കാലത്ത് സന്ധിവേദന വര്ദ്ധിക്കുന്നതിനെക്കുറിച്ച് ആളുകള് പലപ്പോഴും പരാതിപ്പെടുന്നത് നാം കേള്ക്കുന്നു. താപനിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടാകുമ്പോള്, കാഠിന്യവും വേദനയും വര്ദ്ധിക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എങ്കിലും മണ്സൂണ് സന്ധിവേദനയെ ബാധിക്കുമെന്ന കാര്യം ആര്ത്രൈറ്റിസ് രോഗികള് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
Most
read:
തൈറോയ്ഡ്
പ്രശ്നങ്ങളെ
ചെറുക്കാന്
ആയുര്വേദം
പറയും
സൂത്രം
മണ്സൂണ് കാലത്തെ തണുത്ത കാലാവസ്ഥ സന്ധികള്ക്ക് വഴക്കവും ചലനാത്മകതയും കുറയാന് കാരണമാകുമെന്നും വിദഗ്ധര് വിശ്വസിക്കുന്നു. പോഷകാഹാരക്കുറവും മറ്റൊരു കാരണമായിരിക്കാം. ഈര്പ്പ നിലയിലെ മാറ്റങ്ങള്, അന്തരീക്ഷമര്ദ്ദം, താപനിലയിലെ വ്യതിയാനം, മഴ എന്നിവ കാരണം ആളുകള്ക്ക് ഒന്നോ അതിലധികമോ സന്ധികളില് വീക്കം അനുഭവപ്പെടാം, ഇത് വേദനയും കാഠിന്യവും ഉണ്ടാക്കുന്നു. മണ്സൂണ് കാലത്ത് സന്ധി വേദന കൈകാര്യം ചെയ്യാന് വ്യത്യസ്ത മാര്ഗങ്ങളുണ്ട്. മഴക്കാല സീസണില് നിങ്ങളുടെ സന്ധിവേദനയെ നിയന്ത്രിക്കാന് സഹായിക്കുന്ന ചില വഴികള് ഇതാ.

ശരീരത്തില് ചൂട് നിലനിര്ത്തുക
മണ്സൂണ് കാലാവസ്ഥ എന്നത് തണുപ്പും കാറ്റും കനത്ത മഴയും ഉള്ള കാലമാണ്. ഇത് പരിസ്ഥിതിയെ തണുപ്പിക്കുമെങ്കിലും, സന്ധിവാത രോഗികളെ ഇത് പ്രതികൂലമായി ബാധിക്കും. അതിനാല്, പുറത്തെ തണുത്ത കാലാവസ്ഥ ഒഴിവാക്കാന് കൂടുതല് സമയവും വീടിനുള്ളില് തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ശരീരത്തില് ചൂട് നിലനിര്ത്തുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിക്കുക.

സ്ട്രെച്ചിംഗും വ്യായാമങ്ങളും
ദിവസവും രാവിലെ നിങ്ങളുടെ കാല്മുട്ടിന്റെ പേശികള് സ്ട്രെച്ച് ചെയ്യുക. നിങ്ങളുടെ സന്ധികള്ക്കും കാല്മുട്ട് പേശികള്ക്കും ആശ്വാസം പകരാനായി അടിസ്ഥാന സ്ട്രെച്ചിംഗ് വ്യായാമങ്ങള് പരീക്ഷിക്കുക. വി ആകൃതിയില് കാലുകള് നീട്ടി നിലത്ത് ഇരിക്കുക. നിങ്ങള്ക്ക് കഴിയുന്നിടത്തോളം ഈ സ്ഥാനത്ത് തുടരുക. ഇങ്ങനെ ചെയ്യുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ശരീര വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സന്ധി വേദനകളെ അകറ്റി നിര്ത്താനുള്ള ഒരേയൊരു മാര്ഗ്ഗം വ്യായാമമാണ്. അതിനാല് പ്രഭാത നടത്തം, സ്ട്രെച്ചിങ്, യോഗ, മറ്റ് ശക്തി പരിശീലന വ്യായാമങ്ങള് എന്നിവ ചെയ്യുക.
Most
read:തൈറോയ്ഡ്
പ്രശ്നങ്ങളെ
ചെറുക്കാന്
ആയുര്വേദം
പറയും
സൂത്രം

ചൂടുവെള്ളത്തിലെ കുളി
തണുത്ത കാലാവസ്ഥയില് ചൂടുവെള്ളത്തില് കുളിക്കുന്നത് നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു വഴിയാണ്. രക്തചംക്രമണം മെച്ചപ്പെടുത്താന് സഹായിക്കുന്നതിനാല് ഈ സീസണില് നിങ്ങളുടെ കുളി ചൂടുവെള്ളത്തിലാക്കുക. വേദന ലഘൂകരിക്കാന് നിങ്ങള്ക്ക് വേദനയുള്ള സന്ധികളില് ഹോട്ട് കംപ്രസ് പ്രയോഗിക്കാം.

ആരോഗ്യം ശ്രദ്ധിക്കുക
ചിലപ്പോള് സന്ധി വേദനകള് ചില അടിസ്ഥാന അവസ്ഥകള്ക്ക് പിന്നിലെ ഒരു കാരണമായിരിക്കാം. അതിനാല്, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുകയും ആവശ്യമായ ചികിത്സയും മുന്കരുതലുകളും എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most
read:വെരിക്കോസ്
വെയിന്;
കഴിക്കേണ്ടതും
ഒഴിവാക്കേണ്ടതും
ഈ
ഭക്ഷണങ്ങള്

പരിശോധനകള്
അപകടസാധ്യതകള് അറിയാന് നിങ്ങള് ആര്ത്രൈറ്റിസ് പരിശോധനകള് നടത്തുക. സന്ധി വേദന ചിലപ്പോള് തൈറോയ്ഡ് തകരാറിന്റെ ലക്ഷണവുമാകാം. അതിനാല്, നിങ്ങളുടെ തൈറോയ്ഡ് പരിശോധനകളും നടത്തുക. കാല്സ്യം കുറവുണ്ടാകാന് സാധ്യതയുള്ള പ്രായമായ സ്ത്രീകള് അസ്ഥി സാന്ദ്രത പരിശോധനയ്ക്കും കാല്സ്യം പരിശോധനയ്ക്കും വിധേയരാകണം. നിങ്ങളുടെ വൈറ്റമിന് ഡി കുറവാണോ എന്നും പരിശോധിക്കുക.

ഭക്ഷണക്രമം ആസൂത്രണം ചെയ്യുക
മഴക്കാലത്ത് നിങ്ങളുടെ സന്ധിവാതം കൈകാര്യം ചെയ്യുന്നതില് ശരിയായ ഭക്ഷണം ഒരു നിര്ണായക പങ്ക് വഹിക്കുന്നു. പഴങ്ങള്, പച്ചക്കറികള്, അണ്ടിപ്പരിപ്പ്, ബദാം, വാല്നട്ട്, ധാന്യങ്ങള് എന്നിവ കഴിക്കുക. സന്ധിവേദന സമയത്ത് ഒരു സാധാരണ അവസ്ഥയായ വീക്കം ചെറുക്കാന് സഹായിക്കുന്ന ഔഷധസസ്യങ്ങളും മസാലകളും ഭക്ഷണത്തില് ഉള്പ്പെടുത്തുക. ജലാംശം നിലനിര്ത്താന് കൂടുതല് വെള്ളവും കുടിക്കുക.
Most
read:കാന്സര്
തടയാന്
സഹായിക്കും
ഈ
ആയുര്വേദ
സസ്യങ്ങള്

വിറ്റാമിന് ഇ
ആന്റി ഓക്സിഡന്റുകളും ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളും നിറഞ്ഞ, വിവിധ പഴങ്ങള്, പച്ചക്കറികള്, പയര്വര്ഗ്ഗങ്ങള്, നട്സ്, ധാന്യങ്ങള് എന്നിവയുടെ മിശ്രിതം ആരോഗ്യമുള്ള മനുഷ്യശരീരത്തെ പിന്തുണയ്ക്കാന് സഹായിക്കുന്നു. നട്സ്, അവോക്കാഡോ, പച്ച പച്ചക്കറികള്, വിത്തുകള് തുടങ്ങിയ ഭക്ഷണങ്ങളില് കാണപ്പെടുന്ന വിറ്റാമിന് ഇ എല്ലുകള്ക്ക് ഗുണം ചെയ്യും. ഒരു ആന്റിഓക്സിഡന്റ് എന്ന നിലയില്, ഇത് ഫ്രീ റാഡിക്കലുകളില് നിന്ന് ശരീരത്തെ സംരക്ഷിക്കുകയും വേദനയും വീക്കവും കുറയ്ക്കാന് സഹായിക്കുകയും ചെയ്യുന്നു.

ഹോട്ട് കംപ്രസ്
മഴക്കാലത്ത് സന്ധി വേദനയും അസ്വസ്ഥതയും ഇല്ലാതാക്കാന് ഹോട്ട് കംപ്രസ് നിങ്ങളെ സഹായിക്കുന്നു. എണ്ണ പുരട്ടുന്നതും സന്ധികളില് മൃദുവായി മസാജ് ചെയ്യുന്നതും രക്തചംക്രമണം വര്ദ്ധിപ്പിക്കാനുള്ള വഴിയാണ്.
Most
read:ഈ
മോശം
ശീലങ്ങള്
ഒഴിവാക്കിയാല്
നേടാം
രാത്രിയില്
നല്ല
ഉറക്കം

വെള്ളം കുടിക്കുക
ശരീരത്തില് ആവശ്യത്തിന് ജലാംശം നിലനിര്ത്തുക എന്നത് മഴക്കാലത്ത് സന്ധി വേദനയെ ചെറുക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു വഴിയാണ്. സന്ധികളുടെ ഇലാസ്തികത നിലനിര്ത്താനും വേദന കുറയ്ക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.