For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂമോണിയ തടയാന്‍ ഫലപ്രദമായ പ്രതിവിധി; ആയുര്‍വേദം പറയും പരിഹാരം ഇത്

|

ഒരാള്‍ എത്ര തവണ മുക്തി നേടാന്‍ ശ്രമിച്ചാലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തിരികെ വന്നുകൊണ്ടിരിക്കുന്നു. ജലദോഷം അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ശൈത്യകാലത്ത് പതിവായി തലയുയര്‍ത്തുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് ന്യൂമോണിയ. വിവിധ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ന്യുമോണിയ ഉണ്ടാകാം. ഉദാഹരണത്തിന്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ കോവിഡ് പോലുള്ള വിവിധ അസുഖങ്ങളോ അണുബാധകളോ കാരണം ഇത് വികസിച്ചേക്കാം. നാം ശ്വസിക്കുന്ന വായു, പുകമഞ്ഞ്, മലിനീകരണം, പുക തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നവയാണ്.

Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍

തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, പുകവലി, മദ്യപാനം, വായു മലിനീകരണം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ ന്യുമോണിയയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്ന ഘടകങ്ങളാണ്. ചുമ, പനി, ജലദോഷം, വിറയല്‍, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയാണ് ന്യുമോണിയയുടെ ചില സാധാരണ ലക്ഷണങ്ങള്‍. ഇത് പകര്‍ച്ചവ്യാധി സ്വഭാവമുള്ളതാണ്. ചുമ, തുമ്മല്‍ അല്ലെങ്കില്‍ സ്പര്‍ശനം എന്നിവയിലൂടെ ആളുകളിലേക്ക് അസുഖം പകരാം. ന്യൂമോണിയയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കാം. ന്യുമോണിയയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്ന ചില ലളിതമായ ആയുര്‍വേദ പ്രതിവിധികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ന്യുമോണിയ ലക്ഷണങ്ങള്‍

ന്യുമോണിയ ലക്ഷണങ്ങള്‍

* പനി

* അതിസാരം

* ശ്വസിക്കുമ്പോള്‍ നെഞ്ചുവേദന

* ഛര്‍ദ്ദിയും ഓക്കാനം

* ശ്വാസതടസ്സം

* ജലദോഷം

* ചുമയും കഫക്കെട്ടും

ന്യുമോണിയയുടെ ലക്ഷണങ്ങള്‍ വിവിധ പ്രായക്കാരില്‍ മിതമായത് മുതല്‍ കഠിനമായത് വരെയാകാം. നവജാതശിശുക്കള്‍ ചിലപ്പോള്‍ അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ചിലരില്‍ ചുമയും പനിയും കൂടാതെ ഛര്‍ദ്ദിയുടെ ലക്ഷണങ്ങളും പ്രകടമാകും. പ്രായമായവരില്‍ പനിയോടൊപ്പം നേരിയ ലക്ഷണങ്ങളും കണ്ടേക്കാം

തുളസി ചായ

തുളസി ചായ

ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് തുളസി. അലര്‍ജി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒരു ഡീകോംഗെസ്റ്റന്റാണ് ഇത്. 20 പുതിയ തുളസി ഇലകള്‍, 1 ഇഞ്ച് നീളമുള്ള കറുവപ്പട്ട, 3 കുരുമുളക് എന്നിവയാണ് നിങ്ങള്‍ക്ക് തുളസി ചായ തയാറാക്കാന്‍ ആവശ്യം. 2 കപ്പ് വെള്ളം തിളപ്പിക്കുക, എല്ലാ ചേരുവകളും ചേര്‍ക്കുക, ഈ മിശ്രിതം ഏകദേശം പത്ത് മിനിറ്റ് തിളപ്പിക്കുക. തണുത്ത ശേഷം ചായ കുടിക്കുക. വേണമെങ്കില്‍ മധുരത്തിനായി ശര്‍ക്കരയും ചേര്‍ക്കാം. ഈ ചായ ഒരു ദിവസം 2-3 തവണ കുടിക്കുക. തുളസിയും കറുവപ്പട്ടയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അലര്‍ജി ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍Most read:കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ന്യുമോണിയയ്ക്കുള്ള മികച്ച ആയുര്‍വേദ പ്രതിവിധിയാണ് ഇഞ്ചി വെള്ളം. ദിവസം മുഴുവന്‍ ചെറുചൂടുള്ള ഇഞ്ചി വെള്ളം കുടിക്കുന്നത് നെഞ്ചിലെ കഫക്കെട്ട് ഒഴിവാക്കാനും ശ്വസന, ശ്വാസനാള ഭാഗങ്ങളില്‍ ഒട്ടിപ്പിടിച്ച കഫത്തെ ദഹനനാളത്തിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നു. ചുമ ഉള്‍പ്പെടെയുള്ള പല ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി ഗുണം ചെയ്യും. ചുമയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി. കുറച്ച് ഇഞ്ചി ചതച്ച് വെള്ളത്തില്‍ ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഈ ഇഞ്ചി വെള്ളം ദിവസവും പല പ്രാവശ്യം കഴിച്ചാല്‍ ചുമയും കഫക്കെട്ടും മാറും. തുളസിയിലയും ഇഞ്ചി ചേര്‍ത്തു കഴിക്കാം. തുളസിയില ചതച്ച് ഇഞ്ചി നീരില്‍ കലര്‍ത്തി തേന്‍ ചേര്‍ത്ത് കഴിക്കുക.

തേന്‍

തേന്‍

ചുമ പരിഹരിക്കാനുള്ള ഫലപ്രദമായ ഒരു പ്രതിവിധിയാണ് തേന്‍. ചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വരണ്ട ചുമയില്‍ നിന്ന് മുക്തി നേടാനും നിരന്തരമായ ചുമ മൂലമുണ്ടാകുന്ന നെഞ്ചുവേദന പരിഹരിക്കാനും സഹായിക്കും.

Most read:മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാംMost read:മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാം

ശര്‍ക്കര

ശര്‍ക്കര

ചുമയും കഫക്കെട്ടും ഒഴിവാക്കാനുള്ള ഫലപ്രദമായ പ്രതിവിധിയാണ് ശര്‍ക്കര. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം പുറന്തള്ളാനും കഫക്കെട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. കുറച്ച് ശര്‍ക്കര എടുത്ത് കുരുമുളകിനൊപ്പം തിളപ്പിച്ച് കുറച്ച് ജീരകം ചേര്‍ക്കുക. കഫക്കെട്ട് പോലുള്ള ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഈ മിശ്രിതം കുടിക്കുക.

കാശിത്തുമ്പ

കാശിത്തുമ്പ

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാശിത്തുമ്പ ഇലകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്ത് ചുമയും ബ്രോങ്കൈറ്റിസും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാശിത്തുമ്പ ഇലകളില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഫ്‌ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ തൊണ്ടയിലെ പേശികളെ ശാന്തമാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചതച്ച ഇലകള്‍ എടുത്ത് വെള്ളത്തില്‍ തിളപ്പിച്ച് കാശിത്തുമ്പ ചായ തയ്യാറാക്കും. ഈ ചായ കുടിക്കുന്നത് ശ്വാസകോശ പേശികളെ വിശ്രമിക്കാനും ശ്വാസനാളങ്ങള്‍ തുറക്കാനും സഹായിക്കുന്നു.

Most read:കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാംMost read:കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം

മുന്തിരി

മുന്തിരി

ശ്വാസകോശത്തിന്റെ വിവിധ ബാധിത ഭാഗങ്ങളില്‍ നിന്ന് കഫം പുറത്തുവിടാന്‍ മുന്തിരി സഹായിക്കും. കഫം നീക്കം ചെയ്യാന്‍ ഈ മുന്തിരി ജ്യൂസ് കുടിക്കാം. ഇതിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഈ മുന്തിരി ജ്യൂസ് തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ചുവന്ന മുളക്

ചുവന്ന മുളക്

ചുമയ്ക്കുള്ള ഫലപ്രദമായ പ്രതിവിധിയാണ് ചുവന്ന മുളക്. തുടര്‍ച്ചയായ ചുമയുമായി ബന്ധപ്പെട്ട നെഞ്ചുവേദന കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇഞ്ചി, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം എന്നിവയ്ക്കൊപ്പം ചുവന്ന മുളക് ഉപയോഗിക്കാം.

Most read:പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കുംMost read:പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

English summary

Effective Ayurvedic Remedies To Treat Pneumonia in Malayalam

Here are some effective ayurvedic remedies to treat pneumonia. Take a look.
Story first published: Wednesday, December 14, 2022, 11:08 [IST]
X
Desktop Bottom Promotion