Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
പോഷകങ്ങളുണ്ടെന്ന് കരുതി മുട്ട അധികം കഴിക്കേണ്ട; പതിയിരിക്കുന്നത് ഈ അപകടങ്ങള്‍

പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്ന് മുട്ട എന്ന് അറിയാമല്ലോ? അവിശ്വസനീയമാംവിധം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒരു സമീകൃതാഹാരം കൂടിയാണിത്. തിളപ്പിച്ചോ വേവിച്ചോ ഉപയോഗിക്കാവുന്ന ഒരു സൂപ്പര്‍ ഹെല്‍ത്തി ഫുഡാണിത്. ഒരു ദിവസം രണ്ട് മുട്ടകള്‍ മാത്രം കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. സാധാരണയായി, മുട്ടകള്‍ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്.
പക്ഷേ, ദിവസവും ഒരു പരിധിയില്‍ കൂടുതല്‍ മുട്ടകള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. മുട്ടയില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ മുട്ട ശരിയായി തിളപ്പിക്കുകയോ പാകം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഈ അണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകും. ദിവസവും ഒരു പരിധിയില്‍ കൂടുതല്‍ മുട്ട കഴിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൊളസ്ട്രോള്‍ കൂട്ടുന്നു
186 മില്ലിഗ്രാം കൊളസ്ട്രോളാണ് ഒരു വ്യക്തിക്ക് പ്രതിദിനം നിര്‍ദ്ദേശിക്കപ്പെടുന്ന അളവ്. എന്നാല്‍ ഒരു മുട്ടയില്‍ തന്നെ അതിന്റെ പകുതിയിലധികം ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം വരാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.
ഹൃദയ തകരാറ്
മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും കൊളസ്ട്രോളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം മുട്ടയുടെ വെള്ള പ്രോട്ടീനുകളും. അതിനാല്‍, നിങ്ങള്‍ വേവിച്ച മുട്ട കഴിച്ചാലും കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായിരിക്കും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ പതിയെ നാശത്തിലേക്ക് തള്ളിവിടും.
ദഹന വ്യവസ്ഥയ്ക്ക് പ്രശ്നം
അളവില്‍ കൂടുതല്‍ മുട്ടകള്‍ ഒരു ദിവസം കഴിച്ചാല്‍ നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായേക്കാം. നിങ്ങള്‍ക്ക് അസഹനീയമായ വയറുവേദനയും ഉണ്ടാകാം. ഉച്ചഭക്ഷണത്തിനോ ബ്രഞ്ചിനുമായി മുട്ട കഴിച്ചതിനു ശേഷം ചില ആളുകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഭക്ഷണ അലര്‍ജിയോ മുട്ടയോട് സംവേദനക്ഷമതയോ ഉണ്ടെങ്കില്‍ ഇത് കൂടുതല്‍ വഷളായേക്കാം.
ചിലതരം കാന്‍സര്‍
മുട്ടയിലെ ഉയര്‍ന്ന കൊഴുപ്പും കൊളസ്ട്രോളും പ്രമേഹം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവയ്ക്കും ഹൃദയ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകള്‍ മുട്ട കഴിക്കുമ്പോള്‍ കുറച്ച് മഞ്ഞക്കരുവും കൂടുതല്‍ വെള്ളയും കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
വൃക്ക തകരാറ്
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് അമിതമായ അളവില്‍ കഴിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കും.
നന്നായി പാകം ചെയ്തില്ലെങ്കില്‍
സാല്‍മൊണല്ല എന്ന ബാക്ടീരിയയാണ് മുട്ടയില്‍ കാണപ്പെടുന്നത്. ഇത് കോഴിയില്‍ നിന്നാണ് വരുന്നത്. നിങ്ങള്‍ മുട്ട ശരിയായി തിളപ്പിച്ചില്ലെങ്കില്‍, ഈ ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തില്‍ കയറുകയും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. മുട്ടകള്‍ ശരിയായി പാകം ചെയ്തില്ലെങ്കില്‍ ഇത് വയറുവേദന, ഛര്‍ദ്ദി തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഒരു ദിവസം എത്ര മുട്ടകള്‍ കഴിക്കണം
ആരോഗ്യ ഗുണങ്ങള്‍ ലഭിക്കാന്‍ ഒരു ദിവസം മൂന്ന് മുട്ടകള്‍ വരെ കഴിച്ചാല്‍ മതി. മുട്ട കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും നല്കുന്നു. ധാരാളം മുട്ടകള്‍ കഴിക്കുന്നതിന്റെ അപകടകരമായ പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷനേടാന്‍, പ്രതിദിനം മൂന്ന് മുട്ടകള്‍ കഴിക്കുന്നതാണ് ഉത്തമം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
