For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ഡ്രൈ ആണോ,പ്രമേഹവും തൈറോയ്ഡും പരിശോധിക്കണം

|

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങൾക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചർമ്മത്തിനും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ഓരോ അസ്വസ്ഥതകളും നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ചർമ്മം വരണ്ടതാവുന്നത് പലപ്പോഴും ചര്‍മ്മ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്കും പലപ്പോഴും കാര്യങ്ങൾ എത്തുന്നുണ്ട്.

Most read: എള്ളുണ്ട ദിവസവും ഒന്ന് വീതം; ഗുണം പെണ്ണിന് പലതാണ്Most read: എള്ളുണ്ട ദിവസവും ഒന്ന് വീതം; ഗുണം പെണ്ണിന് പലതാണ്

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്ന ചില കാര്യങ്ങൾ ഉണ്ട്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. പല വിധത്തിലുള്ള ആരോഗ്യപരമായ കാരണങ്ങൾ ആണ് ഇതിന് പിന്നിലുള്ളത്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് ചർമ്മം വരണ്ടതായി മാറുന്നുണ്ട് എന്നും എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നും നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എങ്ങനെയെല്ലാം കാര്യങ്ങൾ എത്തുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യവും വരണ്ട ചര്‍മ്മവും എന്താണ് പറയുന്നത് എന്ന് നോക്കാം.

ചർമ്മത്തെ തിരിച്ചറിയാൻ

ചർമ്മത്തെ തിരിച്ചറിയാൻ

എന്തൊക്കെയാണ് വരണ്ട ചർമ്മത്തെ തിരിച്ചറിയാൻ സാധിക്കുന്നത് എന്ന് നോക്കാം. നിങ്ങൾക്ക് വരണ്ട ചർമ്മമാണെങ്കിൽ ആദ്യം ചർമ്മത്തിൽ ചെറിയ തോതിൽ വിള്ളലും വെള്ളി നിറത്തിലുള്ള ചർമ്മം അടർന്ന് പോരുന്നതും കാണാവുന്നതാണ്. ചൊറിച്ചിലാണ് വരണ്ട ചര്‍മ്മത്തിൻറെ ആദ്യ ലക്ഷണം. ചിലപ്പോൾ പ്രതിരോധിക്കാൻ ആവാത്ത തരത്തില്‍ സ്ക്രാച്ച് ഉണ്ടവുകയും ചെയ്യുന്നുണ്ട്. മഞ്ഞുകാലത്താണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ചെറുപ്പക്കാരേക്കാൾ പ്രായമായവരിലാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

 രോഗങ്ങളെ തിരിച്ചറിയാം

രോഗങ്ങളെ തിരിച്ചറിയാം

എന്നാൽ ഇതല്ലാതെ ചർമ്മത്തിൽ ചില രോഗങ്ങൾ കാരണം വരണ്ട ചർമ്മം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. പാരമ്പര്യമായി എന്തെങ്കിലും തരത്തിലുള്ള ചർമ്മ രോഗങ്ങൾ ഉള്ളവരിൽ അടുത്ത തലമുറയിലേക്കും ഇത് പടരുന്നുണ്ട്. എക്സിമ, പോലുള്ള അസ്വസ്ഥത ഉള്ളവർക്ക് വരണ്ട ചർമ്മം ഉണ്ടാവുന്നുണ്ട്. എന്നാൽ തുടർച്ചയായുള്ള ചൊറിച്ചിലും വരണ്ട ചർമ്മവും നിങ്ങളുടെ ചർമ്മത്തെ വളരെയധികം കട്ടിയുള്ളതാക്കി മാറ്റുന്നുണ്ട്.

 ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്താണ് നിങ്ങളുടെ ചർമ്മത്തിൽ വരണ്ട ചർമ്മം ഉണ്ടാവുന്നുണ്ട് എന്നതിന്‍റെ ലക്ഷണങ്ങൾ നോക്കാവുന്നതാണ്. ഇത് നിങ്ങൾ തിരിച്ചറിഞ്ഞാൽ പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അതികഠിനമായ ചൊറിച്ചിൽ തന്നെയാണ് വരണ്ട ചർമ്മത്തിന്‍റെ ആദ്യ ലക്ഷണം, ഇതോടൊപ്പം ചർമ്മം വളരെയധികം കട്ടിയഉള്ളതാവുകയും, ചര്‍മ്മത്തിൽ ചുവന്നതോ വെളുത്തതോ ആയ തോല്‍ ഉരിഞ്ഞ് പോവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ വരണ്ട ചർമ്മം ഉണ്ട് എന്നതിന്‍റെ സൂചനയാണ്.

കാരണങ്ങൾ

കാരണങ്ങൾ

എന്താണ് വരണ്ട ചർമ്മത്തിന്‍റെ കാരണങ്ങൾ എന്നത് പൂർണമായും മനസ്സിലാക്കാൻ സാധിക്കുകയില്ല. എന്നാൽ ഇതല്ലാതെ മറ്റ് ചില പ്രകടമായ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സോപ്പ് കൂടുതൽ നേരം ഉപയോഗിച്ച് കുളിക്കുന്നത്, ഫോറിൻഘടകങ്ങൾ കൂടുതല്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കുന്നത്, സൗന്ദര്യ വർദ്ധക വസ്തുക്കള്‍ കൂടുതൽ ഉപയോഗിക്കുന്നത്, തണുത്ത ടെംപറേച്ചര്‍, ഈർപ്പം അടങ്ങിയ കാലാവസ്ഥയാണ് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.

പാരമ്പര്യം ഒരു കാരണമോ?

പാരമ്പര്യം ഒരു കാരണമോ?

നിങ്ങൾക്ക് വരണ്ട ചർമ്മം ഉണ്ടെങ്കിൽ അതിന് പാരമ്പര്യം ഒരു കാരണമാണോ? എന്നാൽ അത് മനസ്സിലാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പലരിലും എക്സിമ പോലുള്ള രോഗങ്ങൾ അടുത്ത തലമുറയിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്നിവയാണ് ഇത് അടുത്ത തലമുറയിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നുണ്ട്.

രോഗങ്ങൾ ചില്ലറയല്ല

രോഗങ്ങൾ ചില്ലറയല്ല

നിങ്ങളിൽ വരണ്ട ചർമ്മമുണ്ടെങ്കിൽ അത് വെറും ചർമ്മത്തിലെ അസ്വസ്ഥതയായി മാത്രം കാണേണ്ടതില്ല. കാരണം പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൂടിയാണ് വെളിവാക്കുന്നത്. രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നത് ചില്ലറയല്ല. വരണ്ട ചർമ്മക്കാര്‍ക്ക് പിറകിൽ പല വിധത്തിലുള്ള അനാരോഗ്യകരമായ അവസ്ഥയാണ് ഉള്ളത്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം

ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡിസം പോലുള്ള അവസ്ഥകൾ വെല്ലുവിളിയായി മാറുന്നത്. ഇത് കൂടാതെ നാൽപ്പതിന് മുകളിൽ പ്രായമുള്ളവരിലും ഇതേ അവസ്ഥ കാണപ്പെടുന്നുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പ്പാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമ്പോഴാണ് അത് ഹൈപ്പോതൈറോയ്ഡിസം ആയി മാറുന്നത്. ഇതിന്‍റെ ഫലമായി ചർമ്മത്തിൽ വളരെയധികം ഡ്രൈനസ് അനുഭവപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥകൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഭീകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

 പ്രമേഹം

പ്രമേഹം

പ്രമേഹം പോലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഇടക്കൊന്ന് ചർമ്മം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ചർമ്മത്തിൽ വരൾച്ചയുണ്ടെങ്കിൽ അത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട് എന്നും പ്രമേഹം അതിന്‍റെ ഏറ്റവും കൂടിയ അവസ്ഥയിൽ ആണ് എന്നുമാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നവയാണ്.

English summary

Dry Skin Causes, Types, Symptoms, Treatment and Remedies

Find out about the dry skin causes, types, symptoms, treatment and remedies. Read on.
X
Desktop Bottom Promotion