For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മം സൂചിപ്പിക്കും അപകടങ്ങള്‍ ഇതെല്ലാം

|

ആരോഗ്യ സംരക്ഷണവും ചര്‍മ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. കാരണം വരണ്ട ചര്‍മ്മം സാധാരണയായി നിരുപദ്രവകരവും മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചാല്‍ പരിഹാരം കാണാവുന്നതും ആണ്. എന്നാല്‍ ഇതിന് പിന്നില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സ്ത്രീശരീര ഗന്ധം നല്‍കുന്ന അപകട സൂചനസ്ത്രീശരീര ഗന്ധം നല്‍കുന്ന അപകട സൂചന

എന്നാല്‍ എന്തൊക്കെ മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചാലും ലോഷന്‍ പ്രയോഗിച്ചാലും നിങ്ങളുടെ ചര്‍മ്മത്തിലെ അസ്വസ്ഥത മാറാതെ നില്‍ക്കുകയും ചൊറിച്ചില്‍ തുടരുകയും ചെയ്താലോ? അതിന് പിന്നില്‍ ആരോഗ്യകരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം വെല്ലുവിളികളെ ഒന്ന് അറിഞ്ഞിരിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് കൂടി നമുക്ക് നോക്കാം.

 പ്രമേഹം

പ്രമേഹം

പ്രമേഹം നിങ്ങളില്‍ ആരോഗ്യപരമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചര്‍മ്മം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഈ രോഗം ചര്‍മ്മത്തെ ബാധിക്കുന്നത് അസാധാരണമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയര്‍ന്നാല്‍, നിങ്ങളുടെ ശരീരത്തില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ട്. ഇത് വിയര്‍ക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിലെ ഈര്‍പ്പം കുറയ്ക്കുകയും ചെയ്യും.

 പ്രമേഹം

പ്രമേഹം

ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങളുടെ വരണ്ട ചര്‍മ്മം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. വരണ്ട ചര്‍മ്മം മാത്രം പ്രമേഹത്തിന്റെ ലക്ഷണമായി കണക്കാക്കാന്‍ സാധിക്കില്ല.. ഇതോടനുബന്ധിച്ച് നിങ്ങള്‍ക്ക് അധിക ദാഹം അനുഭവപ്പെടാം, ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നാം, പതിവിലും വിശപ്പ് അനുഭവപ്പെടാം. ക്ഷീണം, മങ്ങിയ കാഴ്ച എന്നിവയും ലക്ഷണങ്ങളാണ്. നിസ്സാരമായ ഒരു രക്തപരിശോധനയിലൂടെ നിങ്ങളുടെ ഡോക്ടര്‍ക്ക് നിങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയും.

തൈറോയ്ഡ് എങ്കില്‍

തൈറോയ്ഡ് എങ്കില്‍

നിങ്ങളില്‍ തൈറോയ്ഡ് എങ്കില്‍ അതും ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.

തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുകയും അത് ശരീരത്തിന്റെ കോശങ്ങളെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നുണ്ട്. ഈ ഹോര്‍മോണ്‍ അളവ് വളരെ കുറയുമ്പോള്‍ ഇത് ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെയെല്ലാം മന്ദഗതിയിലാകാന്‍ തുടങ്ങുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളെ വിഷാദത്തിനും മലബന്ധത്തിനും ഇടയാക്കുന്നുണ്ട്. തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് ചര്‍മ്മത്തില്‍ വരണ്ട ചര്‍മ്മത്തിലേക്ക് എത്തുന്നുണ്ട്. ഇതാണ് പലപ്പോഴും നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

തൈറോയ്ഡ് എങ്കില്‍

തൈറോയ്ഡ് എങ്കില്‍

തൈറോയ്ഡ് ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ ഒരു രക്ത പരിശോധനയിലൂടെ നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങളുടെ ഹോര്‍മോണ്‍ അളവ് കൃത്യമാക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കണം. അയോഡിന്‍, സെലിനിയം, സിങ്ക് എന്നിവ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇതിന്റെയെല്ലാം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് വരണ്ട ചര്‍മ്മം.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്‌റ്റോണ്‍ പലരേയും അലട്ടുന്ന ഒന്നാണ്. ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും എല്ലാം ഇത് വളരെയധികം ബാധിക്കുന്നുണ്ട്. 26 ദശലക്ഷത്തിലധികം മുതിര്‍ന്നവര്‍ക്ക് വൃക്കരോഗമുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ഇത് അറിയില്ല. കാരണം ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന ബുദ്ധിമുട്ട്, മൂത്രമൊഴിക്കല്‍ എന്നിവയെല്ലാം സാധാരണ പ്രായമാവുമ്പോള്‍ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പെട്ടെന്ന് മനസ്സിലാവാന്‍ സഹായിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് വരണ്ട ചര്‍മ്മം. എന്നാല്‍ വരണ്ട ചര്‍മ്മം മാത്രം കിഡ്‌നി സ്റ്റോണിന്റെ ലക്ഷണമാണ് എന്ന് പറയാന്‍ സാധിക്കുകയില്ല.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

വൃക്കരോഗം ബാധിച്ച ആളുകള്‍ വളരെ അവസാന ഘട്ടങ്ങള്‍ വരെ, വൃക്കകള്‍ പരാജയപ്പെടുമ്പോഴോ അല്ലെങ്കില്‍ മൂത്രത്തില്‍ വലിയ അളവില്‍ പ്രോട്ടീന്‍ ഉണ്ടാകുമ്പോഴോ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല. നിങ്ങള്‍ക്ക് വൃക്കരോഗമുണ്ടോയെന്ന് കൃത്യമായി അറിയാനുള്ള ഏക മാര്‍ഗം പരിശോധനയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്ക തകരാറുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കിഡ്‌നി സ്റ്റോണിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ വരണ്ട ചര്‍മ്മവും ചൊറിച്ചിലും ഉണ്ടെങ്കില്‍ അത് രോഗ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

കട്ടിയുള്ളതും പരുക്കനുമായ ചുവന്ന പാടുകള്‍ നിങ്ങളുടെ ചര്‍മ്മത്തിലുണ്ടെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ ക്യാന്‍സറായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥകളില്‍ ചര്‍മ്മം വരണ്ടിരിക്കുകയും ചര്‍മ്മത്തില്‍ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നവരില്‍ ഇതേ പ്രശ്‌നത്തിനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചര്‍മ്മത്തോടൊപ്പം തന്നെ ചര്‍മ്മത്തില്‍ നിറം മാറ്റവും സംഭവിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള നിറം മാറ്റമോ അസ്വസ്ഥതയോ ചര്‍മ്മത്തില്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

English summary

Dry Skin And Health Issues

Here in this article we are discussing about the link between dry skin and health. Read on.
Story first published: Wednesday, April 15, 2020, 18:19 [IST]
X
Desktop Bottom Promotion