For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍

|

മൂത്രാശയ അണുബാധ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നമ്മുടെ തന്നെ ചില ശീലങ്ങളാണ് മൂത്രാശയ അണുബാധയിലേക്ക് നയിക്കുന്നത്. അതികഠിനമായ വയറു വേദനയും മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകളും പനിയും ആണ് ഇതിന്റെ പ്രാഥമിക ലക്ഷണം. പിന്നീട് ഈ രോഗാവസ്ഥ നിങ്ങളുടെ കിഡ്‌നിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എ്ന്താമ് മൂത്രാശയ അണുബാധ, മൂത്രനാളിയിലുണ്ടാവുന്ന അണുബാധയെയാണ് മൂത്രാശയ അണുബാധ എന്ന് പറയുന്നത്. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള വേദനയും കത്തുന്ന പോലത്തെ അസ്വസ്ഥതയും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

Urinary Tract Infection (UTI

എന്നാല്‍ മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ചായകള്‍ സഹായിക്കുന്നുണ്ട്. എങ്കിലും ചായ കുടിച്ച് മാറ്റാം എന്ന ധാരണയില്ലാതെ ഉടനെ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പല സ്ത്രീകളിലും ഇടക്കിടെ ഇത്തരം അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കുടിക്കേണ്ട ചായകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ലേഖനം വായിക്കൂ.

എന്തുകൊണ്ട് ഔഷധച്ചായ

എന്തുകൊണ്ട് ഔഷധച്ചായ

ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ഔഷധചായ. കാരണം ഇത്തരത്തിലുള്ള ചായയില്‍ രോഗപ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നു. ഇത് രോഗത്തെ എളുപ്പത്തില്‍ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. മൂത്രാശയ അണുബാധയുടെ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ഗുരുതരമാവുന്നു. അവയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് മോശം ബാക്ടിരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഔഷധമൂല്യമുള്ള ചായകള്‍ എന്ന് നോക്കാവുന്നതാണ്.

തൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമംതൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമം

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇത് മൂത്രനാളിയിലുണ്ടാക്കുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ മൂത്രാശയ അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തോടെ നിങ്ങളെ സംരക്ഷിക്കുന്നതിനും ഗ്രീന്‍ ടീ ശീലമാക്കുന്നത് നല്ലതാണ്.

അര്‍ദ്ധ ചന്ദ്രാസനം: നട്ടെല്ലിന് കരുത്ത് നല്‍കും ഹൃദയം സംരക്ഷിക്കുംഅര്‍ദ്ധ ചന്ദ്രാസനം: നട്ടെല്ലിന് കരുത്ത് നല്‍കും ഹൃദയം സംരക്ഷിക്കും

ക്രാന്‍ബെറി ടീ

ക്രാന്‍ബെറി ടീ

ക്രാന്‍ബെറി എക്‌സ്ട്രാക്റ്റ് അടങ്ങിയ ഹെര്‍ബല്‍ ടീ നിങ്ങള്‍ക്ക് മൂത്രാശയ അണുബാധയെ ചെറുക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആണ് നിങ്ങളുടെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ക്രാന്‍ബെറി ടീയും ക്രാന്‍ബെറി ജ്യൂസും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ മികച്ചതാണ്.

ആര്‍ത്തവം കൃത്യം 28 ദിവസത്തില്‍: ക്രമക്കേടുകള്‍ മാറ്റി കൃത്യമാക്കാന്‍ പൊടിക്കൈകള്‍ആര്‍ത്തവം കൃത്യം 28 ദിവസത്തില്‍: ക്രമക്കേടുകള്‍ മാറ്റി കൃത്യമാക്കാന്‍ പൊടിക്കൈകള്‍

കമോമൈല്‍ ചായ

കമോമൈല്‍ ചായ

ഈ ചായ നമുക്കത്ര പരിചയമുള്ളതായിരിക്കണം എന്നില്ല. എങ്കിലും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്നതാണ് സത്യം. മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇത് നല്‍കുന്ന ഗുണം എന്ന് പറഞ്ഞാല്‍ നിസ്സാരമല്ല. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് തന്നെയാണ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്നതും. മൂത്രാശയ അണുബാധക്ക് കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അണുബാധ മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാനും ഈ ചായ മികച്ചതാണ്.

പാഴ്സ്ലി ചായ

പാഴ്സ്ലി ചായ

സാലഡിലും മറ്റും പാഴ്സ്ലി ഉപയോഗിക്കുന്നത് നമുക്കറിയാം. എന്നാല്‍ ഇത് ഇത്തരം ശാരീരികാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആര്‍ത്തവം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ് പാര്‍സ്ലി ടീ. ഇത് കൂടാതെ മൂത്രാശയ അണുബാധയെന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട്. ദിനവും ഒരു ഗ്ലാസ്സ് പാഴ്സ്ലി ചായ കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളെ മികച്ചതാക്കുകയും വൃക്കയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതും ഇത് മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പുതിന ചായ

പുതിന ചായ

പുതിനയുടെ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാല്‍ നിങ്ങളുടെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ തന്നെയാണ് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിനവും ഒരു ഗ്ലാസ്സ് എങ്കിലും കഴിക്കേണ്ടതാണ്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും, ശുചിത്വം പാലിക്കുന്നതിനും, സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിനും മൂത്രാശയ അണുബാധകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും രോഗാവസ്ഥ ഗുരുതരാവസ്ഥയില്‍ എത്തിക്കാതെ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Drink These Herbal Teas To Get Rid Of Urinary Tract Infection (UTI) In Malayalam

Here in this article we are sharing some herbal teas to get rid of urinary tract infection in malayalam. Take a look.
X
Desktop Bottom Promotion