For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശ്വാസമായി കൊവിഡ് മരുന്ന്; 2 DG എങ്ങനെ പ്രവര്‍ത്തിക്കും, ഫലപ്രദമോ; അറിയേണ്ടതെല്ലാം

|

കൊറോണ രോഗികള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ഡി ആര്‍ ഡി ഒ വികസിപ്പിച്ച മരുന്ന് ഉടനേ കൊടുത്ത് തുടങ്ങുന്ന സാഹചര്യത്തില്‍ ഈ മരുന്നിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും ഫലപ്രദമാണോ അല്ലയോ എന്നുള്ളതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. അടിയന്തര ഉപയോഗത്തിനായി ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആന്റി-കോവിഡ് മയക്കുമരുന്ന് 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ശനിയാഴ്ച അംഗീകരിച്ചു. ആദ്യത്തെ പതിനായിരം ഡോസാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്.

DRDO-Developed Anti-COVID Drug 2DG

 Happy hypoxia : യുവാക്കളില്‍ ലക്ഷണമില്ലാതെ ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നു; അത്യന്തം ഗുരുതരം Happy hypoxia : യുവാക്കളില്‍ ലക്ഷണമില്ലാതെ ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നു; അത്യന്തം ഗുരുതരം

ആന്റി-കോവിഡ് മരുന്ന് 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പൊടി രൂപത്തില്‍ ആണ് വരുന്നത്. ഇത് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കുന്നത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ എത്തുകും വൈറല്‍ സിന്തസിസും ഊര്‍ജ്ജ ഉല്‍പാദനവും നിര്‍ത്തുകയും വൈറസിനെ പ്രതിരോധിക്കുകയും ചെയ്യും എന്നാണ് പറയുന്നത്. ഈ മരുന്നിന്റെ ഉപയോഗം മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

അതെങ്ങനെയാണ് പ്രവര്ത്തിക്കുന്നത്?

അതെങ്ങനെയാണ് പ്രവര്ത്തിക്കുന്നത്?

കൊറോണ വൈറസ് ബാധിച്ച രോഗികളില്‍ 2-ഡിജി എടുക്കുന്നതിലൂടെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് കാണിക്കുന്നു എന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മരുന്ന് വൈറസിന്റെ ഊര്‍ജ്ജ ഉല്‍പാദനത്തെയും ഉപാപചയ പ്രവര്‍ത്തനത്തെയും തടയുകയും അത് ഇരട്ടിക്കുന്നതില്‍ നിന്ന് വൈറസിനെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. മരുന്നിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നാണ് ഡി ആര്‍ ഡി ഒ അറിയിച്ചിട്ടുണ്ട്. മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.

ഇത് എങ്ങനെ ഉപയോഗിക്കുന്നു?

ഇത് എങ്ങനെ ഉപയോഗിക്കുന്നു?

ആന്റി-കോവിഡ് മരുന്ന് 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പൊടി രൂപത്തില്‍ ഒരു സാഷെയില്‍ ആണ് വരുന്നത്. ഇത് വെള്ളത്തില്‍ ലയിപ്പിച്ച് വായില്‍ക്കൂടിയാണ് കഴിക്കുന്നത്. ഡി ആര്‍ ഡി ഓയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സ് ലാബും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചിട്ടുള്ളത്. മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ പൊതിയുകയും വൈറസിന്റെ പ്രജനനത്തെ ഇല്ലാതാക്കുകയും ആണ് ചെയ്യുന്നത്. അത് കൂടാതെ വൈറസ് ബാധിച്ച കോശങ്ങളെ മാത്രമേ ഈ മരുന്ന് പ്രതിരോധിക്കുന്നുള്ളൂ എന്നുള്ളതാണ് സത്യം.

എത്രത്തോളം ഫലപ്രദമാണ്?

എത്രത്തോളം ഫലപ്രദമാണ്?

ആന്റി-കോവിഡ് മരുന്ന് 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എത്രത്തോളം ഫലപ്രദമാണ് എന്നുള്ളതാണ്അറിഞ്ഞിരിക്കേണ്ടത്. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന രണ്ടാമത്തെ COVID-19 തരംഗത്തില്‍, ധാരാളം രോഗികള്‍ കടുത്ത ഓക്‌സിജന്‍ അഭാവത്തെ തുടര്‍ന്ന് മരണാസന്നനായി തുടരുന്നുണ്ട്. ഇവര്‍ക്ക് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശനം ആവശ്യമാണ്. രോഗം ബാധിച്ച കോശങ്ങളില്‍ മരുന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനം മൂലം മരുന്ന് വിലയേറിയ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കോവിഡ് -19 രോഗികളുടെ ഗുരുതരാവസ്ഥയെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളെ വേഗത്തില്‍ രോഗമുക്തരാക്കുന്നതിന് ഈ തന്മാത്ര സഹായിക്കുന്നുവെന്നും അനുബന്ധ ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നുവെന്നും ക്ലിനിക്കല്‍ പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എത്ര രൂപ വരെ ചിലവാകും?

എത്ര രൂപ വരെ ചിലവാകും?

ഈ മരുന്നിന്റെ വിലനിര്‍ണ്ണയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രോജക്റ്റിന്റെ വ്യവസായ പങ്കാളിയായ ഡോ. റെഡ്ഡീസ് ലാബ് ഇതിനകം തന്നെ ആശുപത്രികള്‍ക്കായി പരിമിതമായ അളവില്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗ് ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉല്‍പാദിപ്പിച്ച് രാജ്യത്ത് ലഭ്യമാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മരുന്ന് കഴിച്ച് വിശ്രമിക്കുന്ന കൊവിഡ് രോഗികളില്‍ എളുപ്പത്തില്‍ ഈ മരുന്ന് പരീക്ഷിച്ചതിലൂടെ രോഗമുക്തിയുണ്ടായതായാണ് ഡി ആര്‍ ഡി ഒ പറയുന്നത്.

ക്ലിനിക്കല്‍ പരീക്ഷണം

ക്ലിനിക്കല്‍ പരീക്ഷണം

കൊവിഡിന്റെ ഒന്നാം തരംഗത്തിനിടെയാണ് ഈ മരുന്നിന്റെ പരീക്ഷണം തുടങ്ങിയത്. അതായത് കഴിഞ്ഞ ഏപ്രിലിലാണ് ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ആരംഭിച്ചത്. ഇതിന്റെ രണ്ടാം ഘട്ടം മെയ് മാസത്തിലും മടത്തി. തുടര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തുകയും പിന്നീട് അനുമതി ലഭിക്കുകയും ചെയ്തു. ഉടനേ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കും എന്നാണ് പറയുന്നത്.

 ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ഇത് ഉപയോഗിക്കുന്നതിലൂടെ ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ കൊവിഡ് മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താനാവും എന്നാണ് ആരോഗ്യ മേഖല പ്രതീക്ഷിക്കുന്നത്. ഇതു വഴി രോഗികളില്‍ ഉണ്ടാവുന്ന പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഈ മരുന്നിലൂടെ സാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്.

English summary

DRDO-Developed Anti-COVID Drug 2DG; Know Its Use, Cost, Benefits And All You Need To Know About In Malayalam

Here in this article we are talking about about DRDO-developed anti-COVID drug, its use, cost, benefits and all you need to know in malayalam. Take a look.
Story first published: Monday, May 17, 2021, 15:24 [IST]
X
Desktop Bottom Promotion