For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറയാത്ത വയറിനും മരുന്നാണ് ഡീടോക്‌സ് ജീരകവെള്ളം

വയര്‍ കുറയ്ക്കാന്‍ ഡീടോക്‌സ് ജീരക വെള്ളം....

|

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും, എന്തിന് കുട്ടികളേപ്പോലും ബാധിയ്ക്കുന്ന അവസ്ഥയാണ്. വ്യായാമക്കുറവും അനാരോഗ്യകരമായ ജീവിത ശീലങ്ങളുമെല്ലാമാണ് ഇതിനു കാരണമാകുന്നതും.

തടിയേക്കാള്‍ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ചിലപ്പോള്‍ മെലിഞ്ഞവരില്‍ വരെ വയര്‍ ചാടുന്നതായി കണ്ടു വരുന്നു. സ്ത്രീകളില്‍ പ്രസവം, മെനോപോസ് പോലുള്ള അവസ്ഥകള്‍ വയര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് ഗുരുതര രോഗം...വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് ഗുരുതര രോഗം...

വയര്‍ ചാടുന്നതു കുറയാന്‍ കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് എപ്പോഴും അപകടം തന്നെയാണ്. ഇതു ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം വരുത്തുന്ന ഒന്നാണെന്നതാണ് വാസ്തവം. ചിലപ്പോള്‍ വയറും തടിയുമെല്ലാം കുറഞ്ഞേക്കാം, എന്നാല്‍ പകരം ലഭിയ്ക്കുന്നത് ഒരു പിടി രോഗങ്ങളാണ്. ഇതു കൊണ്ടു തന്നെ എളുപ്പം തടി കുറയ്ക്കുമെന്നു പരസ്യങ്ങളില്‍ കാണുന്ന യാതൊരു മരുന്നും പ്രയോഗിയ്ക്കരുത്. പകരം നല്ലൊന്നാന്തരം പ്രകൃതിദത്ത വഴികളുണ്ട്.

ഇത്തരം പ്രകൃതിദത്ത വഴികളില്‍ ഏറ്റവും സിപിംളായ, ഇതേ സമയം ഏറ്റവും ഫലപ്രദമായ ഒന്നാണു ജീരകം. ഒരു പ്രത്യേക രീതിയില്‍ ജീരകം ഉപയോഗിയ്ക്കുന്നത് തടിയും വയറും കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വെള്ളമായാണ് ഉപയോഗിയ്‌ക്കേണ്ടത്. ജീരക വെള്ളം തന്നെ. എന്നാല്‍ അല്‍പം വ്യത്യസ്തമായാണ് തയ്യാറാക്കേണ്ടത്. ഡീടോക്‌സ് ജീരക വെള്ളം എന്നു വേണം, പറയുവാന്‍. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിയ്ക്കാം എന്നറിയൂ.

ജീരകം അഥവാ ക്യുമിന്‍

ജീരകം അഥവാ ക്യുമിന്‍

ജീരകം അഥവാ ക്യുമിന്‍ എന്നതിലെ തൈമോള്‍, ക്യുമിന്‍ ഘടകം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഏറെ സഹായിക്കും.എന്ന ഘടകമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ചാണ് ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു പറയാം. ഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീ്ക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

ഈ പ്രത്യേക ജീരക വെള്ളത്തില്‍

ഈ പ്രത്യേക ജീരക വെള്ളത്തില്‍

ഈ പ്രത്യേക ജീരക വെള്ളത്തില്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളാണ് നാരങ്ങാനീര്, തേന്‍ എന്നിവ. നാരങ്ങാനീരും വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം തന്നെ പുറന്തള്ളാന്‍ ഇതു സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴപ്പു കത്തിച്ചു കളയാനും ഏറെ നല്ലതാണ്.

തേനും

തേനും

തേനും ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ചു കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ.്ഇരുപത്തിരണ്ടോളം അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ പോഷണ പരിണാമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കും.ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് തേന്‍. ഇതു ചെറു ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണ്.

വയറും തടിയും

വയറും തടിയും

വയറും തടിയും കുറയ്ക്കാനുള്ള ഈ പ്രത്യേക ഡീടോക്‌സ് ജീരക വെള്ളം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. ഒരു ടേബിള്‍ സ്പൂണ്‍ ജീരകം, ഒരു കാല്‍ ഭാഗം നാരങ്ങ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ഒരു ഗ്ലാസ് വെള്ളത്തില്‍

ഒരു ഗ്ലാസ് വെള്ളത്തില്‍

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ജീരകം രാത്രിയില്‍ ഇട്ടു വയ്ക്കുക. അടച്ചു വയ്ക്കുക. രാവിലെ ഈ വെള്ളം ജീരകത്തോടൊപ്പം തന്നെ തിളപ്പിയ്ക്കുക. ഇതിനൊപ്പം നാരങ്ങാനീര് പിഴിഞ്ഞെടുത്തു മാറ്റി വച്ച് ഈ തോടും ഇട്ടു തിളപ്പിയ്ക്കാം. പിന്നീട് ഊറ്റിയെടുക്കാം. ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞതും തേനും ചേര്‍ത്തിളക്കാം. ഇളം ചൂടാകുമ്പോഴേ തേന്‍ ചേര്‍ക്കാവൂ. ഇതു ദിവസവും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക. അടുപ്പിച്ച് ഒരു മാസം കുടിയ്ക്കുമ്പോള്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും.

വയറും തടിയും കുറയ്ക്കാന്‍ മാത്രമല്

വയറും തടിയും കുറയ്ക്കാന്‍ മാത്രമല്

വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ജീരക വെള്ളമാണിത്. ഡീടോക്‌സ് അതായത് ശരീരത്തിലെ വിഷാശം പുറന്തള്ളുന്ന വെള്ളമായതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും കിഡ്‌നി, ലിവര്‍ എന്നിവയെ ടോക്‌സിനുകള്‍ നീക്കി ശരീരം ആരോഗ്യപ്രദമായി കാത്തു സംരക്ഷിയ്ക്കാനും ഇതേറെ ഗുണം നല്‍കും

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഒന്നു കൂടിയാണ് ഈ പ്രത്യേക ജീരക വെള്ളം. ശരീരത്തിലെ രക്തപ്രവാഹവും ഹീമോഗ്ലോബിനുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ഇത്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഏറെ ഉത്തമം. വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഇത് ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും തടിയും വയറും കുറയ്ക്കുന്നു. മാത്രമല്ല, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക ജീരക വെള്ളം.

English summary

Detox Cumin Water To Reduce Belly Fat

Detox Cumin Water To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion