For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ് വീര്‍ക്കുന്നതിന് പെട്ടെന്ന് പരിഹാരം കാണാന്‍ ഏലക്ക-ജീരക ചായ

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വയറുവേദന പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതില്‍ വയറ് വീര്‍ക്കുന്നത് നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. കുറച്ച് കഴിച്ചാല്‍ പോലും പലരിലും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നത്തെ നിസ്സാരമായി വിടുന്നത് അത്ര നല്ലതല്ല എന്നത് ആദ്യം മനസ്സിലാക്കണം. ഭക്ഷണം അമിതമായി കഴിക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

Stomach bloating

അമിതമായി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും അമിതവണ്ണം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, കുടലുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. അതിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് സാധിക്കാത്ത അവസ്ഥയില്‍ പലപ്പോഴും വയറ് വീര്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വീട്ടില്‍ തയ്യാറാക്കുന്ന ഒരു കിടിലന്‍ ചായയിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഏലക്കായയും ജീരകവും മല്ലിയും കൂടി മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഈ ചായക്ക് ഗുണം കൂടുതലാണ്. അറിയാന്‍ ലേഖനം വായിക്കൂ.

ഡിറ്റോക്‌സ് ടീ

ഡിറ്റോക്‌സ് ടീ

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന തരത്തില്‍ തയ്യാറാക്കാവുന്ന ഡിറ്റോക്‌സ് ചായ നിങ്ങള്‍ക്ക് വയറ് വീര്‍ക്കുന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ പോഷകങ്ങള്‍ ആയത് കൊണ്ട് തന്നെ ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നുമില്ല. ഇതില്‍ മല്ലി, ജീരകം, ഏലക്കായ എന്നിവയാണ് മിക്‌സ് ചെയ്തിട്ടുള്ളത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വയറിന്റെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ദഹന പ്രശ്‌നത്തിനും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഈ പാനീയം വയറിന്റെ അസ്വസ്ഥതകളെ മാത്രമല്ല ശരീരവണ്ണത്തേയും, ഓക്കാനം, വിശപ്പില്ലായ്മ എന്നീ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ഏലക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ഏലക്കയുടെ ആരോഗ്യ ഗുണങ്ങള്‍

മധുര പലഹാരത്തിലും കറിയിലും എല്ലാം ചേര്‍ക്കുന്ന ഒന്നാണ് ഏലക്കായ. അതുകൊണ്ട് തന്നെ സംശയിക്കാതെ ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് ഏലക്കായ. രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇത് ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഏലക്കായ ദഹന പ്രശ്‌നങ്ങളെ നല്ലതുപോലെ കൈകാര്യം ചെയ്യുന്നു. അധിക അസിഡിറ്റി കുറയ്ക്കുന്നതിനും കുടലിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും എല്ലാം ഏലക്കായ സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റ് സംയുക്തങ്ങളാല്‍ നിറഞ്ഞതാണ്. കൂടാതെ വീക്കം തടയുന്നതിനും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മല്ലിയുടെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയുടെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയുടെ ഗുണങ്ങള്‍ വളരെയധികമാണ് എന്ന് നമുക്കറിയാം. ഇത് നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മസാലകളിലും കറികളിലും മറ്റും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. വയറുവേദനയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു മല്ലിയുടെ ഉപയോഗം. ഇത് കൂടാടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വയറുവേദനക്ക് പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു മല്ലി. ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളും മല്ലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഇത് നിങ്ങളുടെ ദഹന പ്രശ്‌നത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. പോഷകങ്ങളുടെ കലവറയാണ് ജീരകം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും അയേണും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ വയറ് വീര്‍ക്കുന്നത് പോലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇനി ഇവയെല്ലാം ചേര്‍ത്ത് ഡിറ്റോക്‌സ് പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

 ജീരകം-മല്ലി-ഏലക്ക ചായ ഉണ്ടാക്കുന്ന വിധം

ജീരകം-മല്ലി-ഏലക്ക ചായ ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളത്തില്‍ ഏലയ്ക്ക, ജീരകം, മല്ലി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം ഗ്രാമ്പൂ ചേര്‍ക്കാവുന്നതാണ്. ശേഷം മധുരത്തിനും രുചിക്കും വേണ്ടി അല്‍പം ശര്‍ക്കര ചേര്‍ക്കാം. പിന്നീട് ഇത് നല്ലതുപോലെ തിളപ്പിച്ച് ഒരു ഗ്ലാസ്സില്‍ അരിച്ചെടുക്കണം. ഭക്ഷണത്തിന് ശേഷം ഈ പാനീയം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ദഹന പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കുകയും നിങ്ങളുടെ വയര്‍ വീര്‍ക്കുന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇത് മികച്ചതാണ്.

കിവി ഇപ്രകാരമെല്ലാം കഴിക്കൂ: ആയുസ്സ് നീട്ടിക്കിട്ടാന്‍ ബെസ്റ്റാണ്കിവി ഇപ്രകാരമെല്ലാം കഴിക്കൂ: ആയുസ്സ് നീട്ടിക്കിട്ടാന്‍ ബെസ്റ്റാണ്

ആര്‍ത്തവനാളില്‍ വയറ് വീര്‍ത്ത് അസ്വസ്ഥതയുണ്ടോ; വീട്ടുവൈദ്യങ്ങളിതാആര്‍ത്തവനാളില്‍ വയറ് വീര്‍ത്ത് അസ്വസ്ഥതയുണ്ടോ; വീട്ടുവൈദ്യങ്ങളിതാ

Read more about: tea bloating വേദന ചായ
English summary

Cumin-Coriander-Cardamom Tea For Stomach bloating And How To Make It In Malayalam

Here in this article we are discussing about the cumin- coriander- cardamom tea for stomach and how to make it in malayalam. Take a look.
Story first published: Saturday, October 8, 2022, 14:14 [IST]
X
Desktop Bottom Promotion