For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന

|

കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ കുറഞ്ഞ് വന്നിരുന്ന ഒരു സമയമായിരുന്നു. എന്നാല്‍ ഈ അടുത്തായി വീണ്ടും കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അല്‍പം കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ കാണേണ്ട ഒരു അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ ഉപവകഭേദം BA.2.75 കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

New Omicron sub-variant

ഈ രണ്ട് ആഴ്ചക്കിടെ കൊവിഡ് കേസുകളില്‍ 30% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കണക്കുകള്‍ അല്‍പം ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. യൂറോപ്പിലും അമേരിക്കയിലും ബി 4 ബി 5 വകഭേദങ്ങള്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ അവസ്ഥയിലാണ് ഇന്ത്യയില്‍ BA.2.75 പടരുന്നത്. ഇന്ത്യക്ക് പുറമേ മറ്റ് പത്ത് രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ ഗൗരവമുള്ളതാണോ എന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

New Omicron sub-variant

ഉപ വകഭേദത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സ്‌പൈക്ക് പ്രോട്ടീന്റെ റിസപ്റ്റര്‍-ബൈന്‍ഡിംഗ് ഡൊമെയ്നില്‍ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതാണ് എന്നതാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണ്. എന്നാല്‍ പിന്നീട് മറ്റ് പത്ത് രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട് എന്നും ലോകാരോഗ്യ സംഘടന ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തു.

New Omicron sub-variant

2022- മാര്‍ച്ചില്‍ ആണ് കൊവിഡ് എന്ന മഹാമാരിക്ക് അല്‍പം ആശ്വാസം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന കേസുകളില്‍ ആശങ്കക്ക് വകയുണ്ട് എന്നതാണ് പറയുന്നത്. കാരണം തുടര്‍ച്ചയായ നാലാം ആഴ്ചയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയുള്ള ആഴ്ചയില്‍, 4.6 ദശലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ മരണ നിരക്കില്‍ 12%ത്തോളം കുറവുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

New Omicron sub-variant

ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (112,456 പുതിയ കേസുകള്‍, അതില്‍ തന്നെ 21 ശതമാനം വര്‍ദ്ധനവ്), തായ്ലന്‍ഡ് (15,950, 6 ശതമാനം വര്‍ദ്ധനവ്), ബംഗ്ലാദേശ് (13,516 പുതിയ കേസുകള്‍, 53 ശതമാനം വര്‍ദ്ധനവ്) എന്നിങ്ങനെയാണ് കണക്കുകള്‍. മഹാമാരി അവസാനിച്ചുവെന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ പറയാന്‍ സാധിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇപ്പോഴും ധാരാളം കേസുകള്‍ ലോകത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ട സമയമല്ല ഇതെന്നതും എല്ലാവരും ഓര്‍ക്കേണ്ടതാണ്.

കൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനംകൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനം

ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങള്‍ കൂടുതലും സ്ത്രീകളില്‍; പഠനംദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങള്‍ കൂടുതലും സ്ത്രീകളില്‍; പഠനം

English summary

Covid-19 : New Omicron sub-variant BA.2.75 detected in India says WHO

A new sub variant BA.2.75 of the Omicron variant of covid 19 has been detected in India. Read on.
X
Desktop Bottom Promotion