For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിനെടുത്ത ശേഷവും കൊവിഡ് ബാധ: രോഗം ഗുരുതരമാവിലെന്ന് പഠനം

|

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും ഇപ്പോള്‍ കൊവിഡ് ബാധ വര്‍ദ്ധിക്കുന്നതായി നാം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വേരിയന്റില്‍ ഇപ്പോള്‍ വാക്‌സിന്‍ എടുത്തവരും വീണു പോവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും കൊവിഡ് ബാധിക്കുന്നതായി പലരും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാക്‌സിന് ഒരിക്കലും നൂറ്ശതമാനം പ്രതിരോധം തീര്‍ക്കാന്‍ സാധിക്കില്ലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കും.

Covid-19 Infection After Vaccination

എന്നാല്‍ വാക്‌സിന്‍ എടുത്തവരില്‍ രോഗബാധയുണ്ടാവുമ്പോള്‍ അത് എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്, എത്രത്തോളം അത് ഗുരുതരമായി മാറുന്നുണ്ട്, എത്ര സമയം കൊണ്ടാണ് കൊവിഡ് മാറുന്നത് എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. സിയാറ്റിലിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ അലക്സാന്ദ്ര വാള്‍സും ഡേവിഡ് വീസ്ലറും ചേര്ന്ന് നടത്തിയ പഠനത്തിലാണ് ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നത്. ഡെല്‍റ്റ, ഒമിക്രോണ്‍ കൊറോണ വൈറസ് വേരിയന്റുകളുടെ സ്വഭാവസവിശേഷതകളില്‍, പ്രതിരോധശേഷിയില്ലാത്ത വ്യക്തികളില്‍പ്പോലും വാക്‌സിന്‍ എടുത്ത ശേഷമുള്ള രോഗത്തെ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.

വാക്‌സിന് ശേഷം പ്രതിരോധ ശേഷി

വാക്‌സിന് ശേഷം പ്രതിരോധ ശേഷി

വാക്സിനുകളില്‍ നിന്നുള്ള പ്രതിരോധശേഷി കുറയുന്നത് വാക്സിനേഷന്‍ എടുത്ത വ്യക്തികളില്‍ അണുബാധയുണ്ടാക്കുന്നതിലേക്ക് നയിച്ചു എന്നാണ് പഠനം പറയുന്നത്. അല്ലാത്തപക്ഷം, SARS-CoV-2-നെതിരെ വാക്‌സിനേഷന്‍ എടുത്ത ആരോഗ്യമുള്ള ആളുകള്‍ക്ക് വൈറസ് ബാധിച്ചാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല എന്നും പഠനം പറയുന്നുണ്ട്. വാക്‌സിന്‍ എടുത്ത ശേഷമുണ്ടാവുന്ന രോഗബാധക്ക് പലപ്പോഴും രോഗസങ്കീര്‍ണത വളരെ കുറവായിരിക്കും. മാത്രമല്ല ഇത് പിന്നീടുണ്ടാവുന്ന രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നാണ വാഷിംങ്ടണ്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.

വാക്‌സിന്‍ എടുത്തവരെങ്കില്‍

വാക്‌സിന്‍ എടുത്തവരെങ്കില്‍

മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് വന്ന് പോയി വാക്‌സിന്‍ എടുത്തവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ബ്രേക്ക്ത്രൂ അണുബാധ ഉണ്ടായവര്‍ക്കും ഏകദേശം ഒരുപോലെയാണ് ശരീരത്തില്‍ ന്യൂട്രലൈസിംങ് ആന്റിബോഡികള്‍ ഉണ്ടാവുന്നത്. ഇത് ഗവേഷകാഭിപ്രായത്തില്‍ ശരിയാണെന്നും പിന്നീട് കണ്ടെത്തി. എന്നാല്‍ കൊവിഡ് വന്നു പോയിട്ടും വാക്‌സിന്‍ എടുക്കാത്തവരിലും അത് കൂടാതെ രണ്ട് ഡോസ് വാക്‌സിന്‍ മാത്രം എടുത്തവര്‍ക്കും മുകളില്‍ പറഞ്ഞവരേക്കാള്‍ ആന്റിബോഡി പ്രതികരണം അല്‍പം കുറവായിരിക്കും എന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

അണുബാധയിലൂടെയും വാക്‌സിനേഷനിലൂടെയും അല്ലെങ്കില്‍ മൂന്ന് ഡോസ് വാക്‌സിനേഷനിലൂടെയും SARS-CoV-2 ആന്റിജനുകളിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന ഇടപെടവുകള്‍ ആന്റിബോഡി പ്രതികരണങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനാഭിപ്രായം. ഇത് വാക്‌സിന്‍ എടുത്തവരില്‍ ുണ്ടാവുന്ന രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

വാക്‌സിന്‍ എടുത്ത ശേഷം കൊവിഡ്

വാക്‌സിന്‍ എടുത്ത ശേഷം കൊവിഡ്

വാക്‌സിന്‍ എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ വാക്‌സിന്റെ വിശ്വാസ്യതയെ പലരും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വാക്‌സിന്‍ എടുക്കുന്നതിന്റെ ഫലം ചോദ്യം ചെയ്യുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് വാക്‌സിന്‍ എടുക്കുക തന്നെയാണ് ഇപ്പോള്‍ രോഗപ്രതിരോധത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗം. വലിയൊരു പരിധി വരെ രോഗത്തെ ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധത്തിനും വാക്‌സിന്‍ സഹായിക്കുന്നുണ്ട്.

രോഗത്തെ ഇല്ലാതാക്കാന്‍

രോഗത്തെ ഇല്ലാതാക്കാന്‍

നിങ്ങളില്‍ കൊവിഡ് ബാധിച്ചാല്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും വലിയൊരു പരിധി വരെ രോഗത്തെ പ്രതിരോധിക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറക്കുന്നതിനും എല്ലാം വാക്‌സിന്‍ വളരെയധികം സഹായകമാണ്. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും നിങ്ങളില്‍ കൊവിഡ് പിടിപെടുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരു കാരണവശാലും ഇതിന്റെ പേരില്‍ വാക്‌സിന്‍ എടുക്കാതിരിക്കരുത്. വാക്‌സിന്‍ എടുത്ത ശേഷവും രോഗം ബാധിച്ചാല്‍ ഒരു കാരണവശാലും അത് മറച്ച് വെക്കരുത്. കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ നമുക്ക് രോഗത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കേണ്ടത്

രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കേണ്ടത്

എന്നാല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗബാധയുണ്ടായാല്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മാസ്‌ക് ധരിക്കുകയാണ് സാധാരണ ചെയ്യെണ്ട കാര്യം. ഇത് കൂടാതെ സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് രണ്ടുമാണ് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം. വാക്‌സിന് ശേഷവും രോഗം ബാധിച്ചാല്‍ ഇത് രണ്ടും ചെയ്യുന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്. കൂടാതെ ഡബിള്‍ മാസ്‌കിംങ് പിന്തുടരുന്നതിനും ശ്രദ്ധിക്കുക. തുണിമാസ്‌ക് ധരിക്കുന്നതാണെങ്കില്‍ അതിന് മുകളില്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക്ക കൂടി ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്യുക.

വിട്ടുമാറാത്ത ചുമ നിസ്സാരമല്ല: അറിയാതെ പോവും ഉള്ളിലുള്ള അപകടംവിട്ടുമാറാത്ത ചുമ നിസ്സാരമല്ല: അറിയാതെ പോവും ഉള്ളിലുള്ള അപകടം

ആര്‍ത്തവ സമയത്തെ അമിതരക്തസ്രാവം നിസ്സാരമാക്കരുത്, പിന്നീട് ഗുരുതരമാവാംആര്‍ത്തവ സമയത്തെ അമിതരക്തസ്രാവം നിസ്സാരമാക്കരുത്, പിന്നീട് ഗുരുതരമാവാം

English summary

Covid-19 Infection After Vaccination Boosts Immunity According To Study

Here in this article study reveals covid 19 infection after vaccination boosts immunity in malayalam. Take a look.
Story first published: Tuesday, January 25, 2022, 14:25 [IST]
X
Desktop Bottom Promotion