For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരല്‍പം ശ്രദ്ധയില്‍ കൊറോണവൈറസിനെ തുരത്താം

|

ആരോഗ്യസംരക്ഷണത്തിനും മനുഷ്യന്റെ നിലനില്‍പ്പിനും വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഒന്നായി കൊറോണവൈറസ് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ ആരോഗ്യവകുപ്പ് പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇതെല്ലാം അനുസരിച്ച് മുന്നോട്ട് പോവുമെങ്കിലും നമുക്കിടയില്‍ തന്നെ ചിലര്‍ ഇതിനെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചെറിയ ഒരു ഭാഗം ആള്‍ക്കാരുടെ അശ്രദ്ധ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും നശിപ്പിക്കുകയാണ് എന്നുള്ള കാര്യം ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വീട്ടില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ്.

സ്വയംലക്ഷണത്തിനു മുന്‍പ് പകരുമോ കൊറോണ?സ്വയംലക്ഷണത്തിനു മുന്‍പ് പകരുമോ കൊറോണ?

കോവിഡ് -19 പകരുന്ന സാഹചര്യത്തില്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നിങ്ങള്‍ രോഗബാധിതനോ രോഗബാധയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന വ്യക്തിയോ രോഗബാധിതനുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട വ്യക്തിയാണെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നമ്മളുടെ അശ്രദ്ധ ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്ന അവസ്ഥയലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 വ്യക്തിശുചിത്വം പ്രധാനം

വ്യക്തിശുചിത്വം പ്രധാനം

വ്യക്തിശുചിത്വം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തുമ്മല്‍, ചുമ, എന്നിവവയുള്ളപ്പോള്‍ വായും മൂക്കും മൂടുന്നതിന് ശ്രദ്ധിക്കുക. ടിഷ്യൂപേപ്പര്‍, കര്‍ച്ചീഫുകള്‍, എന്നിവയെല്ലാം ഈ അവസ്ഥയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം ഉപയോഗിച്ച് കഴിഞ്ഞാലും വലിച്ചെറിയാതെ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു കാരണവശാലും അലംഭാവം കാണിക്കരുത്.

 കൈകള്‍ കഴുകുക

കൈകള്‍ കഴുകുക

കൈകള്‍ വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കണം. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കൈകള്‍ കഴുകുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. 20 സെക്കന്റ് എങ്കിലും രണ്ട് കൈകളും വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക.സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ 60% ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

 രോഗീസന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാകുക

രോഗീസന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാകുക

രോഗീസന്ദര്‍ശനത്തില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നും മാക്‌സിമം ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. കാരണം പൊതുപരിപാടികളിലും ആശുപത്രികളിലും രോഗബാധ ഉള്ളവര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം പരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് പ്രാധാന്യം നല്‍കണം.

 യാത്രകള്‍ ഒഴിവാക്കുക

യാത്രകള്‍ ഒഴിവാക്കുക

പരമാവധി ഈ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അത്രക്ക് ഒഴിവാക്കാന്‍ പറ്റാത്ത യാത്രകള്‍ ആണെങ്കില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വേണം മുന്നോട്ട് പോവേണ്ടത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതിന് വേണ്ടി തന്നെ ശ്രമിക്കുക. നമ്മള്‍ രോഗബാധിതനാണെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി നല്‍കേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

പുറം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍

പുറം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍

പുറം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പൊതുജനാരോഗ്യസംവിധാനവുമായി ബന്ധപ്പെടുന്നതിനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ നമുക്ക് പ്രതിസന്ധികളില്ലാതെ ഭയപ്പെടാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. പുറം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും ഇല്ലാതെ മറ്റുള്ളവരുമായി ബന്ധപ്പെടരുത്. അത് കുടുംബക്കാരാണെങ്കില്‍ പോലും.

 പ്രായമായവരെ ശ്രദ്ധിക്കുക

പ്രായമായവരെ ശ്രദ്ധിക്കുക

പലപ്പോഴും പ്രായമായവര്‍ക്ക് ആണ് കൂടുതല്‍ അപകടം ഉണ്ടാവുന്നതിനുള്ള സാധ്യത. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ പ്രായമായവരുടെ കാര്യത്തില്‍ ഉണ്ടാവണം. അവരെ കൂടുതല്‍ ശ്രദ്ധിക്കണം. ആശുപത്രി സന്ദര്‍ശനത്തിനും മറ്റും പോവുന്നവര്‍ പ്രായമായവരെ കൊണ്ട് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായി ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ വിദേശത്ത് നിന്ന് വന്നവര്‍ ഉണ്ടെങ്കില്‍ അവരുമായുള്ള സമ്പര്‍ക്കം അല്‍പ സമയത്തേക്ക് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

 വ്യാജസന്ദേശങ്ങള്‍ ഒഴിവാക്കുക

വ്യാജസന്ദേശങ്ങള്‍ ഒഴിവാക്കുക

വ്യാജ സന്ദേശങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായവരെ വിവരം അറിയിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ സന്ദേശങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആളുകളില്‍ കൂടുതല്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുക. ഒരിക്കലും ഇത്തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ പരത്താതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Covid-19 Advice For Public

Here in this article we are discussing about the covid 19- advice for public. Take a look.
X
Desktop Bottom Promotion