For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ്: അറിയേണ്ടതെല്ലാം ഇതാ

|

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാവും എന്ന് കേരള പോലീസ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ലോകം മുഴുവൻ പലരും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചരിക്കുന്ന വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്തി അതിനെതിരെ നടപടിയെടുക്കുകയാണ്. ചൈനയിൽ നിന്ന് പടര്‍ന്ന് പിടിച്ച ഈ വൈറസിനെതിരെ രാപകലില്ലാതെ പൊരുതിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെ തളർത്തുന്നതിന് വേണ്ടി ലോകം മുഴുവൻ വ്യാജവാർത്ത പ്രചരിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Most read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണംMost read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണം

കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും ഡോക്ടർമാരും ഒന്നടങ്കം പറയുമ്പോഴും എങ്ങനെയാണ് ഇത് പകരുന്നത്, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രചരിക്കുന്ന വാർത്തകളെല്ലാം സത്യമാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഇന്ന് പരന്നു കൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകൾ എല്ലാം അവഗണിച്ച് കൃത്യമായ ഉറവിടത്തിൽ നിന്ന് വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാൻ പാടുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ഇടക്കിടെ തൊണ്ട നനച്ചാൽ

ഇടക്കിടെ തൊണ്ട നനച്ചാൽ

ഇടക്കിടെ തൊണ്ട നനച്ചാൽ അത് നിങ്ങളിൽ കൊറോണ വൈറസ് ബാധിക്കുന്നില്ല എന്നുള്ള ഒരു വ്യാജവാര്‍ത്ത ഈ അടുത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കൊറോണ വൈറസ് എന്താണെന്നോ ഇതെങ്ങനെ പകരുന്നെന്നോ എന്താണ് പ്രതിവിധിയെന്നോ പൂർണമായും അറിയാത്തവരാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നുണ്ടെങ്കിലും തൊണ്ട വരണ്ടിരിക്കുന്നതാണ് കൊറോണ വൈറസ് ബാധിക്കുന്നതിനുള്ള കാരണം എന്ന് പറയുന്നത് ശുദ്ധമണ്ടത്തരം ആണ് എന്നതാണ് സത്യം.

 മരുന്ന് കണ്ട് പിടിച്ചിരിക്കുന്നു

മരുന്ന് കണ്ട് പിടിച്ചിരിക്കുന്നു

വ്യാജവാർത്തകളിൽ ഇപ്പോഴും പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസിന് മരുന്ന് കണ്ട് പിടിച്ചിരിക്കുന്നു എന്നുള്ളത്. എന്നാല്‍ കൊറോണ വൈറസിന് എതിരേ യാതൊരു വിധത്തിലുള്ള മരുന്നും കണ്ട് പിടിച്ചിട്ടില്ല. എന്നാൽ വൈറസ് ബാധിച്ചാൽ ഉണ്ടാവുന്ന രോഗ ലക്ഷണങ്ങള്‍ക്കാണ് മരുന്ന് ഫലിക്കുന്നത്. ഇത്തരം രോഗാവസ്ഥകൾ മൂർച്ഛിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നതും. അതുകൊണ്ട് വ്യാജമരുന്നുകളിലോ മറ്റോ വിശ്വസിക്കാതെ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ എടുക്കുന്നതിന് ചൈനയിൽ നിന്ന് മടങ്ങി വരുന്നവര്‍ ശ്രദ്ധിക്കണം.

 മത്സ്യ മാംസാദികൾ കഴിച്ചാല്‍

മത്സ്യ മാംസാദികൾ കഴിച്ചാല്‍

മത്സ്യ മാംസാദികൾ കഴിച്ചാൽ വൈറസ് മനുഷ്യരിലേക്ക് പകരും എന്ന കാര്യം വാർത്തയായി ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നുണ്ട്. ബീഫ് ഫ്രൈ കഴിച്ചാൽ ഉടനേ തന്നെ ഇത്തരം വൈറസ് പ്രചരിക്കും എന്ന കാര്യവും പ്രചരിക്കുന്നുണ്ട്. എന്നാൽ നല്ലതു പോലെ വേവിച്ച് കഴിച്ചാൽ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുകയില്ല. അതുകൊണ്ട് നോൺ വെജ് ഭക്ഷണം ഉപേക്ഷിക്കേണ്ട ആവശ്യമില്ല.

സാധാരണ മാസ്ക് ധരിക്കുന്നത്

സാധാരണ മാസ്ക് ധരിക്കുന്നത്

സാധാരണ മാസ്ക് ധരിക്കുന്നതിലൂടെ വൈറസ് ബാധിക്കില്ല എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ രോബഗബാധിതരെ ചികിത്സിക്കുന്നവരും അടുത്തിടപഴകുന്നവരും ആരോഗ്യ പ്രവർത്തകരും N-95 എന്ന മാസ്ക് തന്നെയാണ് ധരിക്കേണ്ടത്. വല്ലവരും പറയുന്നത് കേട്ട് ഒരിക്കലും സാധാരണ മാസ്ക് ധരിക്കരുത്. മുഖത്ത് വിടവില്ലാതെ ധരിക്കേണ്ട N-95 മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. കാരണം സാധാരണ മാസ്കുകളിൽ സുഷിരങ്ങളിലും ചെറിയ വിടവിലൂടേയും പലപ്പോഴും വൈറസ് കണങ്ങൾ അകത്തേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്.

 ഇനി ശ്രദ്ധിക്കേണ്ടത്

ഇനി ശ്രദ്ധിക്കേണ്ടത്

നിരീക്ഷണത്തിൽ ഉള്ളവർ എല്ലാം രോഗബാധിതരാണ് എന്ന് വിചാരിക്കരുത്. 2020 ജനുവരി 30 അതായത് ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ വൈറസ് ബാധ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കൂടാതെ ചൈനയിൽ നിന്ന് തിരിച്ച് വന്നവർ നിരീക്ഷണത്തിൽ ആണ് എന്ന് പറഞ്ഞെങ്കിലും അവർ എല്ലാം രോഗബാധിതരാണ് എന്ന് അർത്ഥം ഇല്ല. പരിശോധന നടത്തിയവരിൽ പകുതിയിൽ അധികം പേരുടേയും ഫലം നെഗറ്റീവ് ആയിരുന്നു.

മരണം സംഭവിക്കുന്നത്

മരണം സംഭവിക്കുന്നത്

വൈറസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുമ്പോൾ മാത്രമാണ് മരണം സംഭവിക്കുന്നത്. കൃത്യമായ ചികിത്സയില്ലാതെ നേരിടുമ്പോഴാണ് ഈ പ്രശ്നം സംഭവിക്കുന്നത്. എന്നാൽ കൃത്യമായി വിശകലനം ചെയ്ത ശേഷം പൊതുസമൂഹത്തിൽ ഇത് പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയെ പൂർണമായും പ്രതിരോധിച്ച് കൊണ്ടാണ് നമ്മുടെ ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുന്നത്. പുറത്തേക്ക് പകരുന്നത് തടയുന്നതിന് വേണ്ടി എല്ലാ തരത്തിലും സജ്ജമായ നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധര്‌ക്ക് ലഭിച്ചിട്ടുണ്ട്.

പകരുന്നത് ഇങ്ങനെ

പകരുന്നത് ഇങ്ങനെ

എങ്ങനെയെല്ലാം രോഗം പകരാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പലപ്പോഴും വേണ്ടത്ര മുൻകരുതൽ എടുക്കാത്തും ആണ് രോഗം പകരുന്നതിന്‍റെ പ്രധാന കാരണം. രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകുക, ഒരേ വീട്ടിൽ കഴിയുക, ഒരുമിച്ച് ജോലി ചെയ്യുക എന്നിവയെല്ലാം രോഗം പകരുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു. രോഗബാധിതനെ ആശുപത്രിയിൽ പോയി സന്ദർശിക്കുക, രോഗത്തെ തിരിച്ചറിയാതിരിക്കുക, കൃത്യമായ പരിചരണം വിശ്രമം എന്നിവ എടുക്കാതിരിക്കുക എല്ലാം നിങ്ങളിൽ രോഗബാധക്കുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇതൊന്നുമല്ലാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും മുൻകരുതലുകളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

1. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ കഴുകാൻ ശ്രദ്ധിക്കണം. ഏകദേശം 20സെക്കന്‍റെങ്കിലും കൈകൾ കഴുകുന്നതിന് ശ്രമിക്കുക.

2.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക

3.കഴുകാത്ത കൈ കൊണ്ട് വായും മൂക്കും കണ്ണും തിരുമ്മരുത്

4. പനിയുള്ളവരുമായി ഇടുത്തിടപഴകാതിരിക്കുക

5.പനിയുള്ളവർ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക

6.രോഗബാധിത പ്രദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കുക

7. രോഗിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിൽ കൈയ്യുറകളും കാലുറകളും എല്ലാം ധരിക്കാൻ ശ്രദ്ധിക്കണം

8.രോഗി കിടക്കുന്ന മുറിയിൽ ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടായിരിക്കണം

10. രോഗിയുമായി കഴിയുന്നത്ര അകലം പാലിച്ചു കൊണ്ടുള്ള പരിചരണമാണ് നല്ലത്

11.രോഗിയെ ശുശ്രൂഷിക്കുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാൽ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല

English summary

Coronavirus Misinformation Details In Malayalam | കൊറോണ വൈറസ്: തൊണ്ട വരണ്ടാൽ വൈറസ് ബാധിക്കും; അറിയണം വ്യാജവാർത്ത

Coronavirus misinformation is spreading all over the world, read in Malayalam about the false and fake news.
X
Desktop Bottom Promotion