For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഏറ്റവും അപകടകാരിയായി മാറുന്നത് എപ്പോള്‍?

|

ലോകം മുഴുവന്‍ ഭീതി പരത്തി കൊറോണവൈറസ് എന്ന ഭീകരന്‍ താണ്ഡവമാടുമ്പോള്‍ അതിനെ ഏതൊക്കെ രീതിയില്‍ പ്രതിരോധിക്കണം എന്നുള്ളത് ഇപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ലോകം മുഴുവന്‍ നാശത്തിന്റെ വിത്ത് വിതച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് കൊറോണയെന്ന ഭീകരന്‍. എന്താണ് കൊറോണ, ഇതെങ്ങനെ മനുഷ്യ രാശിക്ക് വിപത്തായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതെല്ലാം പലപ്പോഴും നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള ഒന്നാണ്. ലോകത്തെ ആശങ്കയിലാഴ്ത്തി മുന്നേറുന്ന കൊറോണവൈറസിനെ പക്ഷേ അങ്ങിനെ വിടാന്‍ നമ്മുടെ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടില്ല. കാരണം ലോകത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന അവസ്ഥയെ നമ്മളാല്‍ ആവുന്നത് പോലെ പ്രതിരോധിക്കാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.

കൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവും

നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ശരിയാണോ? എങ്ങനെ വൈറസിനെ പ്രതിരോധിക്കണം, എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവണം, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇനി ഉത്തരങ്ങള്‍ ഇവിടെ ലഭിക്കും. എന്തൊക്കെയാണ് കൊറോണയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 കൊറോണവൈറസ് എന്ത്?

കൊറോണവൈറസ് എന്ത്?

ഇന്ന് നമ്മുടെ ലോകം പേടിച്ചിരിക്കുന്ന ഒരു വാക്ക് തന്നെയാണ് കൊറോണ വൈറസ് എന്നത്. എന്നാല്‍ എന്താണ് കൊറോണ വൈറസ് എന്ന് നിങ്ങള്‍ക്കറിയാമോ? സാധാരണ ജലദോഷപ്പനി മുതല്‍ ജീവന് വരെ ഭീഷണിയാവുന്ന സാര്‍സ് വരെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് കൊറോണ വൈറസുകള്‍. ഇത് ബാധിച്ചാല്‍ അത് ആദ്യം പ്രതിരോധം തീര്‍ക്കുന്നതും പ്രശ്‌നത്തിലാക്കുന്നതും ശ്വാസകോശത്തെയാണ്. ഡിസംബര്‍ 2019ല്‍ ചൈനയില്‍ കണ്ടെത്തിയ നോവല്‍ കൊറോണവൈറസ് ആണ് കോവിഡ്-19 എന്ന പേരില്‍ അറിയപ്പെടുന്നത്.

രോഗലക്ഷണങ്ങള്‍?

രോഗലക്ഷണങ്ങള്‍?

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ എന്നുള്ളതാണ് മറ്റൊരു കാര്യം. പനി, ചുമ, ക്ഷീണം, വരണ്ട ചുമ, ചില രോഗികള്‍ക്ക് ദേഹവേദനയും, മൂക്കടപ്പും തൊണ്ടവേദനയും വയറിളക്കവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരിലും വൈറസ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. യാതൊരു വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുന്നില്ല. എന്നാല്‍ രോഗം ബാധിച്ചവരില്‍ 80% പേരും രോഗമുക്തി നേരിടുന്നുണ്ട്. എന്നാല്‍ ദുര്‍ബലമായ ആരോഗ്യാവസ്ഥകള്‍ ഉണ്ടെങ്കില്‍ അവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് പകരുന്നത് എങ്ങനെ?

കോവിഡ് പകരുന്നത് എങ്ങനെ?

വൈറസ് ബാധിച്ച വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യതയാണ് കൂടുതലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വായിലൂടേയും മൂക്കിലൂടേയും പുറത്ത് വരുന്ന സ്രവങ്ങൡലൂടെയാണ് മറ്റൊരാള്‍ക്ക് രോഗം ബാധിക്കുന്നത്. ഇത് പ്രതലങ്ങളില്‍ വ്യാപിച്ച് അവിടെ നിന്നും മറ്റൊരാള്‍ക്ക് രോഗം പകരുന്നതിനുള്ള സാധ്യതയുണ്ട്. വായുവിലൂടെ ഇത് പകരില്ല എന്നാണ് ഇത് വരെയുള്ള പഠനങ്ങള്‍ പറയുന്നത്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. വൈറസിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നാം സ്വീകരിക്കേണ്ട ചില മുന്‍കരുതലുകള്‍ ഉണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന് ശ്രദ്ധിക്കണം. 20 സെക്കന്റ് നേരമെങ്കിലും കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസറുകള്‍ ഉപയോഗിക്കാം. രോഗബാധയുള്ളവരില്‍ നിന്നും രോഗബാധ സംശയിക്കുന്നവരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. കണ്ണിലും മൂക്കിലും അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

 യാത്ര ചെയ്യുന്നത് ശ്രദ്ധിച്ച്

യാത്ര ചെയ്യുന്നത് ശ്രദ്ധിച്ച്

നിങ്ങള്‍ ഈ അവസരത്തില്‍ യാത്ര ചെയ്യാതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. ഒഴിവാക്കാനാവാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ അവരവര്‍ സ്വയം സുരക്ഷിതരാകണം എന്ന കാര്യം ഉറപ്പ് വരുത്തണം. കോവിഡ് 19 ബാധ സ്ഥിരീകരിച്ച സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അനാവശ്യമായി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. യാത്രാനിരോധനം നല്ലതിനെന്ന് മനസ്സിലാക്കുക.

ഗുരുതര സാധ്യത ആര്‍ക്കൊക്കെ?

ഗുരുതര സാധ്യത ആര്‍ക്കൊക്കെ?

രോഗം ബാധിച്ച് കഴിഞ്ഞാല്‍ ഗുരുതര സാധ്യത ആര്‍ക്കൊക്കെയെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും പ്രായമായവരിലും ആണ് ഏറ്റവും കൂടുതല്‍ രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യത. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കൂടിയവര്‍, ശ്വാസകോശ രോഗം, ക്യാന്‍സര്‍ രോഗികള്‍ എന്നിവരിലെല്ലാം രോഗസാധ്യത ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവരെ അല്‍പം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍ എപ്പോള്‍?

രോഗലക്ഷണങ്ങള്‍ എപ്പോള്‍?

രോഗ ലക്ഷണങ്ങള്‍ എപ്പോള്‍ മുതല്‍ പ്രകടമാവും എന്നുള്ളത് എല്ലാവരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. കോവിഡ് 19 ബാധിച്ച് ആദ്യത്തെ 5 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇത് 14 ദിവസം വരെയാകാം എന്നുള്ളതാണ്. ഈ സമയമാണ് കോവിഡിന്റെ ഇന്‍ക്യുബേഷന്‍ സമയം എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനങ്ങള്‍ നടത്തി വരികയാണ് എന്നുള്ളതാണ് സത്യം.

വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്?

വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്?

വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവയില്‍ നിന് കോവിഡ് മനുഷ്യരിലേക്ക് പകരുമോ എന്നുള്ളത് പലപ്പോഴും സംശയമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് വരെ ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് കണ്ടെത്തിയിട്ടില്ല. എങ്കിലും സുരക്ഷിതത്വത്തിന്റെ ഫലമായി വളര്‍ത്ത് മൃഗങ്ങളെ തൊട്ടതിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് നല്ലതാണ്.ഇത് മറ്റ് ചില ബാക്ടിരീയകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നുണ്ട്.

ചെയ്യരുതാത്തത് ഇത്

ചെയ്യരുതാത്തത് ഇത്

കോവിഡ് 19 പ്രതിരോധത്തിനിടക്ക് നമ്മള്‍ ശ്രദ്ധിക്കേണ്ടതും ചെയ്യരുതാത്തതും ആയ ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. പുകവലിക്കുന്നത്, പാരമ്പര്യമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നത്, ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് എല്ലാം ഇത്തരം അവസ്ഥകളിലേക്ക് അപകടം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്.

English summary

coronavirus disease Causes, symptoms, complications, treatment, vaccine

Here in this article we are discussing about what you need to know about coronavirus disease. Take a look.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X