For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Corbevax : കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി

|

ഇന്ത്യയില്‍ ഇപ്പോള്‍ കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി. 12-17 പ്രായത്തിലുള്ള കുട്ടികള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കൊര്‍ബിവാക്‌സിനാണ് ഇപ്പോള്‍ രാജ്യത്ത് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ഇതിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനങ്ങളില്‍ ലഭ്യമായേക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ വാക്‌സിന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിന്റെ 5 കോടി ഡോസുകള്‍ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ Covaxin, Zydus Cadila-യുടെ ZyCov-D എന്നിവയ്ക്ക് ശേഷം ഈ പ്രായപരിധിയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാണ് കോര്‍ബിവാക്‌സ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ മാത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പുതിയ വാക്‌സിന്‍ കൂടി എത്തുന്നതോടെ കൊവിഡില്‍ നിന്നുള്ള പൂര്‍ണ രോഗമുക്തിയിലേക്ക് നാം അടുത്ത് കൊണ്ടിരിക്കുകയാണ് എന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കുട്ടികള്‍ക്കുള്ള വാക്‌സിന് അനുമതി

കുട്ടികള്‍ക്കുള്ള വാക്‌സിന് അനുമതി

നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിഎജിഐ) ഡിസംബര്‍-ജനുവരി മാസങ്ങളില്‍ രാജ്യത്തെ ബാധിച്ച ഒമിക്രോണില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവുമെന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ്. അതുകൊണ്ട് തന്നെ ഈ മാസാവസാനത്തോടെ വാക്‌സിനേഷന്‍ കൂടുതല്‍ ഫലപ്രദമാവുന്നതിലൂടെ കൂടുതല്‍ രോഗമുക്തിയി നേടുമെന്ന പ്രതീക്ഷയിലാണ് നാമെല്ലാവരും. പ്രതിമാസം 5-6 കോടി ഡോസുകളായി പരിമിതപ്പെടുത്തിയിരിക്കുകയാണ് കോവാക്സിന്റെ ഉത്പാദനം. കൗമാരപ്രായക്കാര്‍ക്ക് (15-17) പുറമേ, മുതിര്‍ന്നവരിലും വാക്‌സിന്റെ രണ്ട് പ്രാഥമിക ഡോസുകളും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 'മുന്‍കരുതല്‍ ഡോസും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.

കൊര്‍ബിവാക്‌സ്

കൊര്‍ബിവാക്‌സ്

Corbevax ഒരു റിസപ്റ്റര്‍ ബൈന്‍ഡിംഗ് ഡൊമെയ്ന്‍ (RBD) പ്രോട്ടീന്‍ സബ്-യൂണിറ്റ് കോവിഡ് വാക്‌സിന്‍ ആണ്. ഇത് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ (0.5mL വീതം) ഉപയോഗിച്ച് ഇന്‍ട്രാമുസ്‌കുലര്‍ ആയാണ് നല്‍കേണ്ടത്. വാക്‌സിന്‍ 2-8 വരെയുള്ള താപനിലയില്‍ വേണം ഇത് സൂക്ഷിക്കുന്നതിന്. 0.5 മില്ലി ഒരു ഷോട്ട് പായ്ക്കിലും 10 ഡോസുകളുടെ 5 മില്ലി കുപ്പിയിലും 20 ഡോസുകള്‍ അടങ്ങിയ 10 മില്ലി കുപ്പിയിലും ആണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന II, III ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ബയോളജിക്കല്‍ ഇയ്ക്ക് അനുമതി ലഭിച്ചതെന്ന് കമ്പനി അറിയിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്റെ അടിയന്തര ഉപയോഗം ആദ്യമായി അംഗീകരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ്. 2021 സെപ്റ്റംബറില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് കുട്ടികളില്‍ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചു. വാക്‌സിന്‍ കുട്ടികള്‍ക്ക് രണ്ട് ഡോസും ലഭിച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് യാതൊരു ഭയവുമില്ലാതെ സ്‌കൂളുകളിലും കോളേജുകളിലും പോവാമെന്ന് ബയോളജിക്കല്‍ ഇ മാനേജിംഗ് ഡയറക്ടര്‍ മഹിമ ദറ്റ്ല പറഞ്ഞു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

Covaxin കൂടാതെ, Zydus Cadila's ZyCoV-D-യ്ക്ക് 12 വയസ്സിന് മുകളിലുള്ളവയില്‍ ഉപയോഗിക്കുന്നതിന് അടിയന്തര ഉപയോഗ അനുമതിയും നല്‍കിയിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ളവരില്‍ അടിയന്തര ഉപയോഗത്തിനായി Corbevax ഉം Covovax ഉം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ രാജ്യത്ത് ഏകദേശം 1.5 കോടി കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. കോര്‍ബോവാക്‌സിന് കൂടി അനുമതി ലഭിക്കുന്നതോടെ ഇത് വര്‍ദ്ധിക്കുന്നു. വാക്‌സിന്‍ പ്രതിരോധം തീര്‍ക്കുക എന്നത് തന്നെയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ട കാര്യവും.

ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍

കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം

English summary

Corbevax: Third Covid vaccine for 12-17 age group gets emergency approval from DGCI

Corbevax, Biological E Ltd's (BE) Covid vaccine, has received emergency-use authorisation from the Drug Controller General of India (DCGI) for use in an emergency situation in adolescents aged 12 to 18 years. Know more.
X
Desktop Bottom Promotion