For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗമുക്തിക്ക് ശേഷം ചര്‍മ്മവും ശ്രദ്ധിക്കണം

|

കൊവിഡ് പുതിയ പുതിയ ജനിതക മാറ്റം സംഭവിച്ച വൈറസുകളുമായി മുന്നിട്ട് കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നമ്മളെല്ലാവരും പകച്ച് നില്‍ക്കുകയാണ്. എന്നാല്‍ കൊവിഡ് 19 ബാധിച്ച ഒരു വ്യക്തിക്ക് രോഗമുക്തിക്ക് ശേഷവും അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം. ശ്വാസകോശത്തെ ബാധിച്ചിരുന്ന ഒരു രോഗാവസ്ഥയായിരുന്നു തുടക്ക കാലത്ത് കൊവിഡ്. എന്നാല്‍ പിന്നീട് ഇത് മറ്റ് അവയവങ്ങളെയും ശരീരഭാഗങ്ങളെയും ബാധിക്കുമെന്ന് മനസ്സിലായി. അതിലൊന്നാണ് ചര്‍മ്മം. കോവിഡിന് ശേഷമുള്ള ചര്‍മ്മ ലക്ഷണങ്ങള്‍ പല കേസുകളിലും രണ്ട് മാസത്തിലധികം നിലനില്‍ക്കുമെന്ന് ഗവേഷണ സംഘം അഭിപ്രായപ്പെട്ടു.

Common Skin Infections

കൊറോണ വൈറസ് ബാധിച്ചാല്‍ തന്നെ ചില ചര്‍മ്മപ്രശ്നങ്ങളും ഉണ്ടാകാം, കാരണം വൈറസ് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിലും കഫം മെംബറേനുമായും സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇത് ചര്‍മ്മത്തിലെ പ്രകോപനം, തിണര്‍പ്പ്, കുമിളകള്‍, കൂടാതെ ചര്‍മ്മം വരണ്ടതാവുക തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില തിണര്‍പ്പുകള്‍ ചൊറിച്ചിലും വേദനാജനകവുമായിരിക്കും. അത്തരം ലക്ഷണങ്ങളും വീക്കവും കൈകളിലോ കഴുത്തിലോ കാലുകളിലോ പാദങ്ങളിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ പ്രത്യക്ഷപ്പെടാം. ഇത് ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.

ഓക്സിജന്‍ പ്രവാഹത്തിന്റെ അഭാവം ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനും അല്ലെങ്കില്‍ ചര്‍മ്മത്തിലും കാല്‍വിരലുകളിലും നഖങ്ങള്‍ക്ക് ചുറ്റുമുള്ള ചുവപ്പിനും പാടുകളിലേക്കും നയിച്ചേക്കാം. ചില സന്ദര്‍ഭങ്ങളില്‍, എക്‌സിമ പോലുള്ള ചര്‍മ്മ അണുബാധകള്‍ കൊവിഡിന് ശേഷം പലരിലും ഉണ്ടായിട്ടുണ്ട്. കുമിളകള്‍ അല്ലെങ്കില്‍ ചെറിയ ദ്രാവകം നിറഞ്ഞ കുമിളകള്‍ പലപ്പോഴും കൈകളില്‍ പ്രത്യക്ഷപ്പെടുന്ന കേസുകളും ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് ത്വക്കില്‍ ചുവപ്പും നീലയും പോലെയുള്ള ഞരമ്പുകളും ചെറിയ ചതവുകളും ഉണ്ടായിട്ടുണ്ട്.

ചില ചര്‍മ്മ ലക്ഷണങ്ങള്‍ അണുബാധയ്ക്ക് തൊട്ടുപിന്നാലെ പ്രത്യക്ഷപ്പെടുന്നു, മറ്റുള്ളവ പിന്നീട്, വൈറസ് കൂടുതല്‍ കഠിനമാകുമ്പോള്‍ ആണ് ചര്‍മ്മത്തില്‍ കാണപ്പെടുന്നത്. ഈ ചര്‍മ്മ അവസ്ഥകള്‍ക്ക് കാരണമാകുന്നത് 'വൈറസിനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണമായിരിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. തീര്‍ച്ചയായും, കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ഈ ദിവസങ്ങളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

Common Skin Infections

മറ്റ് കാര്യങ്ങള്‍ എന്ന് പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മള്‍ സാനിറ്റൈസറിന്റെ ഉപയോഗമാണ്. ഒന്നാമതായി, വൈറസ് ബാധിക്കുന്നതിന് മുമ്പുതന്നെ, കൈകള്‍ കഴുകുന്നതും സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതും സാധാരണമാണ്. എന്നാല്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം എന്നതുപോലെ തന്നെ കൈകളുടെ വരള്‍ച്ചയെ തടയുന്നതിന് വേണ്ടി മോയ്‌സ്ചുറൈസറുകളും ഉപയോഗിക്കേണ്ടതാണ്. ഹാന്‍ഡ് സാനിറ്റൈസറുകളിലെ ഉയര്‍ന്ന ആല്‍ക്കഹോള്‍ അമിതമായ വരള്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കൊറോണ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനൊപ്പം നമ്മുടെ കൈകളും സംരക്ഷിക്കേണ്ടതുണ്ട്.

കൈകളിലും നഖങ്ങളിലും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലും ദിവസവും ഒരു ക്രീം മസാജ് ചെയ്യുക. രാത്രിയിലും കൈകള്‍ മസാജ് ചെയ്യുക. കൈകളുടെ വരള്‍ച്ചയ്ക്ക്, 50 മില്ലി റോസ് വാട്ടറില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ ഗ്ലിസറിന്‍ ചേര്‍ക്കുക. കൈകളില്‍ പുരട്ടി അരമണിക്കൂറോളം വയ്ക്കുക. അതിനുശേഷം, പ്ലെയിന്‍ വെള്ളത്തില്‍ കഴുകി കളയുക. ഇതെല്ലാം കൈകളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ശുചിത്വം വളരെ പ്രധാനമാണ്

Common Skin Infections

കൊവിഡിന് മുന്‍കരുതല്‍ ഡോസ്; അറിയേണ്ടതെല്ലാംകൊവിഡിന് മുന്‍കരുതല്‍ ഡോസ്; അറിയേണ്ടതെല്ലാം

ദൈനംദിന ശുചിത്വത്തിലും ശ്രദ്ധിക്കുക. ശുചിത്വമില്ലായ്മ പല വിധത്തില്‍ ആരോഗ്യത്തെ തകര്‍ക്കും. അഴുക്ക്, രാസ മലിനീകരണം, ബാക്ടീരിയ, വൈറസ് തുടങ്ങിയ പല ബാഹ്യ ഘടകങ്ങളും ചര്‍മ്മത്തെ സ്വാധീനിക്കുന്നു. ദിവസവും കഴുകി, കുളിച്ച്, വൃത്തിയാക്കിയാല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അണുബാധകളില്‍ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്. ദിവസേനയുള്ള കുളി, അല്ലെങ്കില്‍ ഷവര്‍ നിര്‍ബന്ധമാണ്, പ്രത്യേകിച്ച് പുറത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍.

English summary

Common Skin Infections Post COVID-19 In Malayalam

Here in this article we are sharing some common skin infection post covid 19 in malayalam. Take a look
Story first published: Wednesday, December 29, 2021, 19:52 [IST]
X
Desktop Bottom Promotion