For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്ധതയിലേക്ക് അടുപ്പിക്കും ഈ ശീലങ്ങള്‍ ഉടന്‍ ഒഴിവാക്കൂ

|

കാഴ്ച ശക്തി എന്നത് ഏതൊരാള്‍ക്കും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ തന്നെ ചില ശീലങ്ങളിലൂടെ നമുക്ക് കാഴ്ചക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരം ശീലങ്ങള്‍ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കാഴ്ച ശക്തിയില്ലാത്ത അവസ്ഥ ഒരിക്കലും നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്. നമ്മളൊരിക്കലും കാഴ്ച ശക്തി അറിഞ്ഞുകൊണ്ട് കളയുന്നില്ല എന്നുള്ളത് സത്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ അറിവില്ലായ്മ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഈ ലേഖനം നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷം വരുത്തുന്ന അനാരോഗ്യകരമായ ശീലങ്ങളെക്കുറിച്ചാണ് പറയുന്നത്.

Common Habits That Can Ruin Your Eye Health

അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് സ്വയം തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ തന്നെ കണ്ണിന്റെ ആരോഗ്യത്തിനെ നിസ്സാരമായി കണക്കാക്കരുത്. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പലരും ഇപ്പോഴും തുടര്‍ന്ന് പോരുന്നുണ്ട്. ഈ അവസരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യമാണ് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത്. ദീര്‍ഘനേരം ജോലിയുടെ ഭാഗമായി സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ എന്നും കാഴ്ചയെ നശിപ്പിക്കുന്നത് എന്നും നമുക്ക് നോക്കാം.

വളരെ നേരം സ്‌ക്രീനില്‍ നോക്കുന്നത്

വളരെ നേരം സ്‌ക്രീനില്‍ നോക്കുന്നത്

കൊവിഡ് സാഹചര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കി ഇരിക്കുക എന്നത്. കാരണം ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്ന് പോരുന്ന നിരവധി കമ്പനികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കണ്ണിനുണ്ടാക്കുന്ന അസ്വസ്ഥത നിസ്സാരമല്ല. ദീര്‍ഘനേരം സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നത് കണ്ണിന് വലിയ അസ്വസ്ഥ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒരാള്‍ മിനിട്ടില്‍ 12-15 തവണയെങ്കിലും കണ്ണിറുക്കേണ്ടതാണ്. ഇത് കണ്ണ് വരണ്ടതല്ലാതാക്കുന്നതിനും കണ്ണിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

പുകവലി

പുകവലി

പുകവലിക്കുന്നത് ശാരീരികമായി വളരെയധികം അപകടകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് ശ്വാസകോശ കാന്‍സറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് നിരവധി ഗുരുതര രോഗാവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്. ഇത് ക്യാന്‍സര്‍ പോലുള്ള ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിന് പുറമേ കണ്ണിലെ ടിഷ്യൂകള്‍ ഉള്‍പ്പെടെയുള്ള ടിഷ്യൂകള്‍ക്ക് ആവശ്യമായ ഓക്‌സിജനും പോഷണവും നല്‍കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ തിമിരവും മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പുകവലി പാടേ ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

മേക്കപ്പിന്റെ കാര്യത്തിലും ശ്രദ്ധിക്കണം

മേക്കപ്പിന്റെ കാര്യത്തിലും ശ്രദ്ധിക്കണം

സ്ത്രീകളില്‍ നല്ലൊരു വിഭാഗം ആളുകളും മേക്കപ്പ് ഉപയോഗിക്കുന്നതാണ്. എന്നാല്‍ കണ്ണുകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കണ്ണുകളില്‍ ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കണ്ണിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും അണുബാധ പോലുള്ളവയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

സ്വയം ചികിത്സ

സ്വയം ചികിത്സ

പലപ്പോഴും പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി പലരും സ്വയം ചികിത്സയിലേക്ക് തിരിയുന്നുണ്ട്. എന്നാല്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നതാണ്. കാരണം നമ്മള്‍ ഉപയോഗിക്കുന്ന സ്വയം ചികിത്സാ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കാരണം ഇത് കൃത്യമല്ലാതെ ഉപയോഗിക്കുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും കണ്ണിന് അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അപകടകരമായിരിക്കും എന്നത് നിസ്സാരമല്ല.

കണ്ണട ധരിക്കാത്തത്

കണ്ണട ധരിക്കാത്തത്

നിങ്ങള്‍ക്ക് കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കേണ്ട പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് 100% അള്‍ട്രാവയലറ്റ് പരിരക്ഷയുള്ള സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നീന്തുമ്പോള്‍ ക്ലോറിന്‍ വെള്ളത്തിലാണെങ്കില്‍ അതില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ജോലി ചെയ്യുമ്പോള്‍ വെല്‍ഡിംഗ് മെഷീനുകള്‍, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കണ്ണിനെ സംരക്ഷിക്കുന്ന തരത്തിലുള്ള ഗ്ലാസ്സുകള്‍ എല്ലാം ഉപയോഗിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണിന്റെ ആരോഗ്യത്തിന് നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് കണ്ണിന്റെ ആരോഗ്യം. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കില്‍ നിസ്സാരമായി വെക്കാതെ നമുക്ക് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വര്‍ഷത്തില്‍ ഒരു തവണ നേത്ര പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. പ്രായമാവുമ്പോള്‍ കാഴ്ചയില്‍ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതും വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്.

ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍

ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

English summary

Common Habits That Can Ruin Your Eye Health In Malayalam

Here in this article we are sharing some common habits that can ruin your eye health in malayalam. Take a look.
Story first published: Thursday, April 7, 2022, 14:28 [IST]
X
Desktop Bottom Promotion