For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ അര്‍ദ്ധചന്ദ്രനു നിറവ്യത്യാസം അപകടം

നഖത്തിലെ അര്‍ദ്ധചന്ദ്രനു നിറവ്യത്യാസം അപകടം

|

നമ്മുടെ കൈ നഖത്തില്‍ അര്‍ദ്ധചന്ദ്രാകൃതിയുണ്ടാകുന്നതു സാധാരണയാണ്. നഖത്തിനു കീഴെയായി നഖം തൊലിയോട് ചേരുന്ന ഭാഗത്താണ് ഇതു കാണാറുള്ളത്.

ലുണൂല എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നല്ല തെളിച്ചത്തോടെ മിക്കവാറും പേരുടെ തള്ളവിരലിലാണ് കാണപ്പെടുക.

സാധാരണ ഗതിയില്‍ വെള്ള നിറത്തില്‍ തന്നെയാണ് ഇത് കാണപ്പെടുക. ഇതാണ് ആരോഗ്യകരമായ നിറവും. ചിലപ്പോള്‍ പല നിറങ്ങളില്‍ ഇതു കാണപ്പെടും. ഇതിനുണ്ടാകുന്ന നിറ വ്യത്യാസം ചില ആരോഗ്യസൂചനകളാണെന്നു വേണം, പറയുവാന്‍.

ഏതെല്ലാം വിധത്തിലെ ആരോഗ്യസൂചനകളാണ് നഖത്തിന്റെ ഈ ഭാഗത്തെ നിറവ്യത്യാസം നല്‍കുന്നതെന്നറിയൂ.

ല്യുണൂലയുടെ നിറം ഇളം നീലയെങ്കില്‍

ല്യുണൂലയുടെ നിറം ഇളം നീലയെങ്കില്‍

നഖത്തിലെ ഈ ല്യുണൂലയുടെ നിറം ഇളം നീലയെങ്കില്‍ ഇത് പ്രമേഹ സൂചനയാണ്. പ്രമേഹമുള്ളവരില്‍ ഇത് ഈ നിറത്തില്‍ കാണപ്പെടുവാന്‍ സാധ്യതയുണ്ട്.

ചുവന്ന നിറത്തിലെങ്കില്‍

ചുവന്ന നിറത്തിലെങ്കില്‍

കയ്യിലെ ഈ അര്‍ദ്ധചന്ദ്രാകൃതി ചുവന്ന നിറത്തിലെങ്കില്‍ ഇത് ഹൃദയ പ്രശ്‌നങ്ങളുടെ സൂചനയായി എടുക്കാം. ഹൃദയ പ്രശ്‌നങ്ങളുള്ളവരില്‍ ഇത് ചുവന്ന നിറത്തിലാകും കാണപ്പെടുക.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി സംബന്ധമായ അസുഖങ്ങളുള്ളവരില്‍ ല്യുണൂലയുടെ നിറം ബ്രൗണായി കാണപ്പെടും. കിഡ്‌നി ഫെയിലിയര്‍ തുടങ്ങിയ കണ്ടീഷനുകളുടെ സൂചന കൂടിയാണ് ഈ മൂണ്‍ അഥവാ അര്‍ദ്ധചന്ദ്രാകൃതിയിലെ ബ്രൗണ്‍ നിറം.

യെല്ലോ നെയില്‍ സിന്‍ഡ്രോം

യെല്ലോ നെയില്‍ സിന്‍ഡ്രോം

യെല്ലോ നെയില്‍ സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. ഇത് വളരെ ചുരുക്കും മാത്രം കണ്ടു വരുന്ന ഒരു അവസ്ഥയാണ്. ഇത് ലംഗ്‌സ്, ശ്വാസകോശം എന്നിവയേയും ബാധിച്ചേക്കാം. അല്‍പം പ്രായമായവരിലാണ് ഇതു കാണപ്പെടുന്നത്. ജനിതികമായ അവസ്ഥകള്‍ ഈ രോഗത്തിനു കാരണാകാറുണ്ട്. ഇതിന്റെ ലക്ഷണം നഖങ്ങളുടെ, ല്യുണൂല ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ മഞ്ഞ നിറമാണ്. മുഴുവന്‍ നഖവും ഈ നിറമാകും.

സില്‍വര്‍ പോയ്‌സനിംഗ്

സില്‍വര്‍ പോയ്‌സനിംഗ്

സില്‍വര്‍ പോയ്‌സനിംഗ് എന്ന അവസ്ഥ ല്യുണൂലയില്‍ ബ്ലൂ ഗ്രേ അതായത് നീല കലര്‍ന്ന ചാര നിറത്തിനു കാരണമാകുന്ന ഒന്നാണ്. ശരീരത്തില്‍ സില്‍വര്‍ അംശം കൂടുന്നതാണ് ഇതിനു കാരണമാകുന്നത്. ഇൗ രോഗ സൂചന ഈ നിറത്തില്‍ ല്യുണൂലയില്‍ പ്രത്യക്ഷപ്പെടുന്നു.

നഖത്തില്‍ ഈ പ്രത്യേക ഭാഗം

നഖത്തില്‍ ഈ പ്രത്യേക ഭാഗം

നഖത്തില്‍ ഈ പ്രത്യേക ഭാഗം, അതായത് ല്യുണൂല കാണപ്പെടാത്തത് ആരോഗ്യകരമായി നല്ല സൂചനയല്ല, നല്‍കുന്നത്. അനീമിയയുളളവരിലും ദഹനേന്ദ്രിയാരോഗ്യം നല്ലതെല്ലെങ്കിലുമെല്ലാം ഇതുണ്ടാകാം.

English summary

Color Change Of Half Moon Shape In Nails Indicates

Color Change Of Half Moon Shape In Nails Indicates, Read more to know about,
X
Desktop Bottom Promotion