Just In
Don't Miss
- Finance
വീണ്ടെടുക്കൽ വേഗത്തിലാക്കി ചൈന, 2020 ൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 2.3% വളർച്ചയിൽ
- Sports
സാധാരണ ജോലിയില്‍ നിന്ന് സൂപ്പര്‍ ക്രിക്കറ്റ് താരത്തിലേക്ക്; അറിയാം ആ അഞ്ച് പ്രമുഖരെ
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Automobiles
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോളറയുടെ ലക്ഷണങ്ങളും പ്രതിരോധവും ഇങ്ങനെ
കോളറ എന്ന രോഗത്തെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും കോളറ പോലുള്ള അസുഖങ്ങളുടെ ലക്ഷണങ്ങൾ, എങ്ങനെ പ്രതിരോധിക്കണം, എന്തൊക്കെ ചികിത്സാ മാര്‍ഗ്ഗങ്ങൾ എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. പ്രായഭേദമന്യേ എല്ലാവരേയും പിടികൂടുന്ന ഒന്നാണ് കോളറ. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് പോലെ ശ്രദ്ധിച്ച് വ്യക്തിശുചിത്വം പാലിച്ചാൽ ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. സാധാരണ നിലയിൽ വയറിളക്കത്തിന്‍റെ ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് 10 ശതമാനം പേരിൽ രോഗം തീവ്രമാവുകയും പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.
ജിമ്മിൽ പോയി വിയർക്കാതെ കുടവയറിന് പരിഹാരം മസ്സാജ്
ജലജന്യ രോഗമാണ് കോളറ. അതുകൊണ്ട് തന്നെ കുടിക്കുന്ന വെള്ളം പോലും വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ചെറുകുടലിനെയാണ് ഇത് ബാധിക്കുന്നത്. ഛർദ്ദിയും വയറിളക്കവുമാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങൾ. മലശോധന വെള്ളം പോലെയായിരിക്കുന്നത് തീവ്രമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങൾ, എന്തൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ എന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങൾ
ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം പലരും അവഗണിച്ച് വിടുന്ന ഒന്നാണ് ഇത്തരം ലക്ഷണങ്ങള്‍. അതുകൊണ്ട് ശരീരത്തിലുണ്ടാവുന്ന അനാരോഗ്യകരമായ ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം. രോഗബാധിതനായ വ്യക്തിയുടെ മലം വെള്ളം പോലെയായിരിക്കും ഇത് കൂടാതെ പനിയോടു കൂടിയ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. വയറിളക്കത്തോടൊപ്പം, ഛർദ്ദി, നിർജ്ജലീകരണം എന്നിവയെല്ലാം ശരീരത്തിൽ നടക്കുന്നുണ്ട്. ഇതിന് കൃത്യസമയത്ത് ചികിത്സയാണ് അത്യാവശ്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങൾ
കോളറ ബാധിച്ച് കഴിഞ്ഞാൽ പ്രായഭേദമന്യേ എല്ലാവരിലും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ഗുരുതരമാവുന്നതിന് മുൻപ് രോഗത്തെ ചികിത്സിച്ച് മാറ്റാവുന്നതാണ്. വയറിളക്കം തന്നെയാണ് ആദ്യ ലക്ഷണം. ശക്തിയായി വയറിളക്കവും തുടർന്ന് അതിനോടൊപ്പം തന്നെ ഛര്‍ദ്ദിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ രോഗിയുടെ ശരീരത്തിൽ നിന്ന് ജലാംശങ്ങൾ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്‍റെ ഫലമായി പെട്ടെന്ന് തന്നെ മരണത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത ഉണ്ട്.

ലക്ഷണങ്ങൾ
നിർജ്ജലീകരണം പലപ്പോഴും രോഗികളിൽ കണ്ണുകൾ കുഴിയില്‍ ആവുന്നതിനും, കവിൾ ഒട്ടുന്നതിനും, തൊലി ചുളിയുന്നതിനും ഇതിനെത്തുടർന്ന് ശരീരത്തിന്‍റെ താപനില വളരെയധികം കുറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോൾ സ്വാഭാവികമായി ശരീരത്തിൽ പല വിധത്തിലുള്ള പ്രതിപ്രവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിലൂടെ കിഡ്നികളുടെ പ്രവർത്തനം തകരാറിലാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുകളിൽ പറഞ്ഞ തരത്തിലുള്ള ലക്ഷണങ്ങൾ വിട്ടു മാറാതെ നിന്നാൽ ഒട്ടും താമസിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും ഗുരുതരാവസ്ഥയിലേക്കും നയിക്കുന്നുണ്ട്. ചികിത്സ ലഭിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് മരണം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തൊക്കെയാണ് നിങ്ങളിൽ കോളറ കണ്ടെത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ശുദ്ധജലം ലഭ്യമാവാത്ത അവസ്ഥയിലോ, അല്ലെങ്കില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലോ ആണ് പലപ്പോഴും ഇത്തരം അവസ്ഥകൾ പെട്ടെന്ന് പടർന്ന് പിടിക്കുന്നതിനുള്ള സാധ്യത. ശുദ്ധജലം സാധ്യമല്ലാത്ത അവസരങ്ങളിൽ ക്ലോറിനേഷൻ ചെയ്ത വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ബക്കറ്റിൽ പിടിച്ച് വെക്കുന്ന വെള്ളം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ക്ലോറിന്‍ ഗുളികകൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസേന കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മലവിസർജനം കക്കൂസുകളിൽ മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കുളങ്ങൾക്ക് അടുത്തോ, പുഴകളുടെയോ അടുത്തോ തോടുകളിലോ മല വിസർജനം നടത്തരുത്. ഇതെല്ലാം കോളറ പെട്ടെന്ന് പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധ വളരെ അത്യാവശ്യമാണ്. മലമൂത്ര വിസർജനം നടത്തിയ ശേഷം കൈകൾ നല്ലതു പോലെ സോപ്പിട്ട് 20 സെക്കന്‍റ് എങ്കിലും കഴുകാൻ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. തുറന്ന് വെച്ചിരിക്കുന്നതും പഴകിയതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ഇത് കൂടാതെ പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ എന്നിവയെല്ലാം കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. നല്ലതു പോലെ വൃത്തിയാക്കിയതിന് ശേഷം മാത്രം ഇതെല്ലാം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ ഭക്ഷണങ്ങൾ നല്ലതുപോലെ വേവിച്ച് ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.