Just In
- 52 min ago
പാദങ്ങള്‍ വിനാഗിരിയില്‍ 10 മിനിറ്റ് മുക്കി വെക്കൂ: സര്‍വ്വാംഗം ഗുണം ലഭിക്കുന്നു
- 1 hr ago
മനസ്സിന് ആരോഗ്യവും സന്തോഷവും നല്‍കാം; ഈ 8 കാര്യങ്ങള്‍ ദിനവും പിന്തുടരൂ
- 3 hrs ago
ഭഗവാന് വിഷ്ണു അനുഗ്രഹം ചൊരിയും ഷഡ്തില ഏകാദശി; ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍
- 3 hrs ago
വേദജ്യോതിഷ പ്രകാരം ശനിയും വ്യാഴവും അതിഗംഭീര രാജയോഗം നല്‍കും മൂന്ന് രാശി
Don't Miss
- News
ഹെലികോപ്റ്റർ അപകടം; യുക്രൈൻ ആഭ്യന്തര മന്ത്രി അടക്കം 15 പേർ കൊല്ലപ്പെട്ടു
- Sports
IND vs NZ: എസ്ആര്‍എച്ചിന്റെ തട്ടകം, എന്നിട്ടും ഉമ്രാനില്ല! ഇതു നാണക്കേട്, ആഞ്ഞടിച്ച് ഫാന്‍സ്
- Technology
ബിഎസ്എൻഎൽ നന്നാകുമോ? ഇച്ചിരി തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് ഇത്രയും കൊടുത്താൽ..
- Automobiles
ഇനി ബെൻ്റ്ലിയുടെ വിളയാട്ടം ജനുവരി മുതൽ; ആഢംബരത്തിൻ്റെ അവസാനവാക്ക്
- Movies
ആലിയ ഭട്ട് വീണ്ടും ഗര്‍ഭിണിയായോ? സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാന്‍ പറഞ്ഞ് താരസുന്ദരി
- Finance
കയ്യിലുള്ള 5 ലക്ഷം 1-2 വർഷത്തേക്ക് എവിടെ നിക്ഷേപിക്കും; 8% വരെ പലിശ നൽകുന്ന സ്ഥിര നിക്ഷേപം നോക്കാം
- Travel
ട്രെയിൻ കിട്ടിയില്ലേ.. അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാമോ? റെയിൽവേ പറയുന്നതിങ്ങനെ
കാലിലേക്കുള്ള രക്തയോട്ടം നിലച്ചാല്‍ അപകടം: നീരും നിറം മാറ്റവും ശ്രദ്ധിക്കണം
കാലിലേക്കുള്ള രക്തയോട്ടം നിന്നു പോവുന്നത് അല്പം അപകടകരമായ ഒരു കാര്യം തന്നെയാണ്. പലരും ഇതിനെ നിസ്സാരമാക്കി വിടുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കാം. ഇതിനെയാണ് പെരിഫറല്‍ വാസ്കുലര്‍ ഡിസീസ് എന്ന് പറയുന്നത്. ഇത് രക്തചംക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഒരു രോഗമാണ്. ഹൃദയത്തിനും തലച്ചോറിനും പുറത്തുള്ള രക്തക്കുഴലുകള്‍ ഇടുങ്ങിയതാവുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ധമനികളിലുും സിരകളിലും ഏത് സമയത്തും സംഭവിക്കാം. പ്രത്യേകിച്ച് കാലുകളില്‍. വ്യായാമം ചെയ്യുമ്പോഴും അത് കഴിഞ്ഞ വിശ്രമിക്കുമ്പോഴും ഇതേ അപകടം പലരും നേരിടുന്നു.
എന്നാല്‍ കാലുകളില്‍ രക്തയോട്ടം നിലക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് മുന്‍പ് അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എത്ര സമയത്തിനുള്ളില്‍ ഇതിന് ചികിത്സ തേടണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എവിടെയാണ് അപകടം എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

എന്തുകൊണ്ട് രക്തചംക്രമണം പ്രധാനപ്പെട്ടത്?
രക്തചംക്രമണം എന്നത് ശരീരത്തിലെ ഒരു പ്രധാന പ്രവര്‍ത്തനമാണ്. തുടര്‍ച്ചയായി ഇത് നടക്കുന്നതിലൂടെ മാത്രമേ ശരീരത്തിലേക്ക് എല്ലാ അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും ലഭിക്കുകയുള്ളൂയ എന്നാല്‍ പാദങ്ങള്‍ പോലുള്ള അവയവങ്ങളിലേക്ക് രക്തചംക്രമണം കുറയുമ്പോള്‍ ശരീരം ചില അപകടകരമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവയെക്കുറിച്ച് നമുക്ക് നോക്കാം.

പ്രമേഹം
പ്രമേഹമുള്ളവരില്‍ കാലുകളില്‍ രക്തചംക്രമണം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ നടക്കുമ്പോള്‍ വേദന ഉണ്ടാവുന്നതാണ് ആദ്യം കാണുന്ന ലക്ഷണം. പലപ്പോഴും ഇത് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം രക്തചംക്രമണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത് നിങ്ങളില്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗാംഗ്രീന്‍ അതായത് അംഗവിച്ഛേദനം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് പ്രമേഹമുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടക്കിടെ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം.

ആത്രോക്ലറോസിസ്
രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ധമനികളുടെ ഭിത്തികളില്‍ കൊളസ്ട്രോള്‍, കൊഴുപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവ അടിഞ്ഞുകൂടുന്നതാണ് ആത്രോക്ലറോസിസ് എന്ന് പറയുന്നത്. ഇത്തരം തടസ്സങ്ങള്‍ പിന്നീട് ധമനികളെ കടുപ്പമുള്ളതും ഇടുങ്ങിയതുമാക്കി മാറ്റുന്നു. ഇത് പെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ പെരിഫറല്‍ ആര്‍ട്ടറി രോഗത്തിലേക്ക് നയിക്കുന്നു. ആത്രോക്ലറോസിസ് ലക്ഷണങ്ങള്‍ പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസിന്റെ ലക്ഷണങ്ങള്‍ക്ക് സമാനമായിരിക്കും. എന്നാല്‍ രോഗാവസ്ഥ തുടക്കത്തിലെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവില്ല.

പെരിഫറല്‍ ആര്‍ട്ടറി രോഗം
പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നത് ധമനികളുടെ ഭിത്തികളില്‍ മുകളില്‍ പറഞ്ഞതുപോലെ പ്ലാക്ക് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ്. രക്തത്തില്‍ അധികമായി ഉണ്ടാവുന്ന കൊളസ്ട്രോളും കാല്‍സ്യവും അടിഞ്ഞ് കൂടുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഈ അവസ്ഥ പാദങ്ങളിലെ ധമനികളും സിരകളും ഇടുങ്ങിയതാക്കുകയും ഇവയിലൂടെ ചംക്രമണം നടത്തുന്ന രക്തത്തിന്റെ അളവിനെ കുറക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളുടടെ മരണത്തിലേക്ക് എത്തുന്നു. പെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യത വരെ ഉണ്ട്.

ഡീപ് വെയിന്‍ ത്രോംബോസിസ് (DVT)
സിരകളില്‍ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മോശം രക്തചംക്രമണ അവസ്ഥയാണ് ഡീപ് വെയിന്‍ ത്രോമ്പോസിസ്. ഈ അവസ്ഥ പാദങ്ങളില്‍ വേദനയ്ക്കും നിറവ്യത്യാസത്തിനും ഇടയാക്കും. നിങ്ങള്‍ ഇടക്കിടക്ക് അസ്വസ്ഥത മൂലം ഡോക്ടറെ കാണുന്ന വ്യക്തിയാണെങ്കില്‍ ഈ കാര്യങ്ങളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇത്തരം അവസ്ഥകള്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ പള്‍മണറി എംബോളിസം, സ്ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

അമിതവണ്ണവും ഗര്‍ഭധാരണവും
ഗര്‍ഭിണികളില്‍ കാലില്‍ നീര് ഉണ്ടാവുന്നത് സാധാരണമാണ്. അതുപോലെ തന്നെയാണ് അമിതവണ്ണമുള്ളവരിലും. അവരുടെ ശരീരഭാരത്തെ കാലിന് താങ്ങാന്‍ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് കാലിലെ രക്തചംക്രമണത്തില്‍ മാറ്റം വരുന്നത്. ഇത് അല്പം ശ്രദ്ധിക്കേണ്ട അവസ്ഥാണ്. എന്നാല്‍ പ്രസവ ശേഷം ഇത് സ്ത്രീകളില്‍ നിന്ന് മാറുന്നു. പക്ഷേ അമിതവണ്ണമുള്ളവര്‍ ഇതിനെ ഗൈരവമായി എടുക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ അപകടമുണ്ടാക്കാം. കാരണം അമിതവണ്ണം ഹൃദയത്തില്‍ നിന്ന് പാദങ്ങളിലേക്കുള്ള രക്തം കാര്യക്ഷമമായി പമ്പ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമായി പലപ്പോഴും രക്തം കട്ടപിടിക്കല്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

വെരിക്കോസ് വെയിന്‍
വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകള്‍ ഉള്ളവരിലും ഈ പ്രശ്നം വര്‍ദ്ധിക്കുന്നു. കാരണം ഇവരില്‍ സിരകള്‍ പലപ്പോഴും വീര്‍ത്തോ അല്ലെങ്കില്‍ നിറവ്യത്യാസത്തിലോ കാണപ്പെടാം. ഈ അവസ്ഥയില്‍ പാരമ്പര്യമായി പോലും രോഗാവസ്ഥകള്‍ ഉണ്ടാവാം. മോശം രക്തചംക്രമണത്തിലേക്ക് നയിക്കുന്ന വാള്‍വ് തകരാറുകളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ഉടന്‍ ചികിത്സ വേണ്ട അവസ്ഥയാണ് വെരിക്കോസ് വെയിന്‍.
ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍
കാലില്‍
നീരോ:
ഹൃദയവും
വൃക്കയും
പണിമുടക്കിലേക്ക്