For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് സാധ്യത കുറവ്: പഠനം

|

ഇന്ന് നടന്‍ പ്രിഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ അവസ്ഥയില്‍ നമ്മള്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 10 മാസത്തോളമായി. എന്നാല്‍ ഓരോരുത്തരുടേയും പ്രായം, ആരോഗ്യ നില, ജീവിത രീതി എന്നിവയെ ആശ്രയിച്ച് ഇതെല്ലാം വ്യത്യാസപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ COVID-19 അവസ്ഥയുടെ സാധ്യതയും നിങ്ങളുടെ രക്തഗ്രൂപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വളരെയധികം വെല്ലുവിളികളിലൂടെ കടന്നു പോയാല്‍ മാത്രമേ കൊവിഡ് എന്ന മഹാമാരിയെ നമുക്ക് തുരത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതില്‍ തെറ്റായ വിവരങ്ങള്‍ ഏതാണെന്നും മോശമായത് ഏതാണെന്നും നമുക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

 കൊവിഡ് 19: ഓരോ നിമിഷവും വേണം അതീവജാഗ്രത കാരണം കൊവിഡ് 19: ഓരോ നിമിഷവും വേണം അതീവജാഗ്രത കാരണം

വാസ്തവത്തില്‍, അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങള്‍ ചില രക്തഗ്രൂപ്പുകള്‍ക്ക് അണുബാധയ്ക്കും അസുഖത്തിനും സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇവരില്‍ കൊവിഡ് ബാധിച്ചാല്‍ അത് അത്ര തീവ്രമാവുന്നതിനുള്ള സാധ്യതയില്ല എന്നുമാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

 പഠനങ്ങള്‍ പറയുന്നത്

പഠനങ്ങള്‍ പറയുന്നത്

രക്തഗ്രൂപ്പും COVID തീവ്രതയും തമ്മിലുള്ള വ്യക്തമായ ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ടൈപ്പ് എ' രക്തഗ്രൂപ്പിന് കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രൂപ്പ് എ കോവിഡ് -19 ന്റെ ഗുരുതരമായ ലക്ഷണങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് അവസാനം ചൈനയില്‍ നടത്തിയ പഠനത്തില്‍ ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ഗവേഷണങ്ങളിലൊന്ന് പുറത്തുവന്നിട്ടുണ്ട്. ഇതിലാണ് ഇത് പറയുന്നത്.

രക്തഗ്രൂപ്പ് എങ്ങനെ കൊവിഡിനെ ബാധിക്കുന്നു

രക്തഗ്രൂപ്പ് എങ്ങനെ കൊവിഡിനെ ബാധിക്കുന്നു

ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനം, ബ്ലഡ് അഡ്വാന്‍സസ് രോഗത്തിന്റെ തീവ്രതയും ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധവും COVID പോസിറ്റീവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. COVID-19 നായി പരിശോധിച്ച 7400 വ്യക്തികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ആശുപത്രിയില്‍ പ്രവേശിച്ച കൊവിഡ് രോഗികളില്‍ ഒ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്ക് അണുബാധയുടെ സാധ്യതയും അവയവങ്ങളുടെ സങ്കീര്‍ണതയും കുറവാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. രക്തത്തിലെ എ അല്ലെങ്കില്‍ എബി ഉള്ളവരില്‍ തീവ്രതയും ഉയര്‍ന്ന അണുബാധയും ഉയര്‍ന്ന തോതിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒ രക്തഗ്രൂപ്പ് ഉള്ളവരില്‍

ഒ രക്തഗ്രൂപ്പ് ഉള്ളവരില്‍

ഒ രക്തഗ്രൂപ്പ് ഉള്ളവരില്‍ വെറും 38%ത്തിന് മാത്രമേ കൊവിഡഡ് ബാധിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തി. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് എ, എബി രക്തഗ്രൂപ്പുകാരെയാണ് എന്നാണ് പറയുന്നത്. ഒ ബി രക്തഗ്രൂപ്പുകാര്‍ക്ക് രോഗസാധ്യത വളരെ കുറവാണെന്നും മറ്റുള്ളവരേക്കാള്‍ 4,5 ദിവസം ഇവര്‍ ആശുപത്രിയില്‍ കിടക്കേണ്ടതായി വന്നു എന്നുമാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇത് വരെ വെളിവായിട്ടില്ല. ഇപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്താന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.

സ്‌പെയിനിലെ പഠനം

സ്‌പെയിനിലെ പഠനം

സ്പെയിനില്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായി രോഗികളായ 1900 COVID പോസിറ്റീവ് രോഗികളേയും 2000 ആരോഗ്യമുള്ള രോഗികളുമായി താരതമ്യം ചെയ്യുന്നു. അവിടെ വീണ്ടും, എല്ലാ രക്തഗ്രൂപ്പുകളേയും പരിശോധിച്ചപ്പോള്‍ O രക്തഗ്രൂപ്പുകാര്‍ (പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ്) എല്ലാവരിലും ഏറ്റവും സുരക്ഷിതമാണെന്ന് കണ്ടെത്തി. മറ്റ് അണുബാധകള്‍ക്കും സമാനമായ അണുബാധ നിരക്ക് ഉണ്ടായിരുന്നു. വൈറസ് ബാധിച്ചവര്‍ക്ക് ടൈപ്പ് എ 38 ശതമാനവും ടൈപ്പ് ബി 26 ശതമാനവും എബി ടൈപ്പ് 10 ശതമാനവും ടൈപ്പ് ഒ 25 ശതമാനവുമാണ്.

പഠനത്തിന്റെ പ്രാധാന്യം

പഠനത്തിന്റെ പ്രാധാന്യം

COVID-19 എങ്ങനെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കൃത്യമായ പ്രവചനം ഇപ്പോഴും ഇല്ലെങ്കിലും, വലിയ തോതില്‍ നടത്തിയ ഇതുപോലുള്ള പഠനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പ്രാധാന്യം ലഭിക്കുമെന്ന് തന്നെയാണ് ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നത്. കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. ഇതുപോലുള്ള ഗവേഷണങ്ങള്‍ക്ക് രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍, COVID ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്താനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

രക്തഗ്രൂപ്പും രോഗങ്ങളും

രക്തഗ്രൂപ്പും രോഗങ്ങളും

ചില പ്രേത്യക വിഭാഗക്കാരായ രക്തഗ്രൂപ്പുകാരെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയുണ്ട്. ഒരു പ്രത്യേക രക്ത ഗ്രൂപ്പ് അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ചില രക്തഗ്രൂപ്പുകാരില്‍ ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന രീതിയിലും വ്യത്യസ്ത രക്തഗ്രൂപ്പ് വ്യത്യാസമുണ്ടാക്കുമെന്നും രക്തചംക്രമണവ്യൂഹത്തെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നു. കുടല്‍ രോഗങ്ങളിലും വ്യത്യസ്ത രക്തഗ്രൂപ്പുകളിലും സമാനമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഫിസിയോളജിക്കല്‍ ക്രമീകരണങ്ങളിലും വൈറല്‍ പാറ്റേണുകളിലും രക്തഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്ന് എപ്പിഡിയോമോളിജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

ഒ രക്തഗ്രൂപ്പുകാര്‍ ശ്രദ്ധിക്കാന്‍

ഒ രക്തഗ്രൂപ്പുകാര്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ ഒരിക്കലും ഒ രക്തഗ്രൂപ്പുകാര്‍ രോഗത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് രക്തഗ്രൂപ്പ് എ അല്ലെങ്കില്‍ എബി ഉള്ളവരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പഠനങ്ങള്‍ അവലോകനം നടത്തുകയാണെങ്കില്‍ പോലും നമ്മളില്‍ ഒരാള്‍ പോലും രോഗത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കാതിരിക്കരുത്. നമ്മള്‍ കാണിക്കുന്ന അലംഭാവം പലപ്പോഴും മറ്റുള്ളവരെക്കൂടി അപകടത്തിലാക്കുകയാണ് എന്ന കാര്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. എന്നാല്‍ രക്തഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തുന്നതിനേക്കാള്‍ കൊവിഡ് ബാധിക്കുന്നതില്‍ പ്രായം, മറ്റ് രോഗാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് പറയാതെ വയ്യ. അതിന് പ്രതിരോധം തീര്‍ക്കുന്നതിന് ശുചിത്വവല്‍ക്കരണം, അണുവിമുക്തമാക്കല്‍, സാമൂഹിക അകലം എന്നിവ എപ്പോഴും പാലിക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

Blood Type O Least Vulnerable to COVID, A and AB at Most Risk: Study

Here in this article we are discussing about Blood Type O Least Vulnerable to COVID, a and Ab at Most Risk: Study. Take a look.
X
Desktop Bottom Promotion