For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: രോഗപ്രതിരോധം ശക്തമാക്കാന്‍ ഈ സപ്ലിമെന്റുകള്

|

ആരോഗ്യ സംരക്ഷണം എപ്പോഴും ആരോഗ്യമുള്ള ശരീരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ വൈകുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന രോഗപ്രതിരോധം കുറവാണ് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത്രക്കും പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഇത് ഉണ്ടാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് കൊറോണവൈറസ് എന്ന ഭീകരന്‍ ഗുരുതരമാവുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്.

Best Supplements To Boost Your Immune System

 വായുവിലൂടെ പകരുമോ കൊറോണവൈറസ്; സത്യം ഇതാണ് വായുവിലൂടെ പകരുമോ കൊറോണവൈറസ്; സത്യം ഇതാണ്

കൊറോണവൈറസ് എന്ന ഭീകരനെ നേരിടുന്നതിന് വേണ്ടി നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ്. അതിലുപരി അത് നിങ്ങളുടെ ആരോഗ്യത്തിനും കൂടെയുള്ളവരുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ അതിന് വേണ്ടി ഭക്ഷണത്തോടൊപ്പം ചില സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ സപ്ലിമെന്റുകള്‍ ശീലമാക്കാം എന്ന് നമുക്ക് നോക്കാം.

 എന്തുകൊണ്ട് സപ്ലിമെന്റുകള്‍

എന്തുകൊണ്ട് സപ്ലിമെന്റുകള്‍

എന്തുകൊണ്ട് സപ്ലിമെന്റുകള്‍ എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ശരീരത്തെ വളരെയധികം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് അറിയേണ്ടത്. കൊറോണവൈറസ് ബാധയും രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ് അല്‍പം കൂടുതല്‍ വലക്കുന്നത്. രോഗം ഗുരുതരമാവുക എന്നുള്ളതിനേക്കാള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗത്തെ ഇല്ലാതാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 എന്തുകൊണ്ട് ശരീരം ദുര്‍ബലമാവുന്നു?

എന്തുകൊണ്ട് ശരീരം ദുര്‍ബലമാവുന്നു?

വൈറസുകള്‍, വിഷവസ്തുക്കള്‍, ബാക്ടീരിയകള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗകാരികള്‍ ആക്രമിക്കുന്നതിനെതിരെ നിങ്ങളുടെ ശരീരത്തെ പ്രതിരോധിക്കാന്‍ ശക്തമായ രോഗപ്രതിരോധ ശേഷി സഹായിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക് വിധേയമാകുന്നത് തടയാന്‍ സാമൂഹിക അകലവും ശരിയായ ശുചിത്വ രീതികളും സഹായിക്കും. അതേസമയം, രോഗങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നതിന് നിങ്ങള്‍ ശക്തമായ രോഗപ്രതിരോധ ശേഷിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ചില സപ്ലിമെന്റുകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് ഈ പോഷകം അഥവാ സപ്ലിമെന്റ് വളരെയധികം അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി വെളുത്ത രക്താണുക്കളെ വര്‍ദ്ധിപ്പിക്കുകയും ഇത് ശരീരത്തിന്റെ തളര്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി അളവ് കുറയുന്നതിന്റെ ഫലമായി ജലദോഷപ്പനി, അലര്‍ജി ആസ്ത്മ എന്നിവയുള്‍പ്പെടെയുള്ളവയും ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി ബാധിച്ചവരില്‍ ആന്റിവൈറല്‍ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്.

സിങ്ക്

സിങ്ക്

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സിങ്ക് വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറക്കുന്നതിനും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്റെ കുറവ് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ന്യുമോണിയ ഉള്‍പ്പെടെയുള്ള അണുബാധയ്ക്കും രോഗത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രായമായ മിക്കരിലും ഈ പോഷകത്തിന്റെ അളവ് വളരെയധികം കുറവാണ്. ജലദോഷം പോലുള്ളവയില്‍ നിന്നും ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാനും അണുബാധ ഇല്ലാതാക്കുന്നതിനും സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സപ്ലിമെന്റ് തന്നെയാണ്. ഇത് വിവിധ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഇത് പ്രധാനമാണ്. വിറ്റാമിന്‍ സി ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു, ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ജലദോഷം ഉള്‍പ്പെടെയുള്ളവക്കും ശ്വാസകോശ അണുബാധ കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.

English summary

Best Supplements To Boost Your Immune System

Here in this article we are discussing about the best supplements to boost your immune system. Take a look.
X
Desktop Bottom Promotion