For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധശേഷിക്ക് പ്രോബയോട്ടിക് കഴിക്കാം

|

രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുക എന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ കൊവിഡ് എന്ന മഹാമാരി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വളരെയധികം കുറക്കുകയാണ് ചെയ്തത് എന്ന് നമുക്കറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും നെട്ടോട്ടമോടുന്നത്. എന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ 70% നിങ്ങളുടെ കുടലിലാണ് വസിക്കുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നുണ്ട്.

Best probiotics to boost immune

നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ കുടലില്‍ വസിക്കുന്ന ബാക്ടീരിയകള്‍ ദഹന നാളത്തില്‍ വസിക്കുകയും ഭക്ഷണം ദഹിപ്പിക്കുന്നതിനും വിറ്റാമിനുകള്‍ സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ജലദോഷത്തിന്റെയും പനിയുടെയും കാലഘട്ടത്തില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ജലദോഷത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെ പ്രോബയോട്ടിക്കുകളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

എന്താണ് പ്രോബയോട്ടിക്‌സ്?

എന്താണ് പ്രോബയോട്ടിക്‌സ്?

പ്രോബയോട്ടിക് എന്നാല്‍ പുളിപ്പിച്ച ഭക്ഷണങ്ങളെയാണ് പറയുന്നത്. ഈ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പുളിപ്പിച്ച ബാക്ടീരിയകളാണ് പ്രോബയോട്ടിക് എന്ന് പറയുന്നത്. ഇവ സാധാരണയായി നല്ല ബാക്ടീരിയകളാണ്. കുടല്‍ ബാക്ടീരിയകളാണ് ഇവ. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് പ്രോബയോട്ടിക് ഫുഡ് ശീലമാക്കാവുന്നതാണ്.

പ്രോബയോട്ടിക്‌സ് എങ്ങനെ സഹായിക്കും?

പ്രോബയോട്ടിക്‌സ് എങ്ങനെ സഹായിക്കും?

രോഗപ്രതിരോധ ശേഷിക്ക് വേണ്ടി പ്രോബയോട്ടിക് എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണ പുളിപ്പിച്ച ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രോബയോട്ടിക് അടങ്ങിയതാണ് എന്നതാണ് സത്യം. ആമാശയത്തിലെ ബാക്ടീരിയകള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത്തരം ബാക്ടീരിയകള്‍ പിത്തരസവും മികച്ചതാക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രോബയോട്ടിക് തൈര്, അതുപോലെ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

പ്രോബയോട്ടിക്‌സ് എങ്ങനെ സഹായിക്കും?

പ്രോബയോട്ടിക്‌സ് എങ്ങനെ സഹായിക്കും?

പ്രായമാവുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്. ഇത് നമ്മളെ വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിനെ സംരക്ഷിക്കുന്നുണ്ട്. ഇത് കൂടാതെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രോബയോട്ടിക് സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായ ദഹനനാളവും രോഗപ്രതിരോധ സംവിധാനവും നിലനിര്‍ത്തുന്നതിനും പ്രോബയോട്ടിക് സഹായിക്കുന്നുണ്ട്.

ഭക്ഷണങ്ങള്‍ ഏതൊക്കെ?

ഭക്ഷണങ്ങള്‍ ഏതൊക്കെ?

ഏതൊക്കെ ഭക്ഷ്യവസ്തുക്കളിലാണ് പ്രോബയോട്ടിക് അടങ്ങിയിട്ടുള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചില പച്ചക്കറികളും പാലും തൈരും എല്ലാം പ്രോബയോട്ടിക് അടങ്ങിയവയാണ്. ഇത് കൂടാതെ ചില പുളിപ്പിച്ച ഭക്ഷണങ്ങള്‍ ചില അച്ചാറുകള്‍ ചട്‌നി, ജാം, പപ്പായ, പുളിച്ച വെണ്ണ, കെഫീര്‍ എന്നിവയിലെല്ലാം പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില പുളിപ്പിച്ച പലവ്യഞ്ജനങ്ങള്‍, തേങ്ങാപ്പാല്‍ എന്നിവയില്‍ എല്ലാം പ്രോബയോട്ടിക് അടങ്ങിയിട്ടുള്ളതാണ്.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പ്രോബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇത് വിഷാദരോഗത്തിന് പരിഹാരം കാണുന്നതിനും മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. കുടലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് പോലെ തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സ്ത്രീകളില്‍ സ്വകാര്യഭാഗത്തുണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ഇത്രയുമാണ് പ്രോബയോട്ടിക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.

ഏത് കൂടിയ നടുവേദനക്കും പരിഹാരം കാണും യോഗാസനമുറകള്‍ഏത് കൂടിയ നടുവേദനക്കും പരിഹാരം കാണും യോഗാസനമുറകള്‍

ഹൃദയമിടിപ്പിന്റെ താളം തെറ്റുമ്പോള്‍: അറിയണം അപകടാവസ്ഥകള്‍ഹൃദയമിടിപ്പിന്റെ താളം തെറ്റുമ്പോള്‍: അറിയണം അപകടാവസ്ഥകള്‍

English summary

Best probiotics to boost immune system In Malayalam

Here in this article we are sharing the best probiotics to boost immune system in malayalam. Take a look.
Story first published: Thursday, June 16, 2022, 19:05 [IST]
X
Desktop Bottom Promotion