For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് ശരീരത്തിന് ചൂടും കരുത്തും നല്‍കും ഈ ചായ

|

ശൈത്യകാലത്ത് നമ്മുടെ ശരീരം ആരോഗ്യകരവും ശക്തവുമായി നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്! മിക്കവരും ശീതകാലം ഇഷ്ടപ്പെടുന്നു എന്നത് വസ്തുതയാണ്, പക്ഷേ ഈ സീസണ്‍ ഒരാളുടെ ആരോഗ്യത്തെയും ബാധിക്കും. മഞ്ഞുകാലത്ത് തൊണ്ടവേദന, ജലദോഷം, ചുമ, ശരീരവേദന എന്നിവ സാധാരണമാണ്. ശൈത്യകാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇത്തരം സീസണില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ചില ഹെര്‍ബല്‍ ചായകള്‍ നിങ്ങളെ സഹായിക്കും.

Most read: പ്രതിരോധശേഷിയും ആയുസ്സും കൂടും; ശൈത്യകാലത്ത് കാരറ്റ് കഴിച്ചാല്‍ ഗുണംMost read: പ്രതിരോധശേഷിയും ആയുസ്സും കൂടും; ശൈത്യകാലത്ത് കാരറ്റ് കഴിച്ചാല്‍ ഗുണം

മോശം ആരോഗ്യത്തിനെതിരായ പോരാട്ടത്തില്‍ ഹെര്‍ബല്‍ ടീയെ മികച്ച യോദ്ധാക്കളായി കണക്കാക്കപ്പെടുന്നു. ശീതകാലത്ത് ആരോഗ്യകരവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ചില ഹെര്‍ബല്‍ ടീകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കാന്‍ തീര്‍ച്ചയായും സഹായിക്കും.

മഞ്ഞള്‍ ചായ

മഞ്ഞള്‍ ചായ

മഞ്ഞള്‍ മിക്ക ഇന്ത്യന്‍ പാചകരീതികളിലും ഉപയോഗിക്കുന്നു. രോഗശാന്തി ഗുണങ്ങള്‍ കാരണം ഇത് ഔഷധത്തിനായും ഉപയോഗിക്കുന്നു. കുര്‍ക്കുമിന്‍ എന്ന സജീവ സംയുക്തം അതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ക്ക് നല്‍കുന്നു. ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കഴിയുന്ന ആന്റിഓക്സിഡന്റുകള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പനി, ജലദോഷം എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്. മഞ്ഞള്‍ ചായയില്‍ നാരങ്ങാനീരും തേനും ചേര്‍ക്കുന്നത് രുചി മെച്ചപ്പെടുത്തുക മാത്രമല്ല, അവശ്യ ഫൈറ്റോ ന്യൂട്രിയന്റുകളും വിറ്റാമിന്‍ സിയും ചേര്‍ക്കുകയും ചെയ്യും.

ചമോമൈല്‍ ടീ

ചമോമൈല്‍ ടീ

ചമോമൈല്‍ അതിന്റെ ശാന്തതയ്ക്ക് പേരുകേട്ടതാണ്. ഇത് ജലദോഷത്തെ ചികിത്സിക്കുന്നതിനും പേശിവലിവ് കുറയ്ക്കുന്നതിനും ആര്‍ത്തവ വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഉത്തമമാണ്. ഈ ചായയില്‍ ചാമസുലീന്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, വേദനസംഹാരി, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ഒരു ആരോമാറ്റിക് കെമിക്കല്‍ സംയുക്തം അടങ്ങിയിരിട്ടുണ്ട്.

Most read:കോവിഡ് ചുമ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; കൈകാര്യം ചെയ്യാനുള്ള വഴിMost read:കോവിഡ് ചുമ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; കൈകാര്യം ചെയ്യാനുള്ള വഴി

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജലദോഷവും ചുമയും പനിയും നീക്കാന്‍ ഉത്തമമാണ് ജിഞ്ചര്‍ ടീ. ഇഞ്ചിയില്‍ നിന്നുള്ള ചൂട് അണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു, തേന്‍ തൊണ്ടവേദനയെ ശമിപ്പിക്കുന്നു. ഇഞ്ചി ചായ വയറ്റിലെ അസ്വസ്ഥതകളെയും സുഖപ്പെടുത്തുന്നു. വയറ്റിലെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഇഞ്ചി, കറുവപ്പട്ട എന്നിവ പ്രത്യേകിച്ചും സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, 1/2 ടീസ്പൂണ്‍ തേന്‍, 2 ഗ്രാമ്പൂ, ഒരുകഷ്ണം കറുവപ്പട്ട, ഓറഞ്ചിന്റെ ചെറിയ തൊലി എന്നിവ നിങ്ങള്‍ക്ക് ആവശ്യമാണ്. വെള്ളം തിളപ്പിച്ച് എല്ലാ ചേരുവകളും ഇടുക. തിളച്ചു കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് തണുക്കാന്‍ വിടുക. ശേഷം ഒരു കപ്പിലേക്ക് ഒഴിച്ച് ചായ കുടിക്കുക.

അശ്വഗന്ധ ചായ

അശ്വഗന്ധ ചായ

അശ്വഗന്ധയെ ഒരുതരം മാജിക് സസ്യമായി കണക്കാക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുന്നു.

Most read:കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍Most read:കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

5 ഇഞ്ച് നീളത്തിലുള്ള ഉണങ്ങിയ അശ്വഗന്ധ വേര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ നിങ്ങള്‍ക്ക് ആവശ്യമാണ്. ഒരു കപ്പ് വെള്ളത്തില്‍ അശ്വന്ധ വേര് കഴുകി തിളപ്പിക്കുക, ഏകദേശം 15 മുതല്‍ 20 മിനിറ്റ് വരെ തിളപ്പിക്കുക. ഒരു കപ്പിലേക്ക് ഒഴിക്കുക, തുടര്‍ന്ന് തേനില്‍ ഇളക്കുക. തണുത്തു കഴിഞ്ഞ് ഇത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

തുളസി ചായ

തുളസി ചായ

തുളസി അതിശയകരമായ ഒരു സസ്യമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിലെ തകരാറുകള്‍ പരിഹരിക്കാനും സഹായിക്കുന്നു. പ്രത്യക്ഷത്തില്‍, ഇത് ഗുരുതരമായ ചില പ്രമേഹ അവസ്ഥകളെ ചികിത്സിക്കുകയും രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1/4 കപ്പ് തുളസി, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. തുടര്‍ന്ന് 15 മിനിറ്റ് നേരത്തേക്ക് തീ അണയ്ക്കുക. ഒരു കപ്പിലേക്ക് ഒഴിക്കുക, തുടര്‍ന്ന് തേനും നാരങ്ങാനീരും ചേര്‍ത്ത് ഇളക്കുക.

MOst read:വാക്‌സിന്‍ എടുത്തവരിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇതാണ്MOst read:വാക്‌സിന്‍ എടുത്തവരിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇതാണ്

നാരങ്ങ, കുരുമുളക് ചായ

നാരങ്ങ, കുരുമുളക് ചായ

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് നാരങ്ങ, കുരുമുളക് എന്നിവ ചേര്‍ത്ത ഈ പ്രത്യേക പാനീയം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഒപ്പം സന്ധി വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 നാരങ്ങയുടെ നീര്, 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒന്നര ടീസ്പൂണ്‍ തേന്‍ എന്നിവ ആവശ്യമാണ്. കുരുമുളകും മഞ്ഞളും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര്, തേന്‍ എന്നിവ ഒഴിച്ച് ഇളക്കുക. തണുത്തു കഴിഞ്ഞ് ചായ കുടിക്കുക.

പുതിന ചായ

പുതിന ചായ

പുതിനയും റോസ്മേരി സംയോജനവും വളരെ ഉന്മേഷദായകമായി പ്രവര്‍ത്തിക്കുന്നു. ഇവ ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അസ്വസ്ഥമായ വയറിനും ഇത് നല്ലതാണ്.

Most read:ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതിMost read:ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതി

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

10 പുതിനയില, 1 വള്ളി റോസ്മേരി, ഒരു കഷ്ണം നാരങ്ങ എന്നിവ ആവശ്യമാണ്. പുതിനയില, റോസ്മേരി എന്നിവ തിളപ്പിച്ചുകഴിഞ്ഞ വെള്ളത്തില്‍ ചേര്‍ക്കുക. ശേഷം ഒരു കഷ്ണം നാരങ്ങ ചേര്‍ക്കുക. ഇത്തരം ചായകള്‍ തയാറാക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അലര്‍ജി അല്ലെങ്കില്‍ മറ്റുള്ള പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

English summary

Best Herbal Tea To Boost Your Immunity in Winter in Malayalam

Herbal teas are considered warriors in the battle against poor health. Here are some best best herbal tea to boost your immunity in winter.
Story first published: Thursday, January 20, 2022, 11:50 [IST]
X
Desktop Bottom Promotion