For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്

|

ദഹനവ്യവസ്ഥക്ക് പ്രശ്‌നം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന വിട്ടുമാറാത്തതും എന്നാല്‍ സാധാരണവുമായ ലക്ഷണങ്ങളിലൊന്നാണ് ആസിഡ് റിഫ്ളക്സ്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, വയറില്‍ ഗ്യാസ് നിറയല്‍, ചുമ, ഓക്കാനം എന്നിവ ഇതിന്റെ ഫലമായി മിക്കവരിലും കണ്ടുവരുന്നു. അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ അനുഭവിക്കുന്ന ആളുകള്‍ അവരുടെ ഭക്ഷണം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതുമായ ചില ആഹാരസാധനങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

Most read: സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌Most read: സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികളില്‍ സ്വാഭാവികമായും കൊഴുപ്പും പഞ്ചസാരയും കുറവാണ്. ഇത് വയറിലെ ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല ഭക്ഷണങ്ങളില്‍ പച്ച പയര്‍, ബ്രൊക്കോളി, ശതാവരി, കോളിഫ്‌ളവര്‍, ഇലക്കറികള്‍, വെള്ളരി എന്നിവ ഉള്‍പ്പെടുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിക്ക് സ്വാഭാവിക വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. ഇത് നെഞ്ചെരിച്ചിലിനും മറ്റ് ദഹനപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക ഔഷധമാണ്. ഭക്ഷണത്തിലോ സ്മൂത്തികളിലോ നിങ്ങള്‍ക്ക് ഇഞ്ചി ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ അസിഡിറ്റി ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഇഞ്ചി ചായ കുടിക്കാം.

Most read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണംMost read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണം

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ഒരു മികച്ച പ്രഭാതഭക്ഷണമാണ്. നാരുകളുടെ മികച്ച ഉറവിടമാണ് ഇവ. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ സാധ്യത കുറയ്ക്കുന്നു. മറ്റ് ഫൈബര്‍ ഓപ്ഷനുകളായി ബ്രെഡുകളും അരിയും കഴിക്കാവുന്നതാണ്.

നോണ്‍സിട്രസ് പഴങ്ങള്‍

നോണ്‍സിട്രസ് പഴങ്ങള്‍

തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, പിയേഴ്‌സ് എന്നിവയുള്‍പ്പെടെയുള്ള നോണ്‍ സിട്രസ് പഴങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. അസിഡിക് പഴങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഇവ ഗുണം ചെയ്യുന്നു. മാത്രമല്ല, നെഞ്ചെരിച്ചില്‍ ലക്ഷണങ്ങളെ പ്രേരിപ്പിക്കാനുള്ള സാധ്യതയും കുറവാണ്.

ലീന്‍ മീറ്റും സീ ഫുഡും

ലീന്‍ മീറ്റും സീ ഫുഡും

ചിക്കന്‍, ടര്‍ക്കി, ഫിഷ്, സീഫുഡ് എന്നിവ കൊഴുപ്പ് കുറഞ്ഞതും ആസിഡ് റിഫ്‌ളക്‌സിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതുമാണ്. പൊരിച്ചതോ, ബ്രോയിലോ, ചുട്ടതോ ആയവ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്

മുട്ട വെള്ള

മുട്ട വെള്ള

നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ ഉള്ളവര്‍ക്ക് മുട്ട വെള്ള ഒരു നല്ല ഓപ്ഷനാണ്. കൊഴുപ്പ് കൂടുതലുള്ളതും റിഫ്‌ളക്‌സ് ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്നതുമായ മുട്ടയുടെ മഞ്ഞ ഒഴിവാക്കുക.

ആരോഗ്യകരമായ കൊഴുപ്പുകള്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ് അവോക്കാഡോ, വാല്‍നട്ട്, ചണവിത്ത്, ഒലിവ് ഓയില്‍, എള്ള് എണ്ണ, സൂര്യകാന്തി എണ്ണ എന്നിവ. പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും കഴിക്കുന്നത് കുറയ്ക്കുക, ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍ കഴിക്കുക.

Most read:കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍Most read:കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഔഷധ ചായ

ഔഷധ ചായ

ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്, ഓക്കാനം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങള്‍ ശമിപ്പിക്കുന്നതിനും ഹെര്‍ബല്‍ ടീ സഹായിക്കുന്നു. ആസിഡിറ്റി ഉള്ളവര്‍ കഫീന്‍ രഹിത ഹെര്‍ബല്‍ ടീ കഴിക്കുക, എന്നാല്‍ പുതിന ഇടുന്നത് ഒഴിവാക്കുക. ഇഞ്ചി ചായി, ചമോമൈല്‍ ചായ എന്നിവ ഉത്തമമാണ്. ഇഞ്ചി സ്വാഭാവികമായും ആമാശയത്തെ ശമിപ്പിക്കുകയും വയറിലെ ആസിഡിന്റെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കൊഴുപ്പ് കുറഞ്ഞ പാല്‍

കൊഴുപ്പ് കുറഞ്ഞ പാല്‍

പശുവിന്‍ പാല്‍ ചില ആളുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പ്രയാസമാണ്, മാത്രമല്ല അതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊഴുപ്പ് ഉള്ള എല്ലാ ഭക്ഷണങ്ങളെയും പോലെ, കൊഴുപ്പ് നിറഞ്ഞ പശുവിന്‍ പാലും അസിഡിറ്റി ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പശുവിന്‍ പാല്‍ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയില്‍ കൊഴുപ്പ് കുറവുള്ളവ ഉപയോഗിക്കുക.

ജ്യൂസ്

ജ്യൂസ്

സിട്രസ് പാനീയങ്ങളും പൈനാപ്പിള്‍ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് തുടങ്ങിയവയും വളരെ അസിഡിറ്റി ഉള്ളതിനാല്‍ ഇവ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. മറ്റ് തരത്തിലുള്ള ജ്യൂസുകളില്‍ അസിഡിറ്റി കുറവാണ്. കാരറ്റ് ജ്യൂസ്, കറ്റാര്‍ വാഴ ജ്യൂസ്, കാബേജ് ജ്യൂസ്, ബീറ്റ്റൂട്ട്, തണ്ണിമത്തന്‍, ചീര, കുക്കുമ്പര്‍ അല്ലെങ്കില്‍ പിയര്‍ പോലുള്ള അസിഡിറ്റി കുറഞ്ഞ ജ്യൂസുകള്‍ കഴിക്കാവുന്നതാണ്. തക്കാളി റിഫ്ളക്സ് ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്നതിനാല്‍, തക്കാളി ജ്യൂസ് ഒഴിവാക്കുക.

Most read:കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

സ്മൂത്തി

സ്മൂത്തി

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സ്മൂത്തികള്‍, അസിഡിറ്റി ഉള്ള ആളുകള്‍ക്ക് നല്ലൊരു ഓപ്ഷനാണ്. പിയര്‍ അല്ലെങ്കില്‍ തണ്ണിമത്തന്‍ പോലുള്ള ജ്യൂസുകള്‍ കഴിക്കുക. അല്ലെങ്കില്‍ കുറഞ്ഞ ആസിഡ് ഉള്ള പഴങ്ങള്‍ ഉപയോഗിക്കുക. ചീര അല്ലെങ്കില്‍ കാലെ പോലുള്ള പച്ച പച്ചക്കറികള്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. പച്ച മുന്തിരി കൊണ്ടുള്ള വെഗന്‍ ഗ്രീന്‍ ടീ സ്മൂത്തിയാണ് മറ്റൊരു ഓപ്ഷന്‍.

വെള്ളം

വെള്ളം

അസിഡിറ്റി ഉള്ളവര്‍ക്ക് ലളിതമായ പരിഹാരമാണ് വെള്ളം. മിക്ക ജലത്തിന്റെയും പി.എച്ച് ന്യൂട്രല്‍ ആണ്, അഥവാ 7.0. ഇത് ഒരു അസിഡിറ്റി ഭക്ഷണത്തിന്റെ പി.എച്ച് ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വളരെയധികം വെള്ളം നിങ്ങളുടെ ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ആസിഡ് റിഫ്ളക്സ് സാധ്യത വര്‍ദ്ധിപ്പിക്കും ചെയ്യാം.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

തേങ്ങാവെള്ളം

തേങ്ങാവെള്ളം

അസിഡിറ്റി ഉള്ളവര്‍ക്ക് തേങ്ങാവെള്ളം മറ്റൊരു മികച്ച ഓപ്ഷനാണ്. പൊട്ടാസ്യം പോലുള്ള സഹായകരമായ ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ് തേങ്ങാവെള്ളം. ഈ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തില്‍ പി.എച്ച് ബാലന്‍സ് പ്രോത്സാഹിപ്പിക്കുകയും അസിഡിറ്റി നിയന്ത്രിക്കുകയും ചെയ്യുന്നു.

English summary

Best Foods And Drinks To Fight Your Acid Reflux

Include these specific foods into your diet to manage symptoms of acid reflux. Take a look.
Story first published: Thursday, March 4, 2021, 10:57 [IST]
X
Desktop Bottom Promotion