For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അർബുദത്തിന് ഭക്ഷണമാണ് മരുന്ന്

|

ഏറ്റവും അധികം ഭയപ്പെടുത്തുന്ന ക്യാൻസറുകളില്‍ എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ് മലാശയ അര്‍ബുദം. കൃത്യസമയത്ത് രോഗനിർണയം നടത്താന്‍ സാധിക്കാതെ വരുന്നത് പലപ്പോഴും രോഗം ഗുരുതരമാവുന്നതിന് കാരണമാകുന്നുണ്ട്. ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിൽ എത്തുമ്പോഴാണ് പലപ്പോഴും കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നത് പലർക്കും.

ഓരോ ദിവസം കഴിയുന്തോറും മലാശയ അർബുദം ബാധിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വ്യായാമം ചെയ്യാത്തതും, കൂടുതൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും, അമിതവണ്ണം, പുകവലി, ആരോഗ്യകരമല്ലാത്ത ജീവിത ശൈലി എന്നിവയെല്ലാം പലപ്പോഴും മലാശയ അർബുദത്തിന് കാരണമാകുന്നുണ്ട്.

Most read:ഈ പ്രത്യേക തലവേദനക്ക് നിമിഷ പരിഹാരം ഈ ഒറ്റമൂലിMost read:ഈ പ്രത്യേക തലവേദനക്ക് നിമിഷ പരിഹാരം ഈ ഒറ്റമൂലി

എന്നാൽ ചില ഭക്ഷണങ്ങളിൽ അർബുദത്തിന് പരിഹാരം കാണുന്നതിന് പ്രത്യേക കഴിവുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ആവട്ടെ അത് നിങ്ങളുടെ ക്യാൻസര്‍ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ഭക്ഷണങ്ങള്‍ ക്യാൻസറിന് പരിഹാരം കാണുന്നതിന് കഴിക്കണം എന്നും എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കരുത് എന്നും നമുക്ക് നോക്കാവുന്നതാണ്. പ്രായം കൂടുന്തോറും ആണ് മലാശയ അർബുദത്തിനുള്ള സാധ്യത വർദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പാലും പാലുൽപ്പന്നങ്ങളും

പാലും പാലുൽപ്പന്നങ്ങളും

പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് മലാശയ അർബുദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മലാശയ അർബുദത്തിന് കാരണമാകുന്ന ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാൽ. ക്യാൻസർ മാത്രമല്ല പല വിധത്തിലുള്ള രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പാലും പാലുൽപ്പന്നങ്ങളും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതോടൊപ്പം മലാശയ ക്യാൻസറെന്ന വില്ലനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഫൈബറിന്‍റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് ധാന്യങ്ങൾ. ഇവ കുടലിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഓട്സ്,, ഗോതമ്പ്, ബ്രൗണ്‍ റൈസ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്.

ബീൻസ്

ബീൻസ്

ബീന്‍സ് ഉപയോഗിച്ചും ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ബീൻസിൽ വരുന്ന സോയബീൻ, ഗ്രീൻപീസ്, പരിപ്പ് എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ട്യൂമറായി മാറുന്നതിന് സാധ്യതയുള്ള കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മലാശയ അര്‍ബുദത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാൻസറിനെ മാത്രമല്ല ശരീരത്തിൽ ഉണ്ടാവുന്ന മറ്റ് അനാരോഗ്യകരമായ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മലാശയ അർബുദത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. പല പച്ചക്കറികൾക്കും പഴങ്ങള്‍ക്കും ക്യാൻസറിനെ ഇല്ലാതാക്കുന്നതിന് ഉള്ള കഴിവുണ്ട്.

മത്സ്യം

മത്സ്യം

മത്സ്യം ധാരാളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മത്സ്യത്തിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന മലാശയ ക്യാൻസർ പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇനി റെഡ് മീറ്റ് പോലുള്ളവ വാങ്ങിക്കഴിക്കുന്നതിന് പകരം എല്ലാ ദിവസവും മത്സ്യം കഴിക്കാവുന്നതാണ്. എന്നാൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയെന്ന് നോക്കാം.

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും പല വിധത്തിലുള്ള പ്രിസർവേറ്റീവ്സ്, അമിതമായി ഉപ്പ്, കെമിക്കലുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പ്രോസസ്ഡ് മീറ്റ് കഴിക്കാതിരിക്കാൻ ശ്രമിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്.

കൂടുതൽ മധുരങ്ങൾ

കൂടുതൽ മധുരങ്ങൾ

പലപ്പോഴും മധുരം കഴിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഈ മധുരതീറ്റക്ക് നിയന്ത്രണം വെക്കുന്നതിന് നമുക്ക് അൽപം ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കിൽ പ്രമേഹം മാത്രമല്ല വർദ്ധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇത് ഇല്ലാതാക്കുന്നുണ്ട്. മധുരം കൂടുതൽ കഴിക്കുമ്പോൾ അത് പലപ്പോഴും കുടലിന്‍റെ അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മധുരം കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെ‍ഡ് മീറ്റ് കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നതാണ്. ദിവസവും റെഡ് മീറ്റ് കഴിക്കുന്നവർ അൽപം ശ്രദ്ധിക്കണം. അത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും അല്ലെങ്കിൽ അത് മൂലം കുടലിന്‍റെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അത് പിന്നീട് മലാശയ അർബുദത്തിന് കാരണമാകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് റെഡ് മീറ്റ് കഴിക്കുന്നത് നിർത്താവുന്നതാണ്.

English summary

Best and Worst Foods to Prevent Colorectal Cancer

In this article we are listing some of the best and worst foods to prevent Colorectal cancer. Read on.
Story first published: Friday, November 8, 2019, 16:09 [IST]
X
Desktop Bottom Promotion