For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വെളുത്തുള്ളി അല്ലി തലയിണക്കടിയില്‍ വെച്ച് ഉറങ്ങൂ

|

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഓരോ കാര്യവും നമ്മള്‍ ചെയ്യേണ്ടതുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉറക്കം ഒരു പരിഹാരമാണ്. ഉറങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉറങ്ങാന്‍ പോവുമ്പോള്‍ ഒരു അല്ലി വെളുത്തുള്ളി തലയിണക്ക് അടിയില്‍ വെച്ച് ഉറങ്ങി നോക്കൂ.

ശ്വാസകോശ ആരോഗ്യം; ഈ വഴികള്‍ വെറുതെയാവില്ലശ്വാസകോശ ആരോഗ്യം; ഈ വഴികള്‍ വെറുതെയാവില്ല

വെളുത്തുള്ളിക്ക് നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇതിന് ഉണ്ട്. ക്യാന്‍സര്‍ പ്രതിരോധിക്കുക, ടോക്‌സിന്‍ പുറന്തള്ളുക, ശരീരത്തിലെ കൊഴുപ്പ് കുറക്കുക തുടങ്ങി അവിശ്വസനീയമായ പല ഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ നിങ്ങള്‍ ഒരു വെളുത്തുള്ളി തലയിണക്ക് അടിയില്‍ വെച്ച് ഉറങ്ങി നോക്കൂ. ഗുണങ്ങള്‍ ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും

കൂര്‍ക്കം വലിയില്‍ നിന്ന് മുക്തി

കൂര്‍ക്കം വലിയില്‍ നിന്ന് മുക്തി

കൂര്‍ക്കം വലിയില്‍ നിന്ന് മുക്തി നേടാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ മോശം ശ്വസന സംവിധാനം പരിഹരിച്ച് കൂര്‍ക്കം വലിയില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിയില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന അണുക്കള്‍, അണുബാധകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയിലെ അല്ലിസിന്‍ സഹായിക്കുന്നുണ്ട്. ഇത് ശക്തമായ ഒരു ആന്റിബയോട്ടിക് ആണ്.മ്യൂക്കസ് അലിയിക്കുന്നതിന് ഇത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വെളുത്തുള്ളി തലയിണക്ക് അടിയില്‍ വെച്ച് ഉറങ്ങുന്നതിലൂടെ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അവിശ്വസനീയമാംവിധം ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ എല്ലാത്തരം മോശം ബാക്ടീരിയകളെയും നശിപ്പിക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. നിങ്ങളുടെ തലയിണയ്ക്ക് കീഴില്‍ വെളുത്തുള്ളി വെക്കുന്ന ഒരു പതിവയി മാറുകയാണെങ്കില്‍,നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യാം.

ഇത് പ്രാണികളെ അകറ്റുന്നു

ഇത് പ്രാണികളെ അകറ്റുന്നു

കൊതുക്, ചിലന്തി, മൂട്ട തുടങ്ങിയ പ്രാണികളെ അകറ്റുന്നതിന് വെളുത്തുള്ളഇ സഹായിക്കുന്നു.വെളുത്തുള്ളി പ്രാണികള്‍ക്ക് വിഷമാണ്, പ്രത്യേകിച്ച് കൊതുകുകള്‍ക്ക്. വെളുത്തുള്ളി കൊണ്ട് നമുക്ക് മുകളില്‍ പറഞ്ഞ എല്ലാ പ്രാണികളേയും തുരത്താവുന്നതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നന്നായി ഉറങ്ങാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കാം. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ ബി 1 അടങ്ങിയിട്ടുണ്ട്, ഇത് പ്രശ്‌നകരമായ ഉറക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.കൂടാതെ, വെളുത്തുള്ളിയില്‍ ധാരാളം വിറ്റാമിന്‍ ബി 6 ഉണ്ട്, ഇത് മെലറ്റോണിന്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. നാഡീവ്യവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു.ഇതിലൂടെ നല്ല ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നു.

മൂക്ക് അടയുന്നതിന് പരിഹാരം

മൂക്ക് അടയുന്നതിന് പരിഹാരം

പലപ്പോഴും നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നത് പോലെ പലര്‍ക്കും തോന്നാവുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് തലയിണക്കടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിന്റെ ശക്തമായ മണം നിങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ശ്വസനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

വെളുത്തുള്ളി തലയിണയ്ക്കടിയില്‍ വയ്ക്കുന്നതിന് പകരം വേറെ മാര്‍ഗ്ഗങ്ങളിലൂടെയും പരിഹാരം കാണാവുന്നതാണ്. വെളുത്തുള്ളി ചതച്ച പാല്‍ കുടിക്കാം. അതിനോടൊപ്പം വെളുത്തുള്ളി തനിയി കഴിക്കാം. ഇതെല്ലാം ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യയത്തില്‍ സംശയം വേണ്ട.

English summary

Benefits Of Putting a Clove of Garlic Under Your Pillow

Here we are sharing the benefits of putting clove of garlic under your pillow. Take a look.
X
Desktop Bottom Promotion