For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

|

രാവിലെ നിങ്ങളുടെ ദിവസം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആരംഭിക്കണമെന്ന് പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യന്‍മാരും ഒരുപോലെ പറയുന്നു. എന്നാല്‍ വെള്ളത്തിനു പകരം ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന മറ്റനവധി പാനീയങ്ങളുണ്ട്. അതിലൊന്നാണ് നാരങ്ങ. രാവിലെ ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്.

Most read: അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍Most read: അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. ഇത് മാത്രമല്ല, ശരീരഭാരം കുറയ്ക്കല്‍, കരള്‍ മെച്ചപ്പെടുത്തല്‍, സൗന്ദര്യം വര്‍ധിപ്പിക്കല്‍ അങ്ങനെ പല ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് നാരങ്ങ നല്‍കുന്നു. കുറച്ച് നാരങ്ങ നീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

അണുബാധകളെ ചെറുക്കുന്നു

അണുബാധകളെ ചെറുക്കുന്നു

വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമായ നാരങ്ങ നീര് ശരീരത്തെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് കലക്കി കുടിക്കുന്നത് ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, നാരങ്ങ നീര് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.

വിഷാംശം നീക്കുന്നു

വിഷാംശം നീക്കുന്നു

ഡിടോക്‌സിഫിക്കേഷന് പേരുകേട്ടതാണ് നാരങ്ങ വെള്ളം. നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് നാരങ്ങാവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ദിവസവും ഈ രീതി പിന്തുടരുന്നതിലൂടെ ശരീരം വിഷമുക്തമാകാന്‍ നിങ്ങളെ സഹായിക്കും.

Most read:തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍Most read:തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനാല്‍ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാന്‍ എല്ലാ പോഷകാഹാര വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥയെ ഈ പാനീയം മെച്ചപ്പെടുത്തുന്നു. നാരങ്ങ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ഗുണങ്ങള്‍

ചര്‍മ്മത്തിന് ഗുണങ്ങള്‍

നാരങ്ങ വെള്ളത്തിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ആന്തരികമായി പുനരുജ്ജീവിപ്പിക്കുകയും പുറമെ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് തടയുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആന്റിഏജിംഗ് ഗുണങ്ങളുള്ള ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും എല്ലായ്‌പ്പോഴും നിങ്ങളുടെ ചര്‍മ്മം മികച്ചതായി നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്Most read:മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്

വായ്‌നാറ്റം നീക്കുന്നു

വായ്‌നാറ്റം നീക്കുന്നു

രാവിലെ എല്ലാവരുടെയും പ്രശ്‌നമാണ് വായനാറ്റം. ചിലരില്‍ ഇത് ദിവസവും കൂടെത്തന്നെ തുടരുന്നു. നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വായില്‍ ഉമിനീര്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും വായ വരളുന്നത് തടയുകയും അതുവഴി വായ്‌നാറ്റത്തെ നീക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം സവാള, വെളുത്തുള്ളി, മത്സ്യം എന്നിവയുടെ മണം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് നാരങ്ങ വെള്ളം കുടിക്കാം.

കിഡ്‌നി സ്‌റ്റോണ്‍ തടയുന്നു

കിഡ്‌നി സ്‌റ്റോണ്‍ തടയുന്നു

നാരങ്ങയിലെ വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു. സിട്രിക് ആസിഡ് കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗികളില്‍ പുതിയ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനായി രാവിലെ ഒരു ഗ്ലാസ്സ്‌നാരങ്ങ നീര് കുടിക്കുന്നത് ഗുണം ചെയ്യും.

Most read:വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതിMost read:വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

കരള്‍ നിങ്ങളുടെ ശരീരത്തിന്റെ ഫില്‍ട്ടറും ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താക്കോലുമാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, അതുവഴി കരള്‍ രോഗങ്ങളെയും തടയുന്നു. വിഷവസ്തുക്കളെ പുറന്തള്ളുന്നതിനായി നാരങ്ങ കൂടുതല്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും നിങ്ങളുടെ കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

English summary

Benefits of Drinking Warm Lemon Water Every Morning

Drinking lemon water every morning can give you a lot of health benefits, take a look.
Story first published: Monday, December 28, 2020, 10:52 [IST]
X
Desktop Bottom Promotion