For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുത്തുള്ള ശ്വാസകോശം സ്വന്തമാക്കാം; ശീലിക്കേണ്ട മാര്‍ഗ്ഗം

|

ശ്വാസകോശത്തിന് കരുത്തുനല്‍കേണ്ട കാലത്താണ് നാമിന്ന് ജീവിക്കുന്നത്. കാരണം, കൊറോണ വൈറസ് എന്നത് ഒരു ശ്വാസകോശ സംബന്ധമായ അണുബാധയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നമ്മുടെ ശ്വസന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന പല ഘടകങ്ങളുമുണ്ട്.

Most read: ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി

വായു മലിനീകരണം മാത്രമല്ല നമ്മള്‍ കഴിക്കുന്ന ഭക്ഷണം, നമ്മള്‍ കഴിക്കുന്ന പോഷകങ്ങള്‍, നമ്മുടെ ദഹനനാളത്തിന്റെ അവസ്ഥ, ഉറക്ക രീതി, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം നമ്മുടെ ശ്വാസകോശ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇവയില്‍ നിന്നൊക്കെ മുക്തി നേടി ശ്വാസകോശം ശക്തിപ്പെടുത്തുന്നതിനും ശ്വസന ആരോഗ്യം സംരക്ഷിക്കുന്നതിനും നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില വഴികള്‍ ഇതാ.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക

വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക

മണി പ്ലാന്റ്, പീസ് ലില്ലി, സ്നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍ പോലും ഓക്‌സിജന്‍ നല്‍കാന്‍ കഴിവുള്ളവയാണ്. കൂടാതെ, ഇന്‍ഡോര്‍ സസ്യങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കുന്നു. വീട്ടിനുള്ളില്‍ ഇത്തരം സസ്യങ്ങള്‍ വളര്‍ത്തുന്നത് തീര്‍ച്ചയായും നിങ്ങളുടെ ശ്വസന ആരോഗ്യത്തിന് ഒരു അനുഗ്രഹമായിരിക്കും.

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നത് ശ്വാസകോശ സംബന്ധമായ ഒരു അസുഖമാണ്. ഇതിന് ശരീരഭാരവും ഭക്ഷണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണമുള്ളവരുടെ ശ്വാസകോശത്തിന് അവരുടെ ദൈനംദിന പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ വഴിവയ്ക്കുന്നു. നിങ്ങളുടെ ശരീരഭാരത്തിലെ ഓരോ മാറ്റങ്ങളും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു, അതിനാല്‍ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുകയും ആരോഗ്യകരമായ ബോഡി മാസ് സൂചിക നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യവും വര്‍ധിപ്പിക്കാവുന്നതാണ്.

Most read:ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

മലിനീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

മലിനീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

ലെഡ്, ആസ്ബറ്റോസ്, പൊടിപടലങ്ങള്‍, കീടനാശിനികള്‍, സെക്കന്‍ഡ് ഹാന്‍ഡ് പുക തുടങ്ങിയ ദോഷകരമായ ഘടകങ്ങളുമായി കൂടുതല്‍ ഇടപഴകുന്നത് ഒഴിവാക്കുക. മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ദോഷകരമായ വായു ശ്വസിക്കുന്നത് കുറയ്ക്കുന്നതിനും രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ ശ്വാസകോശത്തിലെത്തുന്നത് തടയാനും സഹായിക്കും.

നടത്തം, ജോഗിംഗ്, വ്യായാമം

നടത്തം, ജോഗിംഗ്, വ്യായാമം

ശ്വാസകോശത്തിന്റെ കാര്യക്ഷമതയും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ വ്യായാമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍, നിങ്ങളുടെ ശ്വസന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. അല്ലെങ്കില്‍, അതിരാവിലെയുള്ള നടത്തമോ ജോഗിങ്ങോ ആയാലും മതി. ഈ സമയത്ത് അന്തരീക്ഷത്തില്‍ ധാരാളം ഓക്‌സിജന്‍ ഉള്ളതിനാല്‍ ശ്വാസകോശ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് അതിരാവിലെയുള്ള നടത്തം.

Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

വിറ്റാമിന്‍ ഡി ഭക്ഷണങ്ങളും ആന്റിഓക്സിഡന്റുകളും

വിറ്റാമിന്‍ ഡി ഭക്ഷണങ്ങളും ആന്റിഓക്സിഡന്റുകളും

വിറ്റാമിന്‍ ഡി നിങ്ങളുടെ ശ്വസന ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് ശ്വാസകോശ അണുബാധയും ക്ഷയരോഗവും വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് നിലനിര്‍ത്താന്‍ പാലുല്‍പ്പന്നങ്ങളും ഫ്‌ളാക്‌സ് സീഡുകളും ബ്രൊക്കോളിയും നിങ്ങളെ സഹായിക്കുന്നു. കൂടാതെ, വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിന് എല്ലാ ദിവസവും രാവിലെ സൂര്യപ്രകാശമേല്‍ക്കുക. ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതിനൊപ്പം കോശ വീക്കം കുറയ്ക്കുന്നതിനും വിറ്റാമിന്‍ ഡി, ഇ എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ നിങ്ങളെ സഹായിക്കുന്നു. സീസണല്‍ പഴങ്ങളും ബദാം പോലുള്ള നട്‌സും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവയാണ്. ഇവ കഴിക്കുന്നത് നിങ്ങളുടെ ശ്വസനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. കാരറ്റ്, അവോക്കാഡോ, ഇഞ്ചി, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവ നിങ്ങളുടെ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റ് ഭക്ഷ്യവസ്തുക്കളാണ്.

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

ഒരു നുള്ള് മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കുന്നതിലൂടെ എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുര്‍ക്കുമിന്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. ഇത് സൈനസ്, വീക്കം എന്നിവ ഒഴിവാക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടം എന്നതിനുപുറമെ, മഞ്ഞളിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങളുമുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു.

Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങള്‍

തണുപ്പുള്ള മാസങ്ങളില്‍, നിങ്ങളുടെ സാധാരണ ചായയ്ക്ക് പകരം ഒരു കപ്പ് ഹെര്‍ബല്‍ ടീ കുടിക്കുക. ശൈത്യകാലത്ത് ദിവസേന അര ടീസ്പൂണ്‍ മുതല്‍ 1 ടീസ്പൂണ്‍ വരെ ച്യവനപ്രാശം കഴിക്കുന്നത് പതിവാക്കുക. ഇതിലൂടെ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചുമയും സൈനസും ഒഴിവാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇഞ്ചി, കറുവപ്പട്ട എന്നിവ തിളപ്പിച്ച് ഉണ്ടാക്കുന്ന കഷായം ആഴ്ചയില്‍ മൂന്നു പ്രാവശ്യം കഴിക്കുന്നതും ഗുണം ചെയ്യും.

തുളസി ഇലകള്‍

തുളസി ഇലകള്‍

ധാരാളം ആരോഗ്യഗുണങ്ങളുള്ള സസ്യമാണ് തുളസി. ദിവസവും 2-3 തുളസി ഇലകള്‍ ചവയ്ക്കുന്നത് അണുബാധ, സൈനസൈറ്റിസ്, ചുമ, ജലദോഷം എന്നിവയുള്‍പ്പെടെയുള്ള നിരവധി ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ശക്തമായ ഇമ്യൂണോമോഡുലേറ്റര്‍ എന്നതിനപ്പുറം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും ഇത് സഹായകമാണ്. കൂടാതെ ശക്തമായ ആന്റിവൈറല്‍ ഗുണങ്ങളുമുണ്ട്. തുളസി ഇലകളില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കുന്നതിന് ഫലപ്രദമാണ്.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ശ്വസന വ്യായാമങ്ങള്‍

ശ്വസന വ്യായാമങ്ങള്‍

ശ്വാസകോശത്തെ ശുദ്ധീകരിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ് ശ്വസന വ്യായാമങ്ങള്‍. ഇത് നിങ്ങളുടെ ശ്വസന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നായി കണക്കാക്കുന്നു. ശരീരത്തിലെ എല്ലാ ഊര്‍ജ്ജ ചാനലുകളെയും ശുദ്ധീകരിക്കുകയും മാനസിക നില മെച്ചപ്പെടുത്തുകയും മനസ്സിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകറ്റാനും പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങള്‍ നിങ്ങളെ സഹായിക്കും.

English summary

Ayurvedic Tips to Keep Lungs Healthy

Here are a few tips from Ayurveda that will help you maintain and boost your respiratory health. Take a look.
X
Desktop Bottom Promotion