Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍
സന്ധികളില്‍ കാഠിന്യവും വേദനയും ഉണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. അസ്ഥികളുടെ അറ്റത്ത് താങ്ങുനല്‍കുന്ന തരുണാസ്ഥിയുടെ ഇലാസ്തികത നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുന്നു. ഇതുമൂലം എല്ലുകള്‍ പരസ്പരം ഉരസാന്‍ തുടങ്ങുകയും അത് ആ ഭാഗത്തെ കാഠിന്യം, വീക്കം, ചലനക്കുറവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. സാധാരണയായി 60 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സമയബന്ധിതമായ വൈദ്യചികിത്സ പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിലെ കോശജ്വലന രാസവസ്തുക്കളുടെ ഉത്പാദനം കുറയ്ക്കുന്നതിലൂടെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങള്‍ ഉണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഇവ ഫലപ്രദമാണ്. മുട്ടുവേദന ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ കൂട്ടുകള്‍ ഇതാ.

മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് കുര്ക്കുമിന്. ഇത് അടിസ്ഥാനപരമായി വീക്കം ഉണ്ടാക്കുന്ന അവസ്ഥകളെ തടയുകയും തരുണാസ്ഥിയുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വേദന കുറയ്ക്കാനും ഇത് ഫലപ്രദമാണ്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് പരിഹാരമായി നിങ്ങള്‍ക്ക് മഞ്ഞള്‍ പുറമേ പുരട്ടുകയോ അത് കഴിക്കുകയോ ചെയ്യാം. ഇത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായ വീക്കം ഫലപ്രദമായി കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതം 10 മുതല്‍ 15 മിനിറ്റ് വരെ തിളപ്പിക്കുക. ഈ മിശ്രിതം ദിവസവും കുടിക്കുന്നത് സന്ധി വേദനയില്‍ നിന്ന് ആശ്വാസം നേടാന്‍ സഹായിക്കും.

ശതാവരി
സന്ധിവേദന ലക്ഷണങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കാവുന്ന മറ്റൊരു ആയുര്‍വേദ ഔഷധമാണ് ശതാവരി. ഇത് ഒരു തണത്ത സംവേദനം നല്‍കാനും വേദനയും വീക്കവും ഉള്ള സന്ധികളെ ശമിപ്പിക്കാനും സഹായിക്കുന്നു. ശതാവരി നിങ്ങളുടെ സന്ധികളിലെ കാഠിന്യം കുറയ്ക്കുകയും അതുവഴി അസ്ഥികളുടെ ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്ന രാസവസ്തുക്കളെ നിയന്ത്രിക്കാനും ശതാവരി ഫലപ്രദമാണ്.

അശ്വഗന്ധ
ആയുര്‍വേദ ഘടകങ്ങളില്‍ ഏറെ പ്രസിദ്ധമായ ഒന്നാണ് അശ്വഗന്ധ. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് ഇത്. സന്ധികളിലെ വീക്കം കുറയ്ക്കുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ അശ്വഗന്ധയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കേന്ദ്ര നാഡീവ്യൂഹത്തിലേക്കുള്ള വേദന സിഗ്നലുകള്‍ തടയുന്നതിലൂടെ വേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഇഞ്ചി
ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കും. കാലിലെ വേദന അകറ്റാന്‍ ഇത് വളരെയേറെ ഗുണം ചെയ്യും. കാല്‍മുട്ട് വേദനയാല്‍ കഷ്ടപ്പെടുന്നവര്‍ ദിവസവും രണ്ട് തവണ ഇഞ്ചി ചായ കുടിക്കുന്നത് വേദനയ്ക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കും. ശരീരത്തിലെ കോശജ്വലന രാസവസ്തുക്കളുടെ ഉത്പാദനം തടയുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണങ്ങളില്‍ ഇഞ്ചി ചേര്‍ത്തോ ചൂടുള്ള ഇഞ്ചി ചായ ദിവസവും കുടിച്ചോ നിങ്ങള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താം.

ത്രിഫല
കാലങ്ങളായി സന്ധിവാതത്തിനുള്ള ആയുര്‍വേദ ചികിത്സയായി ത്രിഫല ഉപയോഗിച്ചുവരുന്നു. ഇത് അടിസ്ഥാനപരമായി നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയുള്‍പ്പെടെ മൂന്ന് ഉപയോഗപ്രദമായ സസ്യങ്ങളുടെ മിശ്രിതമാണ്. ഈ സസ്യങ്ങളിലെല്ലാം വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കാന്‍ വളരെയേറെ ഗുണം ചെയ്യും.

ഇന്തുപ്പ്
മഗ്നീഷ്യം, സള്‍ഫേറ്റ് തുടങ്ങിയ വേദനസംഹാരികളാല് സമ്പുഷ്ടമാണ് ഇന്തുപ്പ്. ചെറുചൂടുള്ള വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഇന്തുപ്പ് ഇട്ട് കലക്കുക. വേദന ഒഴിവാക്കാന്‍ നിങ്ങളുടെ സന്ധികളില്‍ ഈ വെള്ളം ഉപയോഗിച്ച് ചൂട് പിടിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ലൂബ്രിക്കേഷന് മെച്ചപ്പെടുത്തുന്നതിലൂടെ സന്ധികളുടെ വഴക്കം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഒരു വേദന-നിവാരണ ഏജന്റായും പ്രവര്‍ത്തിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അല്പം വെള്ളം ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് ദിവസവും കുടിക്കുക. ഏതാനും ആഴ്ചകള്‍ ഇത് ആവര്‍ത്തിക്കുക.

യോഗ
സന്ധിവാത ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ഘടകങ്ങളാണ് ഇവ. ഈ പരമ്പരാഗത ചികിത്സയ്ക്കൊപ്പം യോഗ പരിശീലിക്കുന്നതും നല്ലതാണ്. പൊണ്ണത്തടി തുടങ്ങിയ ഘടകങ്ങളും സന്ധിവേദന വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രോഗശാന്തി വേഗത്തിലാക്കുന്നതിന് പതിവായി വ്യായാമവും ഓയില്‍ മസാജും ചെയ്യുക. ഇതിനൊപ്പം കാല്‍മുട്ട്, അസ്ഥി വേദന എന്നിവയ്ക്കുള്ള ഈ വീട്ടുവൈദ്യങ്ങളും സംയോജിപ്പിക്കുക.



Click it and Unblock the Notifications
