Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Movies
ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ; അവനെന്നെ ഉപയോഗിക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് രാഖി സവന്ദ്
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ആയുര്‍വ്വേദത്തില്‍ ഈ വെള്ളങ്ങള് രോഗപ്രതിരോധ ശേഷി കൂട്ടും
ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദം എന്നത് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇന്നത്തെ കാലത്ത് ഒരു ചെറിയ അസുഖത്തിന് പോലും ഗുളിക കഴിക്കുന്നവര്‍ ആയുര്‍വ്വേദത്തിന്റെ പ്രാധാന്യം അറിയാതെ പോവുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ആയുര്‍വ്വേദത്തെ കൂട്ടുപിടിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കഴിക്കാവുന്ന ചില വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് അമൃതിന്റെ ഗുണമാണ്. ചില സസ്യങ്ങളോ സുഗന്ധവ്യഞ്ജനങ്ങളോ ഇട്ട് കുതിര്‍ത്ത വെള്ളം നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്
എന്നാല്‍ അതിന് സഹായിക്കുന്ന ചില ഔഷധങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ആയുര്‍വ്വേദം ആരോഗ്യസംരക്ഷണത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്നത് അനുഭവിച്ചവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇന്ന് പലരും ആയുര്‍വ്വേദത്തെ കൂട്ടുപിടിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ വെള്ളം കുടിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഉലുവ വെള്ളം
ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കെല്ലാം അറിയാം. അല്പം കയ്പുള്ളതാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണങ്ങള്‍ നല്‍കുന്നതാണ് ഉലുവ വെള്ളം. നമ്മള് സാധാരണ പാചകത്തിന് ഉപയോഗിക്കുന്നതാണ് ഉലുവ വെള്ളം. ഇത് ഔഷധഗുണങ്ങളുടെ കലവറയാണ്, മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും നിറഞ്ഞ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തത് വെക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയുന്നതിന് ഉയലുവ വെള്ളം സഹായിക്കുന്നു. ഇത് കൂടാതെ വയറു വേദനക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രോഗത്തിന്റെ അളവ് കുറക്കുന്നതിന് ഉലുവ സഹായിക്കുന്നു. എന്നാല്‍ അമിതമായാല്‍ അത് പ്രമേഹത്തെ വളരെയധികം കുറക്കുന്നതിലേക്ക് എത്തിക്കുന്നു.

തുളസി വെള്ളം
നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല തുളസി സഹായിക്കുന്നത് ഇത് സൗന്ദര്യത്തിനും പൂജാവശ്യങ്ങള്‍ക്കും എല്ലാം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ആയുര്‍വ്വേദ പ്രകാരം ഉപയോഗിക്കാവുന്നതാണ്. തുളസി ഇലകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ പല മാറ്റങ്ങളും വരുത്തുന്നു. ആന്റിബയോട്ടിക്, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തുളസിയിലുണ്ട്. ഇത് പനിയും ജലദോഷവും തടയുന്നതിനും ചര്‍മ്മത്തെയും മുടിയെയും ആരോഗ്യകരമാക്കാനും സഹായിക്കുന്നു. ഇത് വൃക്കകളുടെ ടോക്സിന് പുറന്തള്ളുന്നതിനും രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.

പതിമുഖം വെള്ളം
നമ്മള് സാധാരണ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് പതിമുഖം. എന്നാല്‍ ഇത് ആയുര്‍വ്വേദത്തില്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം. ദാഹശമനിയായി പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഈ വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങള്‍ക്കുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വൃക്കരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, കൊളസ്ട്രോള്‍, രക്തശുദ്ധീകരണം, പ്രമേഹം എന്നിവയ്ക്കുള്ള പ്രതിവിധിയായി ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി വെള്ളം എടുത്ത് അതിലേക്ക് പതിമുഖം ഒന്നോ രണ്ടോ തണ്ട് ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് സാധാരണ ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്.

കറുവപ്പട്ട വെള്ളം
കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളവും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പലപ്പോഴും കറുവപ്പട്ട വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട് കറുവപ്പട്ടയിട്ട വെള്ളം. ശരീരത്തില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കറുവപ്പട്ട സഹായിക്കുന്നു.ഇത് കൂടാതെ ശരീരത്തിനെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു കറുവപ്പട്ട വെള്ളം. പ്രമേഹം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നിറയെയുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മല്ലി വെള്ളം
മല്ലിവെള്ളം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ ഗുണങ്ങള്‍ നല്കുന്നു. മല്ലിവെള്ളം ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഇത് കൂടാതെ വായ്പ്പുണ്ണ് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിനും മല്ലിവെള്ളം മികച്ചതാണ്. അതിന് വേണ്ടി മല്ലി വിത്തുകള്‍ 10 മിനിറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുക. പിന്നീട് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ നിങ്ങള്‍ ഇനി ടെന്ഷനടിക്കേണ്ടതേ ഇല്ല എന്നതാണ്.

ത്രിഫല
ത്രിഫലയിലും ആരോഗ്യം എന്നത് വളരെയധികം ഗുണം നല്‍കുന്നതാണ്. ത്രിഫലയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മലബന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് നല്ലൊരു ഡിറ്റോക്സിഫിയറായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ത്രിഫല സഹായിക്കുന്നു. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്കുന്നു. ജലദോഷം, പനി, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കെതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ചെറുചൂടുവെള്ളത്തില്‍ ത്രിഫല പൊടി ചേര്‍ത്ത് കഴിക്കാവുന്നതാണ്.
സെര്‍വ്വിക്കല്‍
ക്യാന്‍സറിനെ
ചെറുക്കാന്‍
വാക്സിന്:
സമ്പൂര്‍ണ
വിവരങ്ങള്‍
ഓക്കാനവും
വയറുവേദനയും
നാല്പ്പതിന്
ശേഷം-
പിത്താശയ
ആരോഗ്യം
തകരാറില്‍