For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡ് നിയന്ത്രിക്കാന്‍ ഹെര്‍ബല്‍ ടീ: തയ്യാറാക്കേണ്ടതും കുടിക്കേണ്ടതും ഇപ്രകാരം

|

തൈറോയ്ഡ് എന്ന വാക്ക് നമുക്ക് വളരെയധികം പരിചിതമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ തൈറോയ്ഡ് അല്‍പം ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുന്നു. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഈ രോഗത്തിന്റെ ഇരകളാവുന്നത് എന്നതാണ് മറ്റൊരു സത്യം. ശരീരത്തില്‍ കഴുത്തിന് മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്. ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്ക് അതൊരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. എന്നാല്‍ ഇവിടെ വില്ലനാവുന്ന തൈറോയ്ഡ് പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ്. ഇത് കൂടിയാലും കുറഞ്ഞാലും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

Ayurvedic Herbal Tea

ചെറിയൊരു ശതമാനം പുരുഷന്‍മാരും സ്ത്രീകളെ പോലെ തന്നെ ഈ പ്രശ്‌നത്തിന് ഇരയാവുന്നുണ്ട്. ഇത് തലച്ചോറ്, ഹൃദയം, പേശികള്‍ മറ്റ് അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നേരിട്ട് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് ശരിയായി ഊര്‍ജ്ജം ഉപയോഗിക്കുന്നതിന് സഹായിക്കുന്നത് തൈറോയ്ഡ് ആണ്. നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയായി മാറാം. ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തൈറോയ്ഡ് പോലുള്ള രോഗാവസ്ഥയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഹെര്‍ബല്‍ ടീ തയ്യാറാക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് എന്തൊക്കെഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

തൈറോയ്ഡ് തകരാറുകള്‍

ശരീരത്തില്‍ തൈറോയ്ഡ് അതിന്റെ ജോലി ചെയ്യാന്‍ വിസമ്മതിക്കുമ്പോള്‍ പലപ്പോഴും ഉണ്ടാവുന്ന അവസ്ഥാണ് ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പര്‍ തൈറോയ്ഡിസവും. ശരീരത്തിന് വേണ്ടത് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത ഗുരുതരാവസ്ഥയൊണ് ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത്. ഇത് നിങ്ങളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മലബന്ധം, മുടി കൊഴിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുമ്പോള്‍ അതിന്റെ അളവ് വര്‍ദ്ധിക്കുന്നതിനെയാണ് ഹൈപ്പര്‍ ചതൈറോയ്ഡിസം എന്ന് പറയുന്നത്. ഇതിന്റെ ഫലമായി അമിതമായ വിശപ്പ്, ശരീരഭാരം കൂടുന്നത്, ഭാരക്കുറവ്, ഹൃദയമിടിപ്പ് കൂടുക, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഊ പ്രശ്‌നത്തെ നമുക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നു.

Ayurvedic Herbal Tea

ഹെര്‍ബല്‍ ടീ ഉപയോഗിക്കാം

തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം തന്നെ ഹെര്‍ബല്‍ ടീ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശൈത്യകാലത്ത് കാപ്പിയും ചായയും തകുടിച്ച് ശീലിക്കുന്നവര്‍ക്ക് അതില്‍ നിന്നും കൂടി ഒരു മോചനമാണ് ഹെര്‍ബല്‍ ടീ. രാവിലെ തന്നെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് നിങ്ങളില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിന് കാരണമാകുന്നു. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മെറ്റബോളിസം എന്നിവക്ക് പ്രശ്‌നമുണ്ടാക്കുന്നു. എങ്ങനെ ഹെര്‍ബല്‍ ടീ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

1 ഗ്ലാസ് വെള്ളം
2 ടീസ്പൂണ്‍ മല്ലി വിത്തുകള്‍
അല്‍പം കറിവേപ്പില
കുറച്ച് റോസ് ഇതളുകള്‍ ഉണക്കിയത്

തയ്യാറാക്കുന്ന രീതി

ഹെര്‍ബല്‍ ടീ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് മല്ലിയില, കറിവേപ്പില, ഉണങ്ങിയ റോസ് ഇതളുകള്‍ എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് ചെറിയ തീയില്‍ 5-10 മിനിറ്റോളം നല്ലതുപോലെ തിളപ്പിക്കുക. രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഇത് തയ്യാറാക്കി കുടിച്ച് നോക്കൂ. തൈറോയ്ഡിനെ നമുക്ക് നിയന്ത്രണ വിധേയമാക്കാം. ഹെര്‍ബല്‍ ടീ കൂടാതെ ചില ഭക്ഷണങ്ങള്‍ കൂടി തൈറോയ്ഡ് പ്രതിരോധത്തിന് സഹായിക്കുന്നുണ്ട്.

Ayurvedic Herbal Tea

ധാന്യങ്ങള്‍

ധാന്യങ്ങള്‍ ഒരു കാരണവശാലും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ഇത് തൈറോയ്ഡ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ഓട്‌സ് കഴിക്കാം, കൂടാതെ ബ്രൗണ്‍ റൈസ്, മുളപ്പിച്ച ചെറുപയര്‍, ഗോതമ്പ് ബ്രഡ് എന്നിവയെല്ലാം ഭക്ഷണശീലത്തിന്റെ ഭാഗമാക്കാം. ഇത് നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ തൈറോയ്ഡ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ കൊഴുപ്പാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് എന്തുകൊണ്ടും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അതിന് വേണ്ടി മത്സ്യം ധാരാളം കഴിക്കണം, കൂടാതെ സോയാബീന്‍, വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇതെല്ലാം തൈറോയ്ഡ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

Ayurvedic Herbal Tea

വിറ്റാമിന്‍ ഡി

ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് ശരീരത്തിന് ആവശ്യമായ അളവില്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ച് അടക്കമുള്ള പഴ വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കണം. ഇത് കൂടാതെ ഇടക്ക് ഒന്ന് സൂര്യപ്രകാശം കൊള്ളുന്നതും നല്ലതാണ്. ഇതെല്ലാം തൈറോയ്ഡിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

ഭക്ഷ്യവിഷബാധ ജീവനെടുക്കുമ്പോള്‍ : അറിയാതെ പോവും ലക്ഷണവും കാരണവുംഭക്ഷ്യവിഷബാധ ജീവനെടുക്കുമ്പോള്‍ : അറിയാതെ പോവും ലക്ഷണവും കാരണവും

വാള്‍നട്ട്‌ ഒരു പിടി രാവിലെ; ആയുര്‍ദൈര്‍ഘ്യം ഫലംവാള്‍നട്ട്‌ ഒരു പിടി രാവിലെ; ആയുര്‍ദൈര്‍ഘ്യം ഫലം

Recipe courtesy: drdixa_healingsoulsandthekadambatree

English summary

Ayurvedic Herbal Tea Recipe To Control Thyroid Naturally In Malayalam

Here in this article we are sharing an ayurvedic herbal tea that can control thyroid naturally in malayalam. Take a look.
Story first published: Wednesday, January 4, 2023, 20:14 [IST]
X
Desktop Bottom Promotion