For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെവിഷത്തെ പൂര്‍ണമായും പുറന്തള്ളും ഒറ്റമൂലി

|

ശരീരത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മുടെ ജീവിത രീതിയില്‍ ഉണ്ടാവുന്ന മാറ്റം കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ശരീരത്തിൽ രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തെ നമ്മൾ അറിഞ്ഞ് കൊണ്ട് നശിപ്പിക്കുന്നതിന് തുല്യമാണ്. എന്നാൽ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ടോക്സിനും വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആയുർവ്വേദത്തിൽ ചില മാർഗ്ഗങ്ങൾ ഉണ്ട്.

Most read: ഉറക്കത്തിൽ ലൈംഗികബന്ധം;ഉണർന്നാൽ ഓർമ്മയില്ലാത്തരോഗംMost read: ഉറക്കത്തിൽ ലൈംഗികബന്ധം;ഉണർന്നാൽ ഓർമ്മയില്ലാത്തരോഗം

Ayurveda Herbs And Spices For Natural Detoxification

ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന ടോക്സിനെന്ന ശല്യത്തെ പുറന്തള്ളുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഇത് ചെയ്താൽ അത് ശരീരത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് നമുക്ക് നോക്കാം.

തുളസി

തുളസി

തുളസി പൂജക്ക് ഉപയോഗിക്കുന്നവയിൽ എന്നും മുന്‍പന്തിയിൽ നിൽക്കുന്നവ തന്നെയാണ്. എന്നാൽ ആത്മീയ കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല ആരോഗ്യ കാര്യങ്ങൾക്കും തുളസി നൽകുന്ന മഹാത്മ്യം ചില്ലറയല്ല. പനി, ചുമ, ജലദോഷം എന്നിവ രോഗപ്രതിരോധ ശേഷി കുറക്കുന്നവയാണ്. എന്നാൽ ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് അല്‍പം തുളസി വെള്ളത്തിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് മുകളിൽ പറഞ്ഞ അസ്വസ്ഥതകളെയെല്ലാം ഇല്ലാതാക്കുകയും ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെപ്പോലും പൂർണമായും മാറ്റുകയും ചെയ്യുന്നുണ്ട്. തുളസി ആരോഗ്യത്തിന് അത്രത്തോളം പ്രിയപ്പെട്ടത് തന്നെയാണ്.

മല്ലി‌

മല്ലി‌

മല്ലി ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതാണ്. നല്ലൊരു ആന്‍റി ഓക്സിഡന്‍റ് ആണ് ഇത്. മല്ലി വെള്ളത്തില്‍ കുതിർത്ത് കഴിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ടോക്സിനെ പൂർണമായും പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചുക്ക്

ചുക്ക്

ചുക്ക് എന്ന് പറയുന്നത് ഉണങ്ങിയ ഇഞ്ചിയാണ്. ഇതിന് ഇഞ്ചിയേക്കാൾ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്ട്രോൾ, ഹൃദയാഘാതം പോലുള്ള രോഗങ്ങളെ വരെ ഇല്ലാതാക്കുകയും ചെയ്യുന്ന കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് ചുക്ക്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ചുക്ക് മികച്ചതാണ്.

ഉലുവ

ഉലുവ

ഉലുവ കൊണ്ട് ആരോഗ്യ സംരക്ഷണം വളരെയധികം സാധ്യമായ ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യത്തേക്കാൾ പാചകത്തിന് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പ്രമേഹം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇതിന് വേണ്ടി അൽപം ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യം വർദ്ധിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് രണ്ടും ഉലുവയുടെ ഗുണങ്ങളിൽ ഏറ്റവും മികച്ചത് തന്നെയാണ്. കറിക്ക് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ഉലുവ വഹിക്കുന്ന പങ്ക് ചില്ലറയല്ല.‌

 ത്രിഫല

ത്രിഫല

ത്രിഫല ആയുർവ്വേദത്തില്‍ എന്നും വളരെയധികം സ്ഥാനമുള്ള ഒന്നാണ്. എന്നാല്‍ ഇതെങ്ങനെ ആരോഗ്യ സംരക്ഷണത്തിനും ടോക്സിനെ പുറന്തള്ളുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു എന്നും പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തെ വലക്കുന്ന ഈ മൂന്ന് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ത്രിഫല തിളച്ച വെള്ളത്തില്‍ മിക്സ് ചെയ്ത് കഴിക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.‌

English summary

Ayurveda Herbs And Spices For Natural Detoxification

Here in this article we are discussing about herbs and spices for natural detoxification. Read on.
Story first published: Friday, December 20, 2019, 8:25 [IST]
X
Desktop Bottom Promotion